'എന്തായാലും ഒളിച്ചോടാനുള്ള പ്ലാൻ ഇല്ല, ലിവ് ഇൻ റിലേഷൻഷിപ്പിനോടും താത്പര്യമില്ല'; തുറന്ന് പറഞ്ഞ് സെറീന
ബിഗ് ബോസ് സീസൺ 5 ൽ ഏറ്റവും വലിയ സൗഹൃദം പുലർത്തിയവരായിരുന്നു മത്സരാർത്ഥികളായ സെറീന ആനും റെനീഷയും അഞ്ജൂസും. എന്നാൽ ഷോ കഴിഞ്ഞ് ഈ മൂവർ സംഘത്തെ വളരെ കുറച്ച് മാത്രമേ ആരാധകർ ഒരുമിച്ച് കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ഇത് സംബന്ധിച്ച ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് സെറീന ആൻ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. അഖിൽ മാരാരുമായുള്ള സൗഹൃദത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം താരം മറുപടി നൽകുന്നുണ്ട്. വായിക്കാം
റെനീഷയുമായും അഞ്ജുവായും കോൺടാക്ട് ഉണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം ഇതിന് റെനീഷ പറഞ്ഞത് ഇങ്ങനെ-'ഞാൻ ഇവിടുന്ന് നാട്ടിൽ പോകുമ്പോൾ എറണാകുളത്താണ്. റെനീഷ പാലക്കാടും അഞ്ജു തിരുവനന്തപുരത്തുമാണ്. എറണാകുളത്തേക്ക് വരുന്നവരേയും അവിടെ ഉള്ളവരേയും കാണുന്നുണ്ട്. പാലക്കാടും തിരുവനന്തപുരത്തേക്കുമൊന്നും പോകാൻ ലിമിറ്റേഷൻ ഉണ്ട്. അതുകൊണ്ടാണ് പോകാത്തത്. അവരുമായി തീർച്ചയായും കോൺടാക്ട് ഉണ്ട്.

അഖിലേട്ടനും ഞാനും ഹൗസ് കഴിഞ്ഞാണ് ഞങ്ങൾ സുഹൃത്തുക്കളായത്. നാട്ടിൽ പോയപ്പോൾ അഖിലേട്ടന്റെ ലക്ഷ്മി ചേച്ചിയെ കണ്ടു, കൂട്ടായി. ആദ്യമായി കാണുന്നത് പോലെയേ തോന്നിയിട്ടില്ല. നമ്മുടെയൊക്കെ വൈബ് ആയിരുന്നു. ആള് വളരെ ചെറുപ്പമാണ്. ചേച്ചി എന്നൊന്നും പറയാൻ പറ്റില്ല. നന്നായി കുക്ക് ചെയ്യുന്ന ആളാണ്. വളരെ അടുത്ത ആളാണ്. മക്കളുമായും നല്ല അടുപ്പാണ്. സമയം കിട്ടുമ്പോഴൊക്കെ ഞാൻ അവരുടെ വീട്ടിലാണ്.ചേച്ചി നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി എന്നെ കഴിപ്പിക്കും. അഖിലേട്ടനെ എനിക്ക് ബിഗ്‌ബോസിൽ വച്ച് ഒരു 42 ദിവസത്തോളം തീരെ ഇഷ്ടമല്ലായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഞാൻ ശരിക്കും അഖിലേട്ടനെ മനസിലാക്കിയത്. എനിക്ക് ഗാർഡിയൻ ഏയ്ഞ്ചൽ എന്നൊക്കെയാണ് പുള്ളിയെ വിശേഷിപ്പിക്കാൻ ഇഷ്ടം', താരം പറഞ്ഞു.
ഒരു അന്യമതസ്തനെ കല്ല്യാണം കഴിക്കണമെന്ന് ഗ്രാന്റ് പാരന്റ്സിനെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. സെറീന നൽകിയ മറുപടി ഇങ്ങനെയായിരുന്നു-'അതിന് അങ്ങനെയൊരു സാഹചര്യത്തിൽ ഞാൻ ആദ്യം എന്റെ മാതാപിതാക്കളെ സമ്മതിപ്പിക്കേണ്ടേ. അത് ചോദിക്കാതെ ഗ്രാന്റ് പേരന്റ്സിനെ എന്തുകൊണ്ട് ചോദിച്ചെന്നറിയില്ല. എന്തായാലും എന്റെ മാതാപിതാക്കളുടെ കാലും കൈയ്യും പിടിച്ച് ബോധ്യപ്പെടുത്തിയെടുക്കണം ആദ്യം. അതുകഴിഞ്ഞിട്ട് അവർ വഴി ഗ്രാന്റ് പാരൻറ്സിന്റെ അടുത്ത് അവതരിപ്പിക്കും. എന്തായാലും ഞാൻ ഒളിച്ചോടാൻ ഉള്ള ആളല്ല.ഞാൻ ആരെ കെട്ടുവാണെങ്കിലും എന്റെ കുടുംബത്തിലേയും കെട്ടുന്ന ആളുടെ കുടുംബത്തിലേയും മുഴുവൻ ആളുകളുടേയും അനുഗ്രഹം വേണം.
വ്യക്തിപരമായി ഞാൻ ഒരു വിശ്വാസിയാണ്. പള്ളിയിൽ പോകാനും കുർബാന കൊള്ളാനുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. വിവാഹത്തേയും ഞാൻ ബഹുമാനിക്കുന്നയാളാണ്. ലിവിംഗ് ടുഗേദറിനോട് താത്പര്യമില്ല. മാരേജ് ലൈഫിൽ കിട്ടുന്ന പിന്തുണയും സുരക്ഷയുമൊക്കെ എനിക്ക് ഇഷ്ടമാണ്. അത് തന്നെയായിരിക്കും ഞാൻ തിരഞ്ഞെടുക്കുക', താരം പറഞ്ഞു.
സാഗർ സൂര്യയുമായി അടുത്ത ബോണ്ടുണ്ട്. ബോണ്ട് കൂടിക്കൂടി നല്ല രീതിയിൽ പോകുകയാണ്. സാഗറുമായി വ്ലോഗ് ചെയ്യാത്തത് ആള് ഒരു സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആൾ മീഡിയ പ്രസൻസ് കൊടുക്കാതെ മുന്നോട്ട് പോകുകയാണ്. അതുകൊണ്ടാണ് വ്ലോഗ് ചെയ്യാത്തത്. നാട്ടിൽ പോകുമ്പോഴൊക്കെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. ആള് നന്നായി ഇരിക്കുന്നു', സാഗറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് സെറീന പറഞ്ഞു.












Click it and Unblock the Notifications