Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമണ്ഡപത്തിലേക്ക് മകളുടെ കൈപിടിച്ച് ആര്യയെത്തി... താലി ചാര്‍ത്തി സിബിന്‍; 'ഒരു ജീവിതകാലത്തേക്ക്..'

ബിഗ് ബോസ് മലയാളം താരങ്ങളായ ആര്യയും സിബിനും വിവാഹിതരായി. ആര്യയുടേയും സിബിന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ആര്യയുടേയും സിബിന്റേയും രണ്ടാം വിവാഹമാണിത്. ആര്യ തന്റെ ആദ്യ വിവാഹത്തിലെ മകളായ ഖുശിയുടെ കൈപിടിച്ചാണ് വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വെച്ചത്.

ഇതിന്റെ ചിത്രങ്ങള്‍ ആര്യ തന്നെ പങ്ക് വെച്ചിട്ടുണ്ട്. സിബിന്‍ ആര്യയ്ക്ക് താലി ചാര്‍ത്തുമ്പോഴും വേദിയില്‍ നിറചിരിയുമായി 12 കാരിയായ ഖുശി കൂടെയുണ്ടായിരുന്നു. 'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' എന്ന ക്യാപ്ഷനോടെയാണ് വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. നടിമാരായ പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു.

Arya Badai

സിബിന്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായതിനാല്‍ തന്നെ വൈകാതെ ക്രിസ്ത്യന്‍ ആചാര പ്രകാരവും വിവാഹം ഉണ്ടാകും. സ്വന്തം സാരി ബ്രാന്റായ കാഞ്ചീവരത്തില്‍ നിന്നുള്ള സാരിയായിരുന്നു ആര്യ വിവാഹ ദിവസം ധരിച്ചത്. ഗോള്‍ഡണ്‍ നിറത്തിലുള്ള സാരിയോടൊപ്പം ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു ആര്യ. ഇളം വയലറ്റ് നിറത്തിലുള്ള മുണ്ടും കുര്‍ത്തയും ഷാളുമായിരുന്നു സിബിന്റെ വേഷം.

ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം പോലെ വിവാഹനിശ്ചയവും വളരെ സ്വകാര്യമായി വേണ്ടപ്പെട്ടവരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ആര്യയും സിബിനും നടത്തിയത്. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. പിന്നീട് ഇരുവരുടേയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ആദ്യ വിവാഹത്തില്‍ സിബിന് ഒരു മകനുണ്ട്.

നടി, അവതാരക, സംരഭക എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച ആളാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു. 22-ഓളം സിനിമകളിലും അഭിനയിച്ചിട്ടുള്ള ആര്യ 2019 ല്‍ ആണ് ആദ്യബന്ധം വേര്‍പെടുത്തിയത്. ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു.

ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു സിബിന്‍ ബെഞ്ചമിന്‍ എത്തിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയേറ്റിയ ഗെയിമറായി സിബിന്‍ മാറിയെങ്കിലും പിന്നീട് മാനസിക സമ്മര്‍ദ്ദം കാരണം സ്വയം ഷോയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+