'ജുനൈസുമായി ഈശ്വര വിശ്വാസത്തെ ചൊല്ലി അടി, നാവ് കടിച്ച് കസേരയെടുത്ത് അടിക്കാൻ പോയി'; വെളിപ്പെടുത്തി അഖിൽ മാരാർ
കൊച്ചി: മനുഷ്യർക്കിടയിൽ ഇടപെട്ട് ജീവിച്ചത് കൊണ്ടാണ് തനിക്ക് ബിഗ് ബോസിൽ കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കാൻ സാധിച്ചതെന്ന് ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ. മനുഷ്യരെ മനസിലാക്കാനുള്ള കഴിവ് തനിക്കുണ്ട്. ആളുകളുടെ അഭിരുചികൾ വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ ആളുകൾ എന്തുകൊണ്ടായിരിക്കും വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നതെന്നൊക്കെ മനസിലാക്കാനും തനിക്ക് സാധിക്കുമെന്നും അഖിൽ പറഞ്ഞു. റേഡിയോ സുനോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.
'സംവിധായകനായത് കാരണം ബിഗ് ബോസിൽ വരുന്ന ടാസ്കുകളൊക്കെ എനിക്ക് ആലോചിച്ച് മനസിലാക്കിയെടുക്കാൻ പറ്റുമായിരുന്നു. ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ ബിഗ് ബോസ് ക്രിയേറ്റീവ് ടീം പറഞ്ഞിരുന്നു അഖിലേ നിങ്ങൾ കാരണം എത്ര എപ്പിസോഡുകൾ ഞങ്ങൾക്ക് മാറ്റേണ്ടി വന്നെന്ന്. കാരണം ഞാൻ അവിടെ ഇരുന്ന് ഇവരുടെ പ്ലാൻ ഇതാണെന്നൊക്കെ ഷിജുച്ചേട്ടനോടൊക്കെ പറയുമായിരുന്നു. ഇതൊക്കെ എന്തിനാണ് നിങ്ങൾ വിളിച്ച് പറയുന്നത് എന്ന് അവർ ചോദിച്ചിരുന്നു. ബിഗ് ബോസിൽ ഞാൻ കാമറയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. എന്നെ സംബന്ധിച്ച് റിയൽ ബിഗ് ബോസ് എന്നത് പ്രേക്ഷകരാണ്.

അഖിൽ 50 ദിവസം കഴിഞ്ഞപ്പോൾ മാറിയെന്ന് പലരും പറഞ്ഞു. എന്നാൽ ഞാനല്ല മാറിയത്, ആ ഹൗസിലുള്ളവരാണ് മാറിയത്. ഞാൻ മാറിയിട്ടേ ഇല്ല. പ്രേക്ഷകർ കാണാത്തൊരു കണ്ടന്റ് ഉണ്ടായിരുന്നു. അത് പുറത്തുവന്നിട്ടില്ല. ഞാനും ജുനൈസും തമ്മിലൊരു അടി ഉണ്ടായി. ഞാൻ നാക്ക് കടിച്ച് ജുനൈസിനെ അടിക്കാൻ ചെന്നൊരു സംഭവമുണ്ടായി, 80ാം ദിവസം. ഈശ്വര വിശ്വാസവുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റ് എനിക്കും ജുനൈസിനും ഇടയിൽ വന്നപ്പോഴത്തേക്ക് ആയിരുന്നു അത്. അത് ടെലികാസ്റ്റ് ചെയ്യാൻ പറ്റുന്ന കണ്ടന്റ് ആയിരുന്നില്ല.
ഹൗസിൽ ആദ്യ 25 ദിവസം ഞാൻ കണ്ടത് എങ്ങനേയും ബിഗ് ബോസ് ജയിക്കാം എന്നതാണ്. എന്ത് കള്ളത്തരം കാണിച്ചും ആർക്കെതിരെ പറഞ്ഞും ഗെയിം കളിക്കാമെന്നായിരുന്നു. എന്നാൽ ഗോപിക ഔട്ടായതോടെ ഈ ചിന്ത പലർക്കും മാറി. എല്ലാവർക്കും ഡൗട്ടായി. കാരണം ഗോപികയായിരുന്നു ഇതിലൊക്കെ ആദ്യം മുന്നിട്ട് നിന്നത്. ഇങ്ങനെയാണ് ഗെയിം എന്നാണ് ഇവരും എന്നെ പഠിപ്പിക്കാൻ ശ്രമിച്ചത്.ഇതാണ് ഗെയിമെങ്കിൽ അത് എനിക്ക് കളിക്കാൻ പറ്റില്ലെന്ന് ഞാനും പറഞ്ഞിരുന്നു. ഞാൻ ശരിക്കും എല്ലാവരേയും ബ്രെയിൻവാഷ് ചെയ്ത് ഗെയിം നല്ലതാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ട് ഗെയിമിലെ കള്ളത്തരങ്ങളും പ്രശ്നങ്ങളും അവസാനിച്ചു, ഗെയിമിലെ എത്തിക്സുകൾ വന്ന് തുടങ്ങി മത്സരിക്കാനും ജയിക്കാനും തുടങ്ങി', അഖിൽ പറഞ്ഞു.












Click it and Unblock the Notifications