'ഇൻസൾട്ടാണ് ഇൻവെസ്റ്റ്മെന്റ്'; അഖിൽ മാരാരുടെ അമ്പരപ്പിക്കുന്ന വളർച്ച..ഇതാണ് 'കളക്ഷൻസ്'
താനൊരു വണ്ടി പ്രേമിയാണെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ തുറന്നുപറഞ്ഞിട്ടുണ്ട്. അൽപം പൈസ കൈയ്യിൽ വന്നാൽ വണ്ടി എടുക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താൻ എന്നാണ് അഖിൽ പറഞ്ഞത്. വണ്ടിയോട് ഇഷ്ടം ഉണ്ടാകാനുള്ള കാരണവും അഖിൽ മുൻപ് വെളിപ്പെടുത്തിയിരുന്നു.
ചെറുപ്പത്തിൽ വീടിന് സമീപത്തുള്ള വീടിന് മുന്നിൽ കാർ നോക്കി നിന്നതും അന്ന് അപമാനിക്കപ്പെട്ടതും തനിക്ക് വണ്ടികൾ സ്വന്തമാക്കാൻ പ്രേരണയായെന്നാണ് അഖിൽ പറഞ്ഞത്. ഇപ്പോഴിതാ തന്റെ കളക്ഷനിലെ വണ്ടികളെ കുറിച്ചും അതെങ്ങനെ സ്വന്തമാക്കിയെന്നുമെല്ലാം പറയുകയാണ് അഖിൽ. മനോരമ ഓൺലൈനിനോടാണ് പ്രതികരണം.

ബൈക്കുകളോടായിരുന്നു തനിക്ക് ആദ്യം താത്പര്യം ഉണ്ടായിരുന്നതെന്ന് അഖിൽ പറയുന്നു. 2015 ലാണ് ആദ്യ കാർ സ്വന്തമാക്കുന്നത്. അത് ഫോഡ് ഫിയസ്റ്റായിരുന്നു. സെക്കന്റ് ഹാൻഡ് വണ്ടി. 2017 ൽ പുതിയ വണ്ടി സ്വന്തമാക്കി. ഐ20. അതുകഴിഞ്ഞ് ഹാരിയർ ഫുൾ ഓപ്ഷൻ വാങ്ങി. ബിഗ് ബോസിൽ പോകുമ്പോൾ ഉണ്ടായിരുന്നതും ഹാരിയറാണെന്ന് താരം പറയുന്നു. തത്വിക അവലോകനം ചെയ്ത് കഴിഞ്ഞപ്പോൾ ജീവിതത്തിൽ ചെയ്ഞ്ച് ഒന്നും ഉണ്ടായില്ല. അങ്ങനെ നാട്ടുകാരെ കാണിക്കാനായി ഒരു പുത്തൻ വണ്ടി വാങ്ങണമെന്ന് തോന്നിയാണ് ഹാരിയർ എടുത്തത്.
ഒരാൾക്ക് വെറും ഏഴ് മാസം പഴക്കമുള്ള ഹാരിയർ വിൽക്കാനുണ്ടെന്ന് പറഞ്ഞു. 27 ലക്ഷത്തിന്റെ വണ്ടി 22 ലക്ഷത്തിന് തരാമെന്നും. ഉടമയോട് സംസാരിച്ച് അത് ഒടുവിൽ 20 ന് വാങ്ങി. അക്കൗണ്ടിൽ വെറും 10,000 മാത്രം ഉള്ളപ്പോഴാണ് കച്ചവടം ഉറപ്പിച്ചത്. മൂന്ന് ദിവസം കൊണ്ട് 20 ലക്ഷം രൂപ കടം വാങ്ങി ഒപ്പിച്ചാണ് പൈസ കൊടുത്തത്. പിന്നീട് പല പണികൾ ചെയ്ത് കടം വീട്ടുകയായിരുന്നു. ബിഗ് ബോസിന് ശേഷം ഒരു വോൾവോ സ്വന്തമാക്കി. ഇപ്പോൾ വോൾവോയും മിനി കൂപ്പറും ബിഗ് ബോസിൽ നിന്ന് സമ്മാനമായി കിട്ടയ മാരുതി ഫ്രോങ്സും ഉണ്ട്. ഫ്രോങ്സിന് 16 ലക്ഷം രൂപയാണ് അതിന്', താരം പറഞ്ഞു.
11 ലക്ഷത്തോളം റോഡ് ടാക് അടച്ചാണ് മിനി കൂപ്പർ സ്വന്തമാക്കിയത്. അതിനുപുറമെ ജി.എസ്.ടിയും ചേര്‍ത്ത് പത്തിരുപത് ലക്ഷം രൂപ സർക്കാരിലേക്കും അടച്ചിട്ടുണ്ട്. എന്നിട്ടും മിനി കൂപ്പർ പോലുള്ള വണ്ടികൾ ഓടിക്കാനുള്ള റോഡുകൾ നമ്മുക്ക് ഇവിടെ ഇല്ലെന്ന് അഖിൽ മാരാർ പറയുന്നു.












Click it and Unblock the Notifications