Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാർ എയറില്‍, ഓട്ടോറിക്ഷാ പോസ്റ്റ് മുക്കി: പിന്നാലെ വിശദീകരണവും വന്‍ അടികളും

തിരുവനന്തപുരം: 'ഓട്ടോ റിക്ഷ പെർമിറ്റ് പുതുക്കുന്നത് 400 രൂപയില്‍ നിന്നും 4000 ആക്കാന്‍ പോകുന്നു' എന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രചരണമാണ്. നിരവധി ആളുകള്‍ ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് വേളയായതിനാല്‍ അതിവേഗത്തിലായിരുന്നു പ്രചരണം. അക്കൂട്ടത്തില്‍ സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാറുമുണ്ടായിരുന്നു. സംസ്ഥാന സർക്കാറിനെതിരെ നിശിതമായ വിമർശനവും തന്റെ പോസ്റ്റില്‍ അദ്ദേഹം ഉയർത്തി.

എന്നാല്‍ സത്യത്തില്‍ ഇതൊരു വ്യാജ പ്രചരണമാണ്. ഓട്ടോറിക്ഷയുടെ പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് വെറും 360 രൂപ മാത്രമാണ്. ഏജന്റ് വഴി പോകുമ്പോള്‍ അവരുടെ കമ്മീഷനായി ചെറിയ തുകയും ഇടാക്കും. സത്യത്തില്‍ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് അടക്കം പത്തിരട്ടിയായി ഉയർത്തി വിജ്ഞാപനം ഇറക്കിയത് കേന്ദ്ര സർക്കാരാണ്.

akhil-marar

പ്രചരണം പൊളിഞ്ഞതോടെ അഖില്‍ മാരാർ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും പുതി പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. എന്തുകൊണ്ടാണ് തനിക്ക് അത്തരമൊരു പോസ്റ്റ് പങ്കുവെക്കേണ്ടി വന്നത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് പുതിയ പോസ്റ്റില്‍ അദ്ദേഹം വിശദീകരിക്കുന്നത്. അഖില്‍ മാരാറുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പൂച്ച പെറ്റിട്ടത് പോലെ എന്റെ പ്രൊഫൈലിൽ വന്നു തപസ്സിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഖാക്കൾക്ക് വേണ്ടി എഴുതുന്ന പോസ്റ്റ്‌.

ഓട്ടോ റിക്ഷ പെർമിറ്റ് വർധിപ്പിച്ചു എന്ന വാർത്ത എനിക്ക് നിരവധി പേര് അയച്ചു തന്നപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അത് വ്യാജന്റെ ആണോ വിജയന്റെ ആണോ എന്നത് മുൻ കൂട്ടി മനസിലാക്കാൻ മുഖ്യമന്ത്രിയെ പോലെ അത്ര ബുദ്ധി ശാലി ഒന്നുമല്ല ഞാൻ. വാർത്ത കണ്ട് തെറ്റിദ്ധരിച്ചു ഭയപ്പെട്ട ഓട്ടോ തൊഴിലാളികളുടെ വേദന മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്.
നാളിതുവരെ സത് ഭരണം കാഴ്ച വെച്ചിട്ടുള്ള,കേരളത്തിൽ തേനും പാലും ഒഴുക്കിയ പിണറായി വിജയൻ ഇത്തരം ഒരു കാര്യം ചെയ്യുമോ എന്ന് ഞാൻ ചിന്തിക്കാതെ പോയി. അതിൽ എനിക്കൊരു തെറ്റ് പറ്റി. ഇങ്ങള് ക്ഷമിച്ചു കള..

പിന്നെ മാസം മാസം എനിക്ക് 1000മുതൽ 1500ഡോളർ വരെ ഫേസ് ബുക്ക് വഴി കൃത്യമായി മാസപ്പടി ലഭിക്കുന്നത് നിങ്ങൾ സഖാക്കളുടെ കാരുണ്യം ഒന്ന് കൊണ്ടാണ്. ഞാൻ എന്ത് പോസ്റ്റ്‌ ഇട്ടാലും നിങ്ങൾ അത് പൊക്കും നേരെ നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇടും. എഴുതുന്നത് വായിച്ചു നോക്കാനോ. വീഡിയോ കേൾക്കാനോ നിൽക്കാതെ നിങ്ങൾ നിങ്ങളുടെ അപ്പനെയും അമ്മയെയും വിളിക്കുന്ന മഹത് വചനങ്ങൾ കമന്റ് ആയി രേഖപെടുത്തും. നിങ്ങളുടെ ആ ആത്മ സംതൃപ്തി ആണ് മാസം എനിക്ക് വെറുതെ കിട്ടുന്ന ഒരു ഒന്നോന്നര ലക്ഷം രൂപ. നന്ദിയുണ്ട് മെഴ്സി നന്ദിയുണ്ട്.

ഇനി കമന്റ് ഒക്കെ ഇട്ടു കഴിഞ്ഞെങ്കിൽ. ലിങ്ക് എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്യാൻ മറക്കല്ലേ.

1. തിരുവനന്തപുരം തെരുവിൽ കിടന്നു സമരം ചെയ്യുന്ന ചെറുപ്പക്കാരുടെ ജോലി ഒന്ന് ശെരിയാക്കണം. കുറച്ചു കാലം നിങ്ങളുടെ കൊടി പിടിച്ചവരും അതിൽ ഉണ്ട്.

2. സപ്ലൈകോയില്‍ അരിയുടെ ഫോട്ടോ മാറ്റി ഒർജിനൽ അരി കൊടുക്കണം.

3. എസ്എഫ്ഐക്കാർ തല്ലി കൊന്ന ആ പാവം സിദ്ധാർഥ് ന് നീതി വാങ്ങി കൊടുക്കണം.

4. സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യ സമയത്ത് കൊടുക്കണം, കെഎസ്ആർടിസിയെ പരിഗണിക്കുക എങ്കിലും ആവാം.

5. ആർസി ബുക്ക്,ലൈസൻസ് 6മാസമായി കൊടുക്കാനുണ്ട്. എനിക്കും കിട്ടാനുണ്ട്. തീർപ്പാക്കി തരണം.

6. വർദ്ധിപ്പിച നിത്യോപയോഗ സാധനങ്ങളുടെ വില സമയം കിട്ടിയാൽ എടുത്തൊന്ന് നോക്കണം.

7. 80രൂപയുടെ സാധനം 800വിൽക്കുന്ന ബീവറേജ് പോലും നഷ്ടത്തിൽ ആക്കിയെങ്കിൽ വിജ്യൻ നിസാരക്കാരനല്ല..
ആ വിജ്യന്റെ പടം കേരളത്തിൽ എല്ലാ വീട്ടിലും എത്തിച്ചു കൊടുക്കണം. ചാത്തൻ സേവ കേരളത്തിൽ അവസാനിപ്പിക്കണം..

മര്യാദയ്ക്ക് ആ പോസ്റ്റ്‌ പിൻ വലിച്ചു ഞാൻ അങ്ങ് പോയേനെ...

നന്ദിയുണ്ട് കമ്മികളെ നന്ദിയുണ്ട്...

NB :കേന്ദ്ര സർക്കാർ ആണ് കൂട്ടിയതെങ്കിൽ ഞാൻ എഴുതിയ വരികൾ അത് പോലെ നിർത്തിയിട്ട് വിജയനെ മാറ്റി മോദി എന്നാക്കി ആഘോഷിക്കു സഖാക്കളേ..
എനിക്കെന്ത് മോദി എനിക്കെന്ത് വിജയൻ..
അക്കാര്യത്തിൽ നമ്മൾ ഒറ്റകെട്ടാണ്..

കോട്ടിട്ട മോദി /മുണ്ട് ഉടുത്ത വിജയൻ നമ്മൾ രണ്ടല്ല ഒന്നാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+