Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ചെറിയ പെണ്ണുകാണൽ'; അഭിഷേകിന്റെ വീഡിയോയുമായി പൂജ..'അഭിക്ക് ചേരുന്ന പെൺകുട്ടി'യെന്ന് കമന്റുകൾ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് അഭിഷേക് ശ്രീകുമാർ. പ്രത്യേകിച്ച് മലയാളി അമ്മമാരുടെ. വളരെ ചെറുപ്പത്തിൽ തന്റെ അമ്മ മരിച്ച് പോയെന്ന് ഷോയിൽ വെച്ച് അഭിഷേക് തുറന്ന് പറഞ്ഞിരുന്നു. മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമകളും അമ്മയുടെ സ്നേഹം തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ അഭിഷേകിന് സ്നേഹം അറിയിച്ച് നിരവധി അമ്മമാരാണ് പ്രതികരിച്ചിരുന്നത്. മത്സരാർത്ഥികളുടെ അമ്മമാരും ഇക്കൂട്ടത്തിൽ ഉണ്ട്. അക്കൂട്ടത്തിൽ ഒരാളായിരുന്നു അഭിഷേകിനൊപ്പം വൈൽഡ് കാർഡായി ഷോയിൽ എത്തിയ പൂജ കൃഷ്ണയുടെ അമ്മ. പാവം കുട്ടിയാണ് അഭിഷേക് ,തന്റെ സഹോദരിയെ അഭിഷേകിന് വേണമെങ്കിൽ ആലോചിക്കാം എന്ന് വരെ അമ്മ പറഞ്ഞിട്ടുണ്ടെന്ന് ഷോയിൽ വെച്ച് തന്നെ പൂജ തുറന്ന് പറഞ്ഞിരുന്നു.

അതേസമയം ഷോ കഴിഞ്ഞതോടെ അഭിഷേകിനോട് നിരവധി പേരായിരുന്നു പൂജയുടെ അനിയത്തിയായ പൂർണിമയെ വിവാഹം കഴിക്കുമോയെന്ന് അഭിഷേകിനോട് ചോദിച്ചത്. ഇത്തരം ഒരു കമന്റ് പറഞ്ഞതിന് തന്റെ സഹോദരിക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പൂജയും തുറന്ന് പറഞ്ഞിരുന്നു.

pujaabhishek

എന്തായാലും പൂർണിമയും അഭിഷേകും ആദ്യമായി കണ്ടുമുട്ടിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പൂജ. 'ഒരു ചെറിയ പെണ്ണുകാണൽ' എന്ന കാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഏറെ തമാശ നിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയിൽ അഭിഷേകിനെ വളരെയധികം ട്രോളുന്നുണ്ട് പൂജ.

ഇന്ന് സെപ്ഷ്യൽ ഡേയാണ് എന്ന് പറഞ്ഞ്കൊണ്ടാണ് പൂജ കൃഷ്ണ വീഡിയോ തുടങ്ങുന്നത്. അഭിഷേക് തന്റെ ഫ്ലാറ്റിലേക്ക് ആദ്യമായി വരികയാണെന്നും എന്നാൽ അതൊരു ചെറിയ പെണ്ണ് കാണൽ ആക്കിയേക്കാമെന്നും ചിരിച്ചുകൊണ്ട് പൂജ പറഞ്ഞു. കാർ സർവീസിന് കൊടുക്കാനായി അഭിഷേക് കാക്കനാട് വന്നിരുന്നു. അങ്ങനെ എന്റെ വീടിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൂജ പറഞ്ഞു. ഏറെ നേരം പൂജയും പൂർണിമയും അഭിഷേകും ഫ്ലാറ്റിൽ സമയം ചിലവഴിച്ചു.
പിന്നീട് പൂജയുടെ ഭാവിവരനുമൊപ്പം നാല് പേരും ചേർന്ന് ഭക്ഷണം കഴിക്കാൻപോകുകയും പിന്നീട്
മുൻ ബി​ഗ് ബോസ് താരം ആര്യയുടെ ഫ്ലാറ്റും മൂവരും സന്ദർശിച്ചു. രസകരമായ പല നിമിഷങ്ങളും വീഡിയോയിൽ പങ്കിട്ടിട്ടുണ്ട്.

അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. അഭിഷേകിന് ചേരുന്ന കുട്ടി, ഇതൊക്കെ ശരിക്കും റിയൽ ആണോ, പൂർണിമ വളരെ ക്യൂട്ടാണ്, അഭിക്കും മോൾക്കും തമ്മിൽ ഇഷ്ടമാണേൽ ഇങ്ങനെ പോകുന്നു കമന്റുകൾ. പൂജയും അഭിയും ചേരില്ലെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+