Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കോക്കിലേക്ക് ആരെ കൊണ്ട് പോകണമെന്ന് ഞാൻ തീരുമാനിക്കും, 4 വിവാഹം വരെ കഴിക്കാമെന്ന് ബഷിർ ബഷി, വിമർശനം

വ്‌ളോഗറും മുന്‍ ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയുടെ കുടുംബം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരാണ്. ബഷീറിന്റെ ആദ്യഭാര്യയായ സുഹാന കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയുടെ പേരില്‍ വലിയ കോലാഹലം ആണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

ബഷീര്‍ രണ്ടാമത്തെ ഭാര്യയായ മഷൂറയ്‌ക്കൊപ്പം ബാങ്കോക്കില്‍ പോയിരിക്കുകയാണെന്ന് തന്റെ വീഡിയോയില്‍ സുഹാന പറഞ്ഞിരുന്നു. ഇതോടെ സുഹാനയെ ഒഴിവാക്കിയെന്ന് പറഞ്ഞ് വലിയ വിമര്‍ശനം ഇവരുടെ ആരാധകര്‍ ഉയര്‍ത്തി. പിന്നാലെ ബഷീര്‍ ബഷിയും സുഹാനയും മഷൂറയും മറുപടിയുമായും രംഗത്ത് എത്തി.

രണ്ട് വിവാഹത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ താനല്ലെന്നും നാല് വിവാഹം വരെ കഴിക്കാമെന്ന് മുസ്ലീം നിയമത്തില്‍ ഉളളതാണെന്നും ബഷീര്‍ ബഷി പറയുന്നു. ബാങ്കോക്കിലേക്ക് ആരെ കൊണ്ട് പോകണം എന്ന് താന്‍ തീരുമാനിക്കും. അത് ജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയല്ല തീരുമാനിക്കുക. മഷൂറയുടെ ബിസിനസ്സിന്റെ ആവശ്യത്തിന് വേണ്ടി പോയതാണ്, അവളെ തനിച്ച് വിടാനാകില്ല, ഇനിയും പോകുമെന്നും ബഷീര്‍ ബഷി പറയുന്നു.

Basheer Bashi

ബഷീറിനെ പിന്തുണച്ചാണ് സുഹാനയുടേയും മഷൂറയുടേയും പ്രതികരണം. ഞങ്ങളെ പോലെ ഞങ്ങള്‍ മാത്രമേ ഉളളൂ എന്ന് സുഹാനയും സുഹാനയുടെ സെല്‍ഫ് റെസ്‌പെക്ടിന്റെ ഭാരം മറ്റുളളവര്‍ നോക്കേണ്ട, അത് സുഹാന നോക്കിക്കൊള്ളും എന്ന് മഷൂറയും വീഡിയോയില്‍ പറയുന്നു. നിരവധി യൂട്യൂബര്‍മാരാണ് ഇവര്‍ക്കെതിരെ രംഗത്ത് വന്നത്. അതിര് വിട്ട ആക്രമണം നടത്തിയവര്‍ക്കെതിരെ ബഷീര്‍ ബഷി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

അതിനിടെ മുസ്ലീംങ്ങള്‍ക്ക് 4 വിവാഹം കഴിക്കാമെന്ന് ബഷീര്‍ ബഷി പറഞ്ഞതിനെ ചോദ്യം ചെയ്ത് ഹലോ മല്ലൂസ് റിയാക്ഷന്‍സ് എന്ന യൂട്യൂബ് ചാനലില്‍ വന്ന പ്രതികരണം ശ്രദ്ധ നേടുകയാണ്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ: '' ബഷീര്‍ ബഷിയുടെ ആദ്യത്തെ ഭാര്യ സുഹാന ഒരു വ്‌ളോഗില്‍ പറഞ്ഞു ബഷീര്‍ ബഷിയും മഷൂറയും ബിസിനസ്സ് കാര്യത്തിനായി ട്രിപ്പ് പോയിരിക്കുകയാണ് എന്ന്. അതോടെ അവര്‍ തമ്മില്‍ പിരിഞ്ഞു, ഒരു ഭാര്യയെ ഒറ്റയ്ക്കിട്ട് പോയി എന്നൊക്കെ പറഞ്ഞ് കുറേ പേര്‍ അങ്ങ് തുടങ്ങി. എന്നാല്‍ ബഷീര്‍ ബഷിയുടെ വീഡിയോയുടെ അവസാന ഭാഗത്ത് പറയുന്നു, നാല് പേരെ വരെ വിവാഹം കഴിക്കാം എന്ന് മുസ്ലീം നിയമത്തില്‍ പറയുന്നുണ്ട്, ആ നിയമം താനുണ്ടാക്കിയതല്ല എന്നാണ്.

ബഷീര്‍ ബഷി അല്ല മുസ്ലീം നിയമം ഉണ്ടാക്കിയത് എന്ന് വിവരം ഉളളവര്‍ക്കെല്ലാം അറിയാം. മുസ്ലീം നിയമത്തില്‍ എവിടെയാണ് സാറേ അങ്ങനെ പറഞ്ഞിരിക്കുന്നത്. താനിതുവരെ കണ്ടിട്ടില്ല അങ്ങനെ ഒരു നിയമം. താനത്ര പണ്ഡിതനൊന്നും അല്ല. മുസ്ലീം വിരോധികളും മതഭ്രാന്ത് പിടിച്ച് നടക്കുന്നവരുെ കൂടി ഉണ്ടാക്കിയിരിക്കുന്ന കുപ്രചരണം മാത്രമാണ് അത്.

ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോള്‍, അവിടെ വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല, ലൈഫ് സ്മൂത്ത് ആയിട്ട് പോകുന്നുണ്ടെങ്കില്‍ വേറെ ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് കെട്ടിക്കൊണ്ട് വന്ന് ആദ്യത്തെ ഭാര്യയോട് എന്റെ രണ്ടാമത്തെ ഭാര്യയാണ് എന്ന് പറയുന്നത് ശരിയല്ല. നിങ്ങളത് കണ്ടന്റാക്കി വ്‌ലോഗിലൂടെ കാശുണ്ടാക്കുന്നുണ്ട്. ഇത് കാണുന്ന പൊട്ടന്മാരോട് പറയാനുളളത്, മുസ്ലീം നിയമത്തില്‍ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല എന്നാണ്.

ഭാര്യ മരിച്ച് പോവുകയോ ഡിവോഴ്‌സ് ആവുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലോ മറ്റൊരു വിവാഹം കഴിക്കണമെങ്കില്‍ കഴിക്കാം. അല്ലാതെ നിയമപരമായി വിവാഹം കഴിച്ച ഒരു ഭാര്യ ഉളളപ്പോള്‍ അവരെ ചതിച്ച് കൊണ്ടോ, അവരുടെ സമ്മതം ഇല്ലാതെയോ വേറൊരു കല്യാണം കഴിക്കുന്നത് ഏത് മതത്തിലായാലും ശരിയല്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+