'ഇനി സെറീനയുടെ കാലം'; വൻചുവടുവെപ്പുമായി താരം, ആശംസകളുമായി അഖിൽ മാരാരും
ബിഗ് ബോസ് മലയാളം സീസൺ 5 ന് ഏറെ ആരാധകരുണ്ട്. സീസൺ 6 കഴിഞ്ഞിട്ടും സീസൺ 5ലെ മത്സരാർത്ഥികൾക്ക് ഇപ്പോഴും ഫാൻസുണ്ട്. അഖിൽ മാരാർ, സാഗർ, സെറീന ആൻ, റെനീഷ തുടങ്ങിയവർക്കൊക്കെ ഇപ്പോഴും ആരാധകരുണ്ട്. ഇപ്പോൾ സെറീനയുടെ കരിയറിൽ വലിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. നേരത്തെ തന്നെ മോഡലിംഗ് രംഗത്ത് ഉള്ള സെറീന ഇപ്പോൾ അഭിനയ രംഗത്ത് കൂടി സ്ഥാനം കണ്ടെത്തുകയാണ്.
സെറീന അഭിനയിച്ച സോൾ എന്ന ഷോർട്ട് ഫിലിം റിലീസ് ആയിരിക്കുകയാണ്. പ്രസാദ് ആണ് സംവിധാനം. മികച്ച അഭിപ്രായമാണ് ഈ ഷോർട്ട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഖിൽ മാരാരുൾപ്പെടെ ഉള്ളവർ സെറീനയ്ക്ക് ആശംസയറിയിച്ച് രംഗത്ത് എത്തിയിരുന്നു. സെറീന നന്നായി ചെയ്തുവെന്നാണ് എല്ലാവരും പറഞ്ഞിരിക്കുന്നത്. എന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നുമൊക്കെയാണ് കമന്റുകൾ. പലരും അഖിലിന്റെ കമന്റ് കണ്ടാണ് ഷോർട്ട് ഫിലിമിനെക്കുറിച്ച് അറിഞ്ഞതെന്നും പറയുന്നു.

യുഎഇയിൽ ആയിരുന്ന സെറീന. സെറീനയുടെ കരുത്ത് എന്ന് പറയുന്നത് അമ്മ തന്നെയാണ്. താരം തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അമ്മയില്ലായിരുന്നെങ്കിൽ തന്റെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ലെന്ന് സെറീന പറഞ്ഞിരുന്നു. വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുവന്നാണ് അവർ ആരേയും ആശ്രയിക്കാതെ ജീവിച്ചത് എന്നും അതേ ഫയർ ആണ് തനിക്കും ജീവിതത്തിൽ ലഭിച്ചതെന്നും സെറീന പറഞ്ഞിരുന്നു. വിവാഹം ഉടൻ ഉണ്ടാകില്ലെന്ന് താരം പറഞ്ഞിരുന്നു.
താൻ വിവാഹത്തെ ബഹുമാനിക്കുന്ന ആളാണെന്നും ലിവിംഗ് ടുഗദർ ആണെങ്കിലും താൻ അതിനെ ബഹുമാനിക്കുന്നുവെന്നും പക്ഷേ വ്യക്തിപരമായി പറയുകയാണെങ്കിൽ താൻ വിവാഹം തിരഞ്ഞെടുക്കുന്ന ആളാണെന്നും എന്നാൽ വിവാഹം ഉടൻ ഉണ്ടാകില്ലെന്നും താരം പറഞ്ഞിരുന്നു.
വിവാഹത്തിന് മുൻ പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും തന്റെ കുടുംബത്തിന് ബാധ്യതയായി മാറാൻ ആഗ്രഹിക്കുന്നില്ലെന്നും സെറീന പറഞ്ഞിരുന്നു. 17 വയസ്സ് മുതല് തന്റെ കുടുംബത്തിന് വേണ്ടി താൻ പ്രവർത്തിക്കുന്നുണ്ടെന്നും സമ്പാദിക്കുന്നുണെന്നും താരം പറഞ്ഞിരുന്നു. താൻ 7 ൽ പഠിക്കുമ്പോഴായിരുന്നു പപ്പ ജോലി രാജി വെച്ച് നാട്ടിൽ പോകുന്നതെന്നും അച്ഛന്റെ അച്ഛൻ കിടപ്പിലായതിനാലാണ് പപ്പ പോയതെന്നും സെറീന പറഞ്ഞിരുന്നു.
പപ്പ പോയതോടെ താനും അമ്മയും മാത്രമായി എന്നും പരീക്ഷയുടെ സമയത്തൊക്കെ അച്ഛനോട് അവിടെ വന്നുനിൽക്കാൻ താൻ ആവശ്യപ്പെട്ടിരുന്നെന്നും ആ സമയത്തൊക്കെ ബാക്ക് ബോണായി നിന്നത് അമ്മ തന്നെയാണെന്നും താരം പറഞ്ഞിരിരുന്നു.












Click it and Unblock the Notifications