Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലക്ഷ്മി പേടിച്ചിട്ടാണ് ഇതൊക്കെ പറയുന്നതെന്നാണ് കരുതിയത്, അവരൊക്കെ ഇപ്പോൾ ഡിവോഴ്സിന്റെ വക്കിൽ'; അഖിൽ മാരാർ

ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ വൻ ആരാധകവൃന്ദത്തെ നേടിയെടുത്ത താരമാണ് അഖിൽ മാരാർ. ഷോ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും അഖിലിന്റെ പിന്തുണയ്ക്ക് ഇപ്പോഴും കുറവൊന്നുമില്ല. താരത്തിന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അറിയാൻ ഇപ്പോഴും ആരാധകർക്ക് താത്പര്യം ഏറെയാണ്.

ഇപ്പോഴിതാ തന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ചും കുടുംബം സന്തോഷമായിരിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് അഖിൽ. ജിഞ്ചർ മീഡിയ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. വായിക്കാം

akhillakshmi-

'ഞങ്ങൾ വാലന്റൈൻസ് ഡേ ആഘോഷിക്കാറൊന്നുമില്ല. കല്ല്യാണം കഴിഞ്ഞിട്ട് പത്ത് വർഷമായി. ഇപ്പോഴും ഞാൻ വീട്ടിലുണ്ടെങ്കിൽ രാവിലെ തൊട്ട് ഇവൾ എന്നേയും കെട്ടിപിടിച്ച് കിടക്കും. കാണിക്കാൻ വേണ്ടി കാണിക്കുകയല്ല. എന്നെ പേടിച്ചിട്ടാണ് ലക്ഷ്മി പലതും പറയുന്നതൊക്കെ എന്നാണ് ഇവളുടെ അടുത്ത കൂട്ടുകാരികൾ പോലും കരുതിയത്. അവരെല്ലാം ഇപ്പോൾ ഡിവോഴ്സിന്റെ വക്കിലാണ്.

അടുത്ത് സെറീന പറഞ്ഞു, അഖിലിനേട്ടനെ പൊക്കി ലക്ഷ്മി ചേച്ചി സംസാരിക്കുന്നു, ഭയങ്കര ഹാപ്പിയാണെന്നൊക്കെ. ഇനി അങ്ങനെ പറയണ്ട കണ്ണ് കിട്ടും എന്ന് പറഞ്ഞു. ഞാൻ പൊതുവെ സോഷ്യൽ മീഡിയയിൽ നമ്മുടെ കാര്യങ്ങൾ പറയുന്ന ആളല്ല. ചിലരൊക്കെ ഉണ്ടാക്കി കാര്യങ്ങൾ അവതരിപ്പിക്കാറുണ്ട്. ഞാനിതാ സിനിമയെടുക്കാൻ പോകുന്നുവെന്നൊക്കെ പറയും. ചുമ്മാ ഷോ കാണിക്കും. സിനിമ ജനങ്ങളിലേക്ക് എത്തിക്കുമ്പോഴാണ് പറയേണ്ടത്. അല്ലാതെ ഞാൻ സിനിമ ചെയ്യാൻ പോകുന്നു, ഇന്നത് വാങ്ങിക്കാൻ പോകുന്നുവെന്നൊന്നും പറയേണ്ട കാര്യമില്ല. ആളുകളുടെ കണ്ണ് കിട്ടും എന്നത് കൊണ്ടല്ല, ആരേയും ബോധ്യപ്പെടുത്തി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല.

ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ 50 ശതമാനം ആളുകൾ എന്നെ ഇഷ്ടപ്പെട്ടേക്കാമെന്നും 50 ശതമാനം വെറുത്തേക്കുമെന്നൊക്കെയായിരുന്നു കരുതിയത്. എന്നാൽ പുറത്തിറങ്ങിയപ്പോൾ 80 ശതമാനത്തോളം പേരും എന്നെ ഇഷ്ടപ്പെട്ട് തുടങ്ങി. അപ്പോ എനിക്ക് നിരാശ തോന്നി അങ്ങനെ ഞാൻ കുറച്ച് രാഷ്ട്രീയ പോസ്റ്റുകൾ ഇട്ടു. ഇപ്പോൾ എല്ലാവരും തെറിവിളിയാണ്.

എന്നെ നശിപ്പിക്കാൻ ഭയങ്കര എളുപ്പമാണ്. ഞാൻ അടിപൊളിയാണെന്ന് പറഞ്ഞാൽ മതി. അപ്പോൾ ഞാൻ ഒന്നും ചെയ്യില്ല. പക്ഷേ എന്നെ വിളിച്ചാൽ വാശി കേറും. ലക്ഷ്മിയും അതേ ടെക്നിക്കാണ് ഇറക്കുന്നത്, അംഗീകരിക്കില്ല, വാശി കേറ്റും', അഖിൽ മാരാർ പറഞ്ഞു.

ഭാര്യയെ തല്ലിയിരുന്നുവെന്ന് ബിഗ് ബോസിൽ വെച്ച് അഖിൽ വെളിപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-'യഥാർത്ഥ കുടുംബം നയിക്കുന്നവരും, കുടുംബത്തിന്റെ സന്തോഷം അനുഭവിക്കുന്നവരും വിമർശിക്കില്ല. ഡിവോഴ്സ് ആയവരൊക്കെയാണ് പറയുക. അവർക്ക് കുടുംബത്തിൽ നിന്നും നല്ല അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. അവർക്ക് കിട്ടിയത് ഇതാണ്, അതുകൊണ്ട് മറ്റുള്ളവർക്കും അതേ അനുഭവമാകും എന്ന് കരുതി മറ്റുള്ള കുടുംബങ്ങളെ കൂടി നശിപ്പിക്കണം എന്ന് ആലോചിക്കുന്നവരാണ്. വഴക്കും അടിയുമൊക്കെ ഉണ്ടായാലും പരസ്പരം മനസിലാക്കുകയെന്നതാണ് പ്രധാനം. ‍ഞങ്ങൾ വഴക്ക് കൂടുമ്പോൾ പരസ്പരം ദ്രോഹിക്കാറുണ്ട്', അഖിൽ പറഞ്ഞു.

അതിനിടെ അഖിലിനെ കുറിച്ച് നെഗറ്റീവ് വന്നപ്പോഴല്ല, പിന്തുണ കണ്ടപ്പോഴാണ് ഞെട്ടൽ വന്ന് തുടങ്ങിയത് എന്നായിരുന്നു അഖിലിന്റെ ബിഗ് ബോസ് പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് ലക്ഷ്മിയുടെ പ്രതികരണം. 'ബിഗ് ബോസിന് ശേഷം എന്റെ സ്വകാര്യതയും സ്വാതന്ത്ര്യവുമൊക്കെ ഇല്ലാതായി. പുറത്ത് ഇറങ്ങുമ്പോൾ തന്നെ യുട്യൂബുകാർ കവർ ചെയ്യാനൊക്കെ വരുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ തർക്കങ്ങളും ബഹളങ്ങളും സ്വരച്ചേർച്ചയൊക്കെ ഉണ്ടാകും. എന്നാലും അഖിലേട്ടൻ തോറ്റ് തരാറാണ് പതിവ്',ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+