Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന്റെ പിറന്നാളിന് ശോഭ ആശംസ അറിയിച്ചോ? ആരാധകർക്ക് അറിയേണ്ടത് ഇക്കാര്യം മാത്രം!

ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ചിട്ട് മാസങ്ങൾ കഴഞ്ഞുവെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും വലിയ താല്പര്യമാണ്. താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവവുമാണ്..‌

ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായത് അഖിൽ മാരാർക്ക് ആയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽക്ക് തന്നെ കൃത്യമായി മുന്നേറാൻ അഖിലിന് സാധിച്ചു. സീസൺ 5 അഖൽ സ്വന്തമാക്കും എന്ന് പ്രക്ഷകർക്ക് ഉറപ്പായിരുന്നു, അങ്ങനെ തന്നെയാണ് നടന്നതും. അഖിൽ ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ വിജയി ആയി.

akhil

pc: Fb

രണ്ടാമത് ശോഭ എത്തുമെന്നായിരുന്നു പ്രേക്ഷകർ കരുതിയതെങ്കിലും സംഭവിച്ചത് വേറൊന്നായിരുന്നു..രണ്ടാം സ്ഥാനത്ത് റെനീഷ എത്തി. അഖിലും ശോഭയും തമ്മിൽ ഉള്ള കോമ്പോയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ശോഭ അഖിലിനോടുള്ള ഇഷ്ടക്കേട് പലപ്പോഴും വ്യക്തം ആക്കിയിരുന്നു.

പുറത്തിറങ്ങിയ ശേഷം ഇവർ തമ്മിൽ സൗഹൃദത്തിലാവും എന്ന് ആരാധകർ കരുതിയിരുന്നെങ്കിലും അത് സംഭവിച്ചില്ല. അകൽച്ച പ്രകടമായിരുന്നു. ഇന്ന് അഖിലിന്റെ പിറന്നാളായിരുന്നു. സാഗർ, ഷിജു തുടങ്ങിയവരൊക്ക അഖിലിന് ആശംസ അറയിച്ചിരുന്നു.

എന്നാൽ ശോഭ അഖിലിന് ആശംസ നേർന്നോ എന്നറിയാനായിരുന്നു എല്ലാവർക്കും താല്പര്യം. ഇൻസ്റ്റയിൽ എല്ലാവരും നോക്കയതും അത് തന്നെ.. എന്നാൽ സ്‌റ്റോറികളിൽ ഒന്നും ആശംസ കണ്ടില്ല. ഇതോടെ ആരാധകരും നിരാശയിലായി...

അതേസമയം അഖിലിന്റെ ഭാര്യ രാജലക്ഷ്മി പിറന്നാൾ ദിനത്തിൽ ഇട്ട പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്നലെത്തെക്കാൾ ഒരു വയസ്സ് കൂടി, എന്നാൽ നാളയെക്കാൾ ഒരു വയസ്സ് ചെറുപ്പമാണ് ഹാപ്പി ബർത്ത് ഡേ മൈ ലയൺ എന്നാണ് രാജലക്ഷ്മി അഖിലിന് ആശംസ അറിയിച്ച് കുറിച്ചത്.

അതേസമയം താൻ ഇതുവരെ പിറന്നാൾ ഒന്നും ആഘോഷിച്ചിട്ടില്ലെന്നും ഇത്തവണ ഫ്രണ്ട്‌സ് ആഘോഷിക്കാൻ പറയുന്നുവെന്നും അഖിൽ പറഞ്ഞിരുന്നു. വ്യത്യസ്തമായാണ് ബർത്ത് ഡേ ആഘോഷിക്കാൻ പോവുന്നത് എന്ന് അഖിൽ വ്യക്തമാക്കിയതാണ്. സാധരാണ പിറന്നാളിന് ഇങ്ങോട്ടാണല്ലോ ഗിഫ്റ്റ് ലഭിക്കാറ്, എന്നാൽ താൻ അങ്ങോട്ട് നൽകാൻ പോകുന്നുവെന്നാണ് അഖിൽ പറഞ്ഞത്.

ബിഗ്‌ബോസിലെ ടാസ്‌ക്കിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് സെക്കന്റുകൾ കൊണ്ട് തന്റെ ചിത്രമുള്ള കോയിൻ മുങ്ങിയെടുത്ത് ജയിച്ചതിന് ലഭിച്ച കോയിൻ ആണ് അഖിൽ പിറന്നാളിന് ഗിഫ്റ്റ് നൽകുന്നതെന്ന് അഖിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+