Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം അപ്സരയ്ക്കും ആൽബിക്കും കടുത്ത അധിക്ഷേപം; 'ഡിവോഴ്സ് ആയോ, കർമ എന്നൊന്നുണ്ട്'

മൂന്ന് വർഷം മുൻപായിരുന്നു നടി അപ്സരയും സീരിയൽ സംവിധായകനുമായ ആൽബയും തമ്മിലുള്ള വിവാഹം. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന വ്യക്തി ആൽബിയാണെന്ന് പല അവസരങ്ങളിലും അപ്സര തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അപ്സര ഭർത്താവിനെ കുറിച്ച് നടത്തിയൊരു പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അപ്സരയുടെ സഹോദരന്റെ വിവാഹം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ആൽബി വിവാഹത്തിന് വന്നില്ലെന്ന് അപ്സര പറഞ്ഞിരുന്നു. എന്തുകൊണ്ടെന്ന ചോദ്യത്തിന് മറ്റൊന്നും പറയാൻ അപ്സര തയ്യാറായില്ല. ഇതോടെ അപ്സരയും ആൽബിയും തമ്മിൽ വിവാഹമോചിതരായെന്ന തരത്തിലുള്ള അഭ്യൂഹം ശക്തമായിരിക്കുകയാണ്.

psara-

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഭർത്താവുമായുള്ള നിരവധി ഫോട്ടോകൾ മുൻപ് അപ്സര പങ്കുവെച്ചിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടില്ല. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. മാത്രമല്ല സഹോദരന്റെ വിവാഹത്തിനിടെ അപ്സര പറഞ്ഞ ചിലകാര്യങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

ബിഗ് ബോസ് താരമായ ജിന്റോയുടെ വിവാഹം മുടങ്ങിയത് സംബന്ധിച്ച ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കവെ അപ്സര പറഞ്ഞ കാര്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. നമ്മള്‍ അധികം ആരെയും വിശ്വസിക്കാതിരിക്കുകയാണ് നല്ലത്. പരിധിയില്‍ കൂടുതല്‍ ആരെയും വിശ്വസിക്കരുതെന്നാണ് തന്റെ അനുഭവങ്ങൾ പഠപ്പിച്ചത്. നമ്മളോട് സ്നേഹം കാണിക്കുമ്പോൾ നമ്മൾ കരുതും നമ്മളാണ് ഏറ്റവും നല്ല മനുഷ്യരെന്ന് എന്നാൽ അടുത്ത് കഴിയുമ്പോഴാണ് മനസിലാകുക. എല്ലാവരും അങ്ങനെയല്ലെന്ന്. ഞാനും അങ്ങനെ തന്നെയാകാം, അറിയില്ല', എന്നായിരുന്നു അപ്സരയുടെ വാക്കുകൾ.

ഇതോടെ ഇത് ആൽബിയെ ഉദ്ദേശിച്ചാണ് അപ്സര പറഞ്ഞത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ചർച്ച. കേട്ടപാതി കേൾക്കാത്ത പാതി നടിക്കെതിരെ അധിക്ഷേപവും സൈബറിടത്ത് ശക്തമായിട്ടുണ്ട്. അപ്സരയുടെ ആദ്യ വിവാഹ ബന്ധം ചൂണ്ടിക്കാട്ടിയാണ് ചിലർ താരത്തെ വിമർശിക്കുന്നത്. കർമ എന്നൊന്നുണ്ട് എന്ന തരത്തിലൊക്കെയാണ് അധിക്ഷേപം. ആദ്യം അപ്സരയുടേത് പ്രണയ വിവാഹമായിരുന്നു. പിന്നീട് ഈ ബന്ധം വേർപിരിഞ്ഞാണ് ആൽബിയെ അപ്സര വിവാഹം കഴിച്ചത്. ബിഗ് ബോസ് ഷോയിൽ വെച്ച് തന്റെ ആദ്യ ബന്ധത്തിൽ നേരിട്ട ക്രൂരതകളെ കുറിച്ച് അപ്സര സംസാരിച്ചിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നാലെ അപ്സരയ്ക്കെതിരെ ആദ്യ ഭർത്താവ് രംഗത്തെത്തി. നടിക്കെതിരെ ഇയാൾ കടുത്ത അധിക്ഷേപം ചൊരിഞ്ഞതോടെ അപ്സര പിന്നീട് ഇയാൾക്കെതിരെ പോലീസിൽ പരാതി കൊടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

അതേസമയം യാതൊരു കാര്യവും അറിയാതെ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നതിനെതിരെ താരത്തെ പിന്തുണയ്ക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതെന്തിനാണെന്നാണ് പലരുടേയും ചോദ്യം. അതേസമയം അധിക്ഷേപങ്ങളോടൊന്നും അപ്സരയോ ഭർത്താവ് ആൽബിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+