Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുനും ശ്രീതുവും പ്രണയത്തിലാണെങ്കിൽ അം​ഗീകരിക്കുമോ, ഇഷ്ടക്കേടുണ്ടോ? തുറന്നുപറഞ്ഞ് അർജുന്റെ ചേച്ചി..

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ അവസനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയ അർജുനെക്കുറിച്ചആണ് ചർച്ച. അർജുന് ജീത്തുജോസഫിന്റെ സിനിമയിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവസാനഘട്ടത്തിലാണ് അർജുൻ മികച്ച പ്രകടനം കാഴ്ച വെച്ചത്.

അർജുൻ - ശ്രീതു കോമ്പോയും ചർച്ചയായി. ഈ കോമ്പോയ്ക്ക് ധാരാളം ആരാധകരുമുണ്ട്. ഇവർ പ്രണയത്തിലാണോ, ബിഗ് ബോസിന് ശേഷവും സൗഹൃദം തുടരുമോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ അർജുന്റെ ചേച്ചി അർജുൻ - ശ്രീതു കോമ്പോയെക്കുറിച്ച് സംസാരിക്കുകയാണ്. വെർച്വൽ മീഡിയ എന്റർടെയ്ൻമെന്റിനോടാണ് അർജുന്റെ ചേച്ചിയുടെ പ്രതികരണം.

bigg boss arjun

ബിഗ് ബോസിൽ പ്രണയം കയറി വന്നല്ലോ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് പ്രണയമായി തങ്ങൾക്ക് ഫീൽ ചെയ്തിട്ടില്ലെന്നാണ് ചേച്ചി പറഞ്ഞത്. അർജുനെ ഞങ്ങൾക്കറിയാം, ശ്രീതുവിനെ പേഴ്‌സണലി അറിയില്ല എന്നാലും വെളിയിലെ ഫാൻസ് ക്രിയേറ്റ് ചെയ്തതാണ് ശ്രീജുൻ എന്നുള്ളത്. പക്ഷേ സന്തോഷം. അർജുനും ശ്രീതുവും പ്രണയമല്ല. അർജുനായാലും ശ്രീതുവായാലും മറ്റ് കണ്ടസ്ന്റൻസ് ആയാലും കിടന്നുറങ്ങിയ ശേഷമാണ് ഞങ്ങൾ ലൈവ് ഓഫാക്കാറുള്ളത്.

അങ്ങനെ കുറെ കാര്യങ്ങൾ കേട്ടപ്പോൾ ഞങ്ങൾ നോക്കി. പക്ഷേ അങ്ങനല്ലെന്നും ശ്രീതുവിന്റെ ചേച്ചി പറയുന്നു. ഇഷ്ടക്കേടായിട്ടാണോ എന്ന ചോദ്യത്തിന് അത് അവരുടെ ഇഷ്ടങ്ങളല്ലേ, അവർ മെച്ച്യൂരിറ്റിയായ രണ്ട് കുട്ടികളാണ് അവരുടെ ഇഷ്ടമാണെന്നും ചേച്ചി പറഞ്ഞു. പ്രണയമാണെങ്കിൽ അംഗീകരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് അത് അങ്ങനെയല്ല എന്ന് അറിയാമല്ലോ, അവർ നല്ല സുഹൃത്തുക്കളാണ് അത് ഞങ്ങൾ റെസ്പക്ട് ചെയ്യുന്നുവെന്നും ചേച്ചി പറഞ്ഞു.

ബിഗ് ബോസ് ഹൗസിനകത്ത് കയറിയാലെ നമുക്ക് അതിന്റെ ഒരു ബുദ്ധിമുട്ട് മനസ്സിലാകുള്ളൂവെന്നും നമുക്കൊരു ഷോൾഡർ അവിടെ വേണമെന്നും അതിന് ആണ് പെണ്ണ് എന്നൊന്നുമില്ല, ഒരു കൂട്ട് വേണം ശ്രീതു അർജുനെ നല്ലോണം സപ്പോർട്ട് ചെയ്തിട്ടുണ്ട് അർജുനും തിരിച്ചും സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചേച്ചി പറഞ്ഞു. അവർ പോലും അറിഞ്ഞില്ല ലവ് കോമ്പോ എന്ന് അർജുന്റെ ചേച്ചി വ്യക്തമാക്കി.

അതേ സമയം അർജുനം ശ്രീതുവും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അർജുൻ തന്റെ നല്ല സുഹൃത്താണെന്നാണ് ശ്രീതു പറഞ്ഞത്. അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നും ശ്രീതു പറഞ്ഞിരുന്നു. തനിക്ക് വേണ്ടി പല സമയത്തും കൂടെ നിന്നിരുന്നുവെന്നും ശ്രീതു പറഞ്ഞിരുന്നു. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് അർജുനും താനും അർജുനും ശരിക്കും നല്ല സുഹൃത്തുക്കളാണെന്നാണ് ശ്രീതു പറഞ്ഞത്.

അതേ സമയം, തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നാണ് അർജുൻ പറയുന്നത്. ബിഗ് ബോസിലെ തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്. ശ്രീതു മാത്രമല്ല സിജോ ആയാലും ജാസ്മിൻ ആയാലും എല്ലാവരുമായും താൻ നല്ല ബോണ്ട് ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീതു തനിക്ക് സ്‌പെഷ്യൽ ഫ്രണ്ടാണെന്നും അർജുൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+