Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലേക്ക് പോയത് തന്നെ അതിനുവേണ്ടി; തുറന്ന് പറഞ്ഞ് അപ്സര, 'എന്റെ വാശിയാണ് ഇങ്ങനെ മാറ്റിയത്'

അമ്മ അടക്കമുള്ളവരെ ആശ്രയിക്കാതെ ജീവിക്കുന്ന വ്യക്തിയാണ് താനെന്ന് നട അപ്സര. 20ാം വയസിൽ സ്വന്തമായി കാറ് വാങ്ങിയ ആളാൻ ഞാൻ. തന്റെ വിവാഹത്തന് പോലും അമ്മയിൽ നിന്ന് അഞ്ച് പൈസപോലും വാങ്ങിയിട്ടില്ലെന്നും അപ്സര പറഞ്ഞു. സൈന സൗത്ത് പ്ലസ് അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്

'എന്റെ പ്രശ്നങ്ങളും കുറവുകളും മറ്റുള്ളവരെ അറിയിക്കാൻ താത്പര്യപ്പെടാത്ത ആളാണ് ഞാൻ. എനിക്ക് അതിഷ്ടമല്ല, ആളുകൾ സിമ്പതിയോടെ നോക്കുന്നത് ഇഷ്ടമല്ല. ചിലപ്പോൾ കരഞ്ഞിരിക്കുകയാണെങ്കലും അതൊന്നും മാധ്യമങ്ങൾക്ക് മുൻപിൽ കാണിക്കുന്നത് ഞാൻ താത്പര്യപ്പെടുന്നില്ല. നമ്മൾ എപ്പോഴാണ് മരിക്കുക എന്ന് അറിയില്ല. അപ്പോൾ ചെറിയ സന്തോഷങ്ങൾ പോലും ആസ്വദിക്കാൻ പഠിക്കുക. എന്റ വാശിയാണ് എന്നെ ഇങ്ങനെ മാറ്റിയത്. ജയിക്കണം എന്ന ചിന്തമാത്രമാണ് എനിക്ക് ഇപ്പോൾ ഉള്ളത്.

psaranew-1746

എന്റെ അച്ഛൻ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മരിച്ചത്. അന്ന് മുതൽ ഞങ്ങളെ പഠിപ്പിക്കാൻ അമ്മ വളരെ അധികം കഷ്ടപ്പെട്ടു. അന്ന് മുതലെ സ്വന്തം കാര്യങ്ങൾ ഒറ്റക്ക് ചെയ്തുവരുന്നവരാണ് ഞങ്ങൾ. 21ാം വയസിലാണ് ഞാൻ സ്വന്തമായി കാർ വാങ്ങിയത്. എന്റെ കല്യാണം ഞാനാണ് നടത്തിയത്. ഒറ്റപൈസ എന്റെ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങിയിട്ടില്ല. വളരെ അധികം കഷ്ടപ്പെട്ടിട്ടാണ് കാറൊക്കെ വാങ്ങിയത്. നാല് സീരിയലുകളിലൊക്കെ കഷ്ടപ്പെട്ട് അഭിനയിച്ചു. ഒരു കാര്യത്തിനും ഞാൻ അമ്മയെ ആശ്രയിച്ചിട്ടില്ല. ഞാൻ സ്വന്തമായി ഉണ്ടാക്കിയ പൈസ കൊണ്ടാണ് ഓരോന്നും സ്വന്തമാക്കിയത്.

പെർഫോം ചെയ്യാൻ പ്ലാറ്റ്ഫോം കിട്ടുക എന്നത് വലിയ കാര്യമാണ്. അതിന്റെയൊരു ഭാഗമായി നിൽക്കുക എന്നത് കൊണ്ട് കൂടിയാണ് ബിഗ് ബോസിൽ പോയത്. സാമ്പത്തികമായി മെച്ചപ്പെടും, അതിനപ്പുറത്ത് ഞാനായിട്ട് തന്നെ പെർഫോം ചെയ്യാനുള്ള സ്പേസ് ആണ് ബിഗ് ബോസ്. ഞാൻ സംസാരിച്ച രീതിയോ പ്രവൃത്തികളോ മറ്റുള്ളവർക്ക് ഇഷ്ടമായോ എന്ന് അറിയില്ല. പക്ഷെ എനിക്ക് എന്നെ സന്തോഷിപ്പിക്കാൻ സാധിച്ചു. ദൈവം സഹായിച്ച് 78 ദിവസം നിന്നു. മോശം പേര് പറയിക്കാതെ ആ ഷോയിൽ നിൽക്കാൻ സാധിച്ചു. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ചെയ്തിട്ടാണ് ഷോയിലേക്ക് പോയത്. എന്നാൽ ആളുകളുടെ മനസിലെ നെഗറ്റീവ് മാറ്റി തിരിച്ചിറങ്ങാൻ കഴിഞ്ഞുവെന്നത് സന്തോഷമാണ്. അതിനൊക്കെ വേണ്ടി തന്നെയാണ് പോയതും', അപ്സര പറഞ്ഞു.

ബിഗ് ബോസ് മത്സരാർത്ഥികളുടെ അസോസിയേഷൻ രൂപീകരിച്ചതിനെ കുറിച്ചും അപ്സര പ്രതികരിച്ചു. 'വലിയൊരു ഭാരം തലയിൽ കൊണ്ട് നടന്ന് ഇറക്കിവെച്ചത് പോലെയാണ്. മറ്റ് സീസണുകൾ പോലെയല്ല, സീസൺ 6 ലെ മത്സരാർത്ഥികൾ കുറച്ചൂടി ആക്ടീവായിരുന്നു. അങ്ങനെ പരസ്പരം അറിയുന്നവർ സീസൺ 1 ന്റെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു. അങ്ങനെ അസോസിയേഷനാക്കിയാലോയെന്ന ചോദ്യം വന്നു. ആദ്യം മീറ്റപ്പ് നടത്തി. അത് ആവേശമായപ്പോൾ അസോസിയേഷനെ കുറിച്ച് ആലോചിച്ചു. ഒരിക്കലും നടക്കാത്ത കാര്യമാണ്. കാര്യം അതത് സീസണുകളിലെ മത്സരാർത്ഥികൾ തമ്മിൽ തന്നെ വളരെ അധികം പ്രശ്നമാണ്. അപ്പോഴാണ് എല്ലാ സീസണുകളിലേയും ആളുകളെ കൂട്ടിക്കൊണ്ട് അസോസിയേഷൻ. പിന്നെ എങ്ങനെയൊക്കെയോ സംഭവിച്ചു. എല്ലാവരും സമയം കണ്ടെത്തി ഒത്തുകൂടി, അസോസിയേഷൻ ഉണ്ടാക്കി.

ആരും ഈഗോ വെയ്ക്കാതെയാണ് പരസ്പരം ബന്ധപ്പെട്ടത്. അസോസയേഷൻ രൂപീകരിച്ചപ്പോൾ എല്ലാവർക്കും പുച്ഛമായിരുന്നു. അപ്പോൾ വാശിയായി. എല്ലാവരേയും ഉൾപ്പെടുത്തി വലിയൊരു മെഗാ ഷോയാണ് ആദ്യം ആലോചിച്ചത്. ലാലേട്ടനെയൊക്കെ വിളച്ച് ചേർത്ത് പരിപാടിയാക്കാം എന്നായിരുന്നു ആലോചന. എന്നാൽ അത് നടന്നില്ല, അങ്ങനെയാണ് ക്രിക്കറ്റിലേക്ക് കടന്നത്. എന്തായാലും അത് പെട്ടെന്ന് തന്നെ സംഭവിച്ചു', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+