ഇത്തരം റീലൊക്കെ മാറ്റിവെച്ചാൽ ഇതിലും എത്രയോ മനോഹരമാണ് ഞങ്ങളുടെ ജീവിതം; വിമർശനത്തിന് പിന്നാലെ അഖിലിന്റെ മറുപടി
ബിഗ് ബോസ് സീസൺ മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. തുടക്കത്തിൽ അഖിൽ മാരാർ ഭയങ്കര അഹങ്കാരിയാണ് എന്ന തരത്തിലായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. എന്നാൽ മത്സരം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും അഖിലിന് ആരാധകർ കൂടി.
ഫാമിലി റൗണ്ടിൽ അഖിലിന്റെ ഭാര്യയും മക്കളും എത്തിയതോടെ ആരാധകരുടെ കുതിച്ചുയർന്നു. അഖിൽ തന്നെയാണ് ആ സീസണിലെ വിജയി. അഖിലിന്റെ ഭാര്യ രാജലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ വീഡിയോസും ഫോട്ടോസുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസം രാജലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോ വൈറൽ ആയിരുന്നു പൂച്ചെണ്ടുമ്മായി അഖിൽ രാജലക്ഷ്മിയുടെ പിന്നിലൂടെ ചെന്ന് കൊടുക്കുന്നതായിരുന്നു വീഡിയോ ഈ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്. രാജലക്ഷ്മി നേരത്തെ അറിഞ്ഞുകൊണ്ട് അഭിനയിച്ചതല്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ.
ചേച്ചി അറിയാതെ ആണേൽ ആ തിരിഞ്ഞു നോട്ടം ഇങ്ങനെ അല്ലായിരുന്നു ഉണ്ടാവുക.. എന്തായാലും കൊള്ളാം.. ഇഷ്ട്ടാണ് രണ്ടാളെയും
അഭിനയം അത്ര പോരകേട്ടോ, ഒത്തില്ലാ ഒത്തില്ലാ, അഭിനയം കൊള്ളാം, ചേച്ചി തിരിഞ്ഞു നിൽക്കുമ്പോഴേ ചിരിക്കുവാണല്ലോ, അഭിനയം ആണെന്ന് ആരും പറയില്ലാ. അഖിൽ ബാക്കിൽ വന്ന് ഇരുന്നപ്പോൾ തന്നെ ചേച്ചി ചിരി തുടങ്ങി.ഇങ്ങനെ അഭിനയിക്കാമോ? എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം അഭിനയം ആണെങ്കിലും അല്ലെങ്കിലും ആർക്കാണ് പ്രശ്നം എന്നാണ് ചിലർ ചോദിക്കുന്നത്. മറ്റുള്ളോരുടെ ജീവിതം തകർന്നു എന്ന് കേൾക്കുമ്പോൾ ആണ് ചില അസൂയാലുക്കൽക്ക് ഇഷ്ടം.. എന്താ ചെയുക പഠിച്ചതെ പാടൂ, ചേച്ചി തിരിഞ്ഞു നിൽക്കുമ്പോൾ ചിരിക്കുന്നുണ്ടെന്നു കവിളിന്റെ സൈഡ് കണ്ടാൽ അറിയാം. എന്നാലും രണ്ടാളുടെയും സ്നേഹം അത് സത്യമാണ് . രണ്ടാളും ഭാഗ്യം ചെയ്തവർ ആണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മുൻകൂട്ടി പ്ലാൻ ചെയ്തതാണ് എന്ന കമന്റുകൾ വന്നതിന് പിന്നാലെ രാജലക്ഷ്മിയും അഖിലും വീഡിയോയ്ക്ക് താഴെ മറുപടിയുമായി എത്തി.
വീഡിയോ എടുത്തത് മോളാണ് എപ്പി എന്ന് വിളിച്ചപ്പോൾ തിരിഞ്ഞുനോക്കിയത് അവളെയാണ്. അതാ നോട്ടം അങ്ങോട്ട് പോയത്. വീഡിയോയിൽ ഞങ്ങൾ രണ്ട് പേരും മോളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്, എന്നാണ് രാജലക്ഷ്മി പറഞ്ഞത്. പിന്നാലെ അഖിലും വീഡിയോയ്ക്ക് താഴെ കാര്യം വിശദമാക്കി.
ഗയിസ്... എനിക്കൊരു പരുപാടിക്ക് കിട്ടിയ ബൊക്ക ആണ്... അത് പിള്ളേർക്ക് കൊടുത്തപ്പോൾ തങ്കു ആണ് എന്നെ കൊണ്ട് എപ്പിക്ക് കൊടുക്കാൻ പറഞ്ഞത്..തിരിഞ്ഞു നോക്കല്ലേ എപ്പി എന്ന് വിളിച്ചു പറഞ്ഞു തങ്കു വരുമ്പോൾ ആരായാലും തിരിഞ്ഞു നോക്കും... ഇത്തരം റീലൊക്കെ മാറ്റി വെച്ചാൽ ഇതിലും എത്രയോ മനോഹരമാണ് ഞങ്ങളുടെ ജീവിതം...
ഇന്നും ഹണിമൂൺ പോലെ ഉറങ്ങി എണീക്കാൻ കഴിയുന്നത്... കൂടുതൽ പറഞ്ഞാൽ പലർക്കും അസൂയ തോന്നും.. ഈ റീലിനെക്കാൾ എത്രയോ മനോഹരമാണ് റിയൽ ലൈഫ്.. മറ്റുള്ളവരെ താരതമ്യം ചെയ്യാതെ സ്വന്തം ജീവിതം ആസ്വദിക്കു, എന്നാണ് അഖിൽ കുറിച്ചത്.
ഈ എഴുത്തിൽ, ഓരോ വാക്കുകളിലും മനസ്സിലാകുന്നില്ലേ അവരുടെ സ്നേഹം.. കൂടുതൽ എല്ലാവർക്കും മുന്നിൽ തുറന്നുകാണിക്കേണ്ട ആവിശ്യമുണ്ടോ.... അവരുടെ ലൈഫ് അവർ ഹപ്പി ആണ് എന്നാണ് ഈ കമന്റിന് താഴെ വന്ന കമന്റ്. അഖിലും രാജലക്ഷ്മിയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അഖിലിനൊപ്പം എന്ത് കാര്യത്തിനും പിന്തുണയുമായി രാജലക്ഷ്മി ഉണ്ടാവാറുണ്ട്.












Click it and Unblock the Notifications