'അഖിൽ മാരാർ ഇത്ര റിച്ച് ആയത് എങ്ങനെയാണ്? ബിഗ് ബോസിൽ വലിയ പ്രതിഫലം കിട്ടിയോ?; മറുപടി
കൊച്ചി: ബിഗ് ബോസ് സീസൺ 5 വിജയിച്ചതിന് പിന്നാലെ നിരവധി കാറുകൾ അഖിൽ മാരാർ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരം മിനി കൂപ്പർ വാങ്ങിയത്. ഇതുകൂടാതെ മറ്റ് ചില വില കൂടിയ കാറുകളും അഖിലിന്റെ ശേഖരത്തിൽ ഉണ്ട്.
ഒരു ബിഗ് ബോസ് വിജയിച്ചാൽ ഇത്രയും കാറുകൾ വാങ്ങാനാകുമോ? അത്രയ്ക്കും പ്രതിഫലം ഷോയിൽ നിന്ന് കിട്ടുന്നുണ്ടോ? ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് അഖിൽ മാരാർ. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

'ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത് കൊണ്ടല്ല, പണ്ടേ എനിക്ക് നല്ല കോൺടാക്ട് ഉണ്ട്. 2015 ലെ എനിക്ക് ബെൻസ് ഉണ്ട്. പണ്ടേ ബ്രാൻഡ് വസ്ത്രങ്ങളോടൊക്കെ എനിക്ക് വലിയ താത്പര്യം ഉണ്ട്. അന്ന് ഷെയർ മാർക്കറ്റിൽ എനിക്ക് നിക്ഷേപമുണ്ട്. കൊച്ചിയിൽ ഫ്ലാറ്റിൽ നിൽക്കുമ്പോൾ ഒരു മാസം ശരാശരി രണ്ട് ലക്ഷം രൂപ ചെലവുണ്ടെനിക്ക്. രണ്ട് ഫ്ലാറ്റ് ഞാൻ എടുത്തിട്ടുണ്ടായിരുന്നു. 45000 വരെയായിരുന്നു വാടക. അന്നും പൈസ ചെലവുണ്ട്.
പക്ഷേ അന്ന് 500 രൂപ കിട്ടണമെങ്കിൽ കുറെ നാൾ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ച് വലിയ ബിസിനസുകൾ ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ട്', അഖിൽ മാരാർ പറഞ്ഞു. ബിഗ് ബോസിൽ പോയതിന് ശേഷം വലിയ മാറ്റങ്ങളൊന്നും എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടില്ല', താരം പറഞ്ഞു.
ബിഗ് ബോസ് സീസൺ 6 ൽ ആരൊക്കെയാകും മത്സരാർത്ഥികളാകാൻ സാധ്യതയെന്ന ചോദ്യത്തിനും താരം പ്രതികരിച്ചു. 'സോഷ്യൽ മീഡിയയിൽ ആക്ടീവായ ആളല്ല ഞാൻ. കഴിഞ്ഞ പത്ത് പതിമൂന്ന് വർഷമായി ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്ന ആളല്ല. . എന്റെ ബിഗ് ബോസിലെ റീൽസുകൾ ചിലർ അയച്ചുതരും പിന്നെ ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളത് വന്നോ എന്നറിയാൻ എപ്പിസോഡുകൾ സ്ക്രോൾ ചെയ്ത് നോക്കും. അല്ലാതെ ഇതുവരെ ഷോ മുഴുവനായും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ 90ശതമാനം ആളുകളെയും എനിക്ക് അറിയില്ല.
പിന്നെ പ്രെഡിക്ഷൻ ലിസ്റ്റുകൾ ഒന്നും കാര്യമാക്കേണ്ടതില്ല. ഞാൻ ബിഗ് ബോസിൽ ഉണ്ടെന്ന് ഉറപ്പിക്കുന്ന സമയം മാർച്ച് 18 ഒക്കെ ആകുന്ന സമയത്താണ്. മാർച്ച് 26 നാണ് ഷോ തുടങ്ങുന്നത്. 24 നാണ് ഞാൻ പോകുന്നത്. അങ്ങനെ ആയാലും ഞാൻ അവിടെ ചെന്നിരിക്കുമ്പോൾ അവർക്ക് വേണമെങ്കിൽ സെലക്ടഡ് അല്ലെന്ന് പറയാം. ഹൗസിനകത്ത് കയറുന്നത് വരേയും പ്രെഡിക്ഷൻ ലിസ്റ്റിൽ കാര്യമില്ല. രഹസ്യ സ്വഭാവം ഉള്ളൊരു ഷോ ആണല്ലോ ഇത്. കാര്യങ്ങൾ പ്ലാൻ ചെയ്ത് പോകുന്നത് നടക്കുന്ന കാര്യമല്ല', അഖിൽ പറഞ്ഞു.












Click it and Unblock the Notifications