Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെല്ലുവിളി എനിക്കൊരു ഹരമാണ്,ഞാൻ ആരാണെന്ന് അവൻമാർക്ക് ബോധിപ്പിച്ച് കൊടുക്കണമെന്ന് തീരുമാനിച്ചു'; അഖിൽ മാരാർ

ദുരിതാശ്വാനിധിയിലേക്ക് പണം കൊടുക്കില്ല പകരം വയനാടിനായി വീട് വെച്ച് നൽകും എന്ന മുൻ ബിഗ് ബോസ് താരം അഖിൽ മാരാരുടെ വാക്കുകൾക്കെതിരെ വലിയ വിമര്‍ശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ജനങ്ങളെ തെ‌റ്റിധരിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ പ്രതികരണം എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ ഇതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കുകയാണ് അഖിൽ മാരാർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

'ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാതെ 3 വീടുകൾ ഞാൻ വെച്ചു കൊടുക്കാം എന്ന് പറഞ്ഞു പോസ്റ്റിട്ട എന്നെ ആക്ഷേപിച്ചും കേസെടുത്തും വിരട്ടാൻ നോക്കിയ അന്തം കമ്മികൾക്കും ദാസന്റെ സർക്കാരിനും എതിരെ ഞാൻ പിന്നീട് ഉയർത്തിയ ചോദ്യങ്ങൾ ഇവന്മാരുടെ കുരു പൊട്ടിച്ചു.

akhilmarar

എനിക്കെതിരെ ആകെ ഇവന്മാർക്ക് ആഘോഷിക്കാനുള്ളത് ബിഗ് ബോസ്സിൽ പോകും മുൻപ് ഞാൻ ആ ഷോയെ കുറിച്ച് പറഞ്ഞത് വെച്ചാണ്. ഒരല്പം ബോധം ഈ ജന്മങ്ങൾക്ക് ഉണ്ടെങ്കിൽ അങ്ങനെ പറഞ ഞാൻ എങ്ങനെ 80% ത്തിലധികം വോട്ട് നേടി ആ ഷോയുടെ വിജയി ആയി എന്ന് ചിന്തിക്കണം. അതെങ്ങനാ ചിന്തിക്കാനുള്ള ബോധം ഈ കമ്മി കഴുതകൾക്ക് ഇല്ലല്ലോ.

ഇനി ഞാൻ ഈ എഴുതുന്നത് എന്നെ ഇഷ്ടപെടുന്നവർക്ക് വേണ്ടി മാത്രം.സമൂഹ മാധ്യമങ്ങളിൽ കോമാളിത്തരം കാണിച്ചു ശ്രദ്ധ നേടാൻ നടക്കുന്നവർ സിനിമ റിവ്യൂ എന്ന പേരിൽ സിനിമയിൽ പ്രവർത്തിക്കുന്നവരെ ആക്ഷേപിച്ചു ശ്രദ്ധ നേടുന്നവർ ഇത്തക്കാർക്കെതിരെ ഒരു ഇന്റർവ്യൂയിൽ സംസാരിക്കവേ ബിഗ് ബോസ്സിലെ ചില മുൻ മത്സരാർഥികളുടെ സമൂഹ മധ്യത്തിലേ പെരുമാറ്റവും ചർച്ചയിൽ വന്നു. അപ്പോൾ അവതാരക എന്നോട് ബിഗ് ബോസ്സിൽ പോകുന്നോ എന്ന് ചോദിച്ചു.. ബിഗ് ബോസ്സ് കാണാത്ത ഞാൻ തമാശ രൂപേണ അതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി തുണി പൊക്കി നിൽക്കുന്നതല്ലേ എന്ന് ചോദിച്ചു. അതോടെ ബിഗ് ബോസ്സ് താരങ്ങളുടെ ആരാധകർ രംഗത്തിറങ്ങി... ഇപ്പോൾ നീയൊക്കെ ചെയ്യും പോലെ കമന്റ് ബോക്സിൽ വന്നു തെറി വിളിയും വെല്ലുവിളിയും. തെറി വിളി ഞാൻ കാര്യമാക്കില്ല എന്നാൽ വെല്ലുവിളി എനിക്കൊരു ഹരമാണ്.

1. നീയൊന്ന് ബിഗ് ബോസ്സിൽ പോയി നോക്കു
2.ഒരാഴ്ച തികച്ചു നീ നിൽക്കില്ല..
3.നിന്നെ ആരും ഇന്റർവ്യൂവിനു പോലും വിളിക്കില്ല
4.സീസൺ 5കപ്പ് ആരടിക്കും എന്ന് ഞങ്ങൾ തീരുമാനിക്കും
അതോടെ തീരുമാനിച്ചു ഞാൻ ആരാണെന്ന് ഇവനൊക്കെ ബോധ്യപ്പെടുത്തി കൊടുക്കണം.
പിന്നീട് സംഭവിച്ചത് ബിഗ് ബോസ്സ് കണ്ടവർക്ക് അറിയാം. ഒരുപക്ഷെ രാഷ്ട്രീയ എതിരാഭിപ്രായം ഉണ്ടെങ്കിലും എന്നെ സ്നേഹിക്കുന്ന നിരവധി കമ്മ്യൂണിസ്റ്റുകാർക്കും അതറിയാം..
അത് ഇന്റർവ്യൂ പോകും മുൻപ് തന്നെ ഞാൻ പരസ്യമാക്കിയതുമാണ്.

ഇനി കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് നമുക്ക് നോക്കാം...
1.ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം കരിദിനം ആയി കണ്ടവർ പിന്നീട് യാതൊരു ഉളുപ്പും ഇല്ലാതെ സ്വാതന്ത്ര്യം നേടി കൊടുത്തത് കമ്മ്യൂണിസ്റ് പാർട്ടി ആണെന്ന് പ്രസംഗിച്ചു.....
2. സാറ്റലൈറ്റ്, ട്രാക്ടർ, കമ്പ്യൂട്ടർ, എടിഎം തുടങ്ങിയവയ്ക്കെതിരെ സമരം ചെയ്തിട്ട് പിന്നീട് ട്രാക്ടർ ഓടിച്ചു ഉദ്ഘാടനം ചെയ്ത നിലപാട് ധീരന്മാർ..
3. ഒരു കാലത്ത് സഖാവ് പുഷ്പനെ പോലെയുള്ളവരെ സമരത്തിലേക്ക് തള്ളി വിട്ട് ജീവിതം ഇല്ലാതാക്കിയവർ പിന്നീട് അധികാരത്തിൽ കയറി അതെ പണി ചെയ്തു..
4.എന്റെ നെഞ്ചിൽ വിമാനം ഇറങ്ങു എന്ന് പറഞ്ഞു നെടുമ്പാശേരി വിമാനത്താവളത്തിനു എതിർപ്പ് സമരം നയിച്ച ശർമ പിന്നീട് വിമാനത്താവളത്തിന്റെ ഡയറക്ടർ..
5.കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ വെട്ടി കൊന്ന പാർട്ടി ഉയർത്തി പിടിക്കുന്ന മുദ്രാവാക്യം.. സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം..

6.ഞങ്ങൾക്ക് മതമില്ല എന്ന് പറഞ്ഞിട്ട് സകല ജാതി മത സംഘടനകളിലും ക്ഷേത്രങ്ങളിലും ഭാരവാഹി ആയി കയറി പറ്റുന്നവർ..
7. ബംഗാളിൽ മുതലാളിമാർക്ക് വേണ്ടി പാവപെട്ട കർഷകരുടെ ഭൂമി പിടിച്ചു പറിച്ചു കൊടുത്തിട്ട് എതിർത്ത കർഷകരെ വെടി വെച്ചു കൊന്ന നികൃഷ്ട ജന്മങ്ങൾ..
ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങൾ നിങ്ങൾക്കെതിരെ പറയാൻ ഉണ്ടാകും.. ആ നീയൊക്കെ എന്നെ നിലപാട് പഠിപ്പിക്കാൻ ഇറങ്ങിയേക്കുന്നു', അഖിൽ മാരാർ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+