ബിഗ് ബോസ് താരം അഖിൽ മാരാരുമായിഎന്താണ് പ്രശ്നം? ഒടുവിൽ മറുപടിയുമായി അപ്സര ആൽബി
അപ്‌സര ബിഗ് ബോസിലായിരിക്കുമ്പോൾ പുറത്ത് അപ്സരക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടയാളായിരുന്നു ഭർത്താവ് ആൽബി. ഈ സമയത്ത് മുൻ ബിഗ് ബോസ് മത്സരാർത്ഥി അഖിൽ മാരാർ നടത്തിയ ചില തുറന്ന് പറച്ചിലുകൾക്കെതിരെ ആൽബി ശക്തമായ ഭാഷയിൽ തുറന്നടിച്ചിരുന്നു.ഒടുവിൽ ഇരുവരും തമ്മിലുള്ള വലിയ വാക്പോരിലാണ് ഇത് കലാശിച്ചത്. ഈ സംഭവം അന്ന് ബിഗ് ബോസിലെ അപ്സരയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചതായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് ശേഷം അപ്സര ഷോയിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായത് വിവാദങ്ങളെ തുടർന്നാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ.
അതേസമയം ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഈ വിഷയത്തിൽ അപ്സരയോ ആൽബിയോ അഖിൽ മാരാരോ പ്രതികരിച്ചിരുന്നില്ല. ഇതിനിടില് മൂവരും തമ്മിൽ ബന്ധമില്ലെന്നും പ്രശ്നമാണെന്നുമൊക്കെയുള്ള ചർച്ചകൾ സജീവമായി. ഇപ്പോഴിതാ അഖിൽ മാരാരുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോയന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അപ്സര. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം വായിക്കാം.

ഞാനും അഖിലും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ സിജോയുടെ വിവാഹത്തിന് പോയപ്പോൾ ഒരുമിച്ച് കണ്ടിരുന്നു, സംസാരിച്ചിരുന്നു, ഫോട്ടോ എടുത്തിരുന്നു. മാരാരുമായി മറ്റാർക്കെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അവർ തമ്മിലുള്ള കാര്യമാണ്. എനിക്ക് അതിൽ യാതൊരു ബന്ധവുമില്ല. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോൾ ഞാൻ ബിഗ് ബോസിന് ഉള്ളിലാണ്. എന്റെ അഭിപ്രായം ചോദിച്ചിട്ടില്ല, എന്റെ അഭിപ്രായം ഒരിടത്ത് പറഞ്ഞിട്ടില്ല, ഞാനറിയാതെ സംഭവിച്ചതാണിതൊക്കെ. വിഷയം എന്നെ ബാധിച്ചോ ചോദിച്ചാൽ ബാധിച്ചരുന്നു, വേദനിപ്പിച്ചിരുന്നു. ചില കാര്യങ്ങൾ ജീവിതത്തിൽ അനുഭവിക്കാൻ ഉണ്ടെങ്കിൽ അനുഭവിക്കേണ്ടി വരും. അതിൽ ശരിക്കും അനുഭവിച്ചിരുന്നു. ആൽബി ചേട്ടൻ പ്രതികരിച്ചത് മാസങ്ങൾക്ക് ശേഷമാണ് ഞാൻ കണ്ടത്. കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് ഓർത്ത് സങ്കപെട്ടിട്ട് കാര്യമില്ലല്ലോ. ആവർത്തിക്കാതിരിക്കാം എന്നേ ഉള്ളൂ', അപ്സര പറഞ്ഞു.
ജീവിതത്തിൽ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചും അഭിമുഖത്തിൽ അപ്സര സംസാരിച്ചു. 'എനിക്ക് 27 വയസേ ഉള്ളൂ. എന്നെ കണ്ടാൽ മെച്യൂരിറ്റി തോന്നിക്കും, പ്രായത്തേക്കാൾ വയസുള്ളത് പോലെയൊക്കെ തോന്നിക്കും. എന്നാൽ എന്നെ കളിയാക്കുന്ന രീതിയിലൊക്കെ സംസാരിക്കും ചിലർ. സാന്ത്വനം സീരിയലിൽ ചിപ്പി ചേച്ചി എന്നെക്കാളും പ്രായം കുറഞ്ഞയാളുടെ കഥാപാത്രമാണ് ചെയ്തത്. ഞാൻ എന്റെ പ്രായത്തെക്കാളും ഇരട്ടിയുള്ള ഒരാളുടെ റോളും. ചിപ്പി ചേച്ചിയുടെ ചേട്ടത്തിയമ്മ ആയാണ് അഭിനയിച്ചത്. ചില ആൾക്കാരുടെ വിചാരം എനിക്ക് 40 വയസൊക്കെ ഉണ്ടാകുമെന്നാണ്. ആ ക്യാരക്ടർ ഞാൻ അഭിനയിക്കുന്നതാണ്. ആ കഥാപാത്രം നല്ലതാകാൻ ഞാൻ എന്തും ചെയ്യും. പക്ഷെ ചിലർ പറയുന്നത് എനിക്ക് തടിയുള്ളത് കൊണ്ടാണ് പ്രായക്കൂടുതൽ തോന്നുന്നത് അതുകൊണ്ടാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചതൊക്കെയെന്നാണ്.
എന്റെ കസിൻസൊക്കെ പറയും തടി കുറക്കണം, എന്നാലെ നടി എന്ന നിലയിൽ ഫ്ലക്സിബിൾ ആകാനാകൂ എന്നാണ്. അത് പോസിറ്റീവായി പറയുന്നതാണ്. എനിക്കും എന്നെ മെലിഞ്ഞിരിക്കുന്നതാണ് ഇഷ്ടം. പക്ഷെ തടിയുടെ പേരിൽ ചിലർ കളിയാക്കുമ്പോൾ വിഷമം തോന്നും. ഞാൻ ഭക്ഷണം കഴിച്ച് തടിക്കുന്നതല്ല, ഹോർമോണൽ പ്രശ്നങ്ങളും ഉണ്ട്', നടി പറഞ്ഞു.












Click it and Unblock the Notifications