Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ സീക്രട്ട് റൂം കിട്ടാൻ സെറീനയുടെ അച്ഛൻ 50 ലക്ഷം കൊടുത്തു'; മറുപടിയുമായി താരം, ഒപ്പം റിയാസ് സലീമും

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ വെച്ച് വളരെ പെട്ടെന്ന് കൂട്ടുകരായവരായിരുന്നു സെറീന ആനും സീസൺ 4 താരമായ റിയാസ് സലീം. ഷോയിൽ അതിഥിയായെത്തിയ റിയാസ് തനിക്ക് ഹൗസിൽ ഏറ്റവും ഇഷ്ടമുള്ളൊരാൾ സെറീനയാണെന്നും അവർ നല്ലൊരു മനസിന് ഉടമയാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഷോയ്ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. റിയാസ് സലീമിന്റെ ബ്യൂട്ടി ആന്റ് ബിയോണ്ട് എന്ന ഷോയിലേക്കാണ് സെറീന എത്തിയത്. റിയാസ് തന്റെ മെയ്ക്ക് അപ്പ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ട് റിയാസിനോട് ഇങ്ങോട്ട് ചോദിച്ചാണ് താൻ എത്തിയതെന്നും സെറീന പറഞ്ഞു. ഷോയിൽ വെച്ച് തൻറെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും സെറീന പ്രതികരിച്ചു. സെറീനയുടെ വാക്കുകളിലൂടെ

'ഞാൻ റിയാസ് സലീമിന്റെ വലിയൊരു ഫാനായിരുന്നു. ഞങ്ങളുടെ സീസണിലേക്ക് റിയാസ് വന്നപ്പോൾ വലിയ സന്തോഷം തോന്നി. ഞങ്ങൾക്ക് പെട്ടെന്ന് കണക്ടായി തോന്നി. ഇപ്പോൾ എനിക്ക് മിസ് ചെയ്യാറുണ്ട് ഷോ. ഒന്ന് കൂടെ ആ 100 ദിവസം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. ഗെയിം അവിടെ തീർന്നു. ഞങ്ങൾ ആരും പരസ്പരം തർക്കങ്ങൾ ഇല്ല. എല്ലാവരും നല്ല മനസിന് ഉടമകളായിരുന്നു. ഞങ്ങൾ ഇപ്പോഴും പുറത്ത് നല്ല കണക്ടഡ് ആയിരുന്നു.

riyascerena-

‍തുടക്കത്തിൽ എൻആർഐ ആയ എന്നെ സ്വീകരിക്കാൻ ഷോയിൽ ഉള്ളവർക്ക് ബുദ്ധിമുട്ടായിരുന്നു. പ്രശ്നങ്ങൾ അറിഞ്ഞിട്ടില്ല, ലക്ഷ്വറിയിൽ വളർന്നതാണ് എന്നൊക്കെയാണ് ആളുകൾ കരുതുന്നത്. എന്നാൽ എല്ലാവരും അങ്ങനെയാകണമെന്നില്ല. ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കാൻ സമയം എടുത്തു.

ബിഗ് ബോസ് ഷോയുടെ സ്പോൺസേഴ്സിന്റെ ആളാണ് ഞാൻ എന്നൊരു പേര് എനിക്ക് ഷോയിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ ബിഗ് ബോസിൽ നിർത്തിയത് എന്നാണ് ആരോപണങ്ങൾ. മാത്രമല്ല,സീക്രട്ട് റൂമിൽ എന്നെ നിർത്തിയത് എന്റെ അച്ഛൻ 50 ലക്ഷം കൊടുത്തിട്ടാണെന്നാണ് ആരോപണം', സെറീന പറഞ്ഞു.

അതേസമയം സെറീനയുടെ കഠിനാധ്വാനത്തെ ആളുകൾ വിലകുറച്ച് കാണുന്നതാണ് ഇത്തരം ആരോപണങ്ങൾ എന്നായിരുന്നു റിയാസിന്റെ പ്രതികരണം. തങ്ങൾ അനുഭവിച്ചത് മാത്രമാണ് കഷ്ടപ്പാടുകൾ എന്ന് കരുതുന്നവരാണവർ', റിയാസ് സലീം പറഞ്ഞു.

'തിരിച്ച് കയറിയപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഞാൻ സംസാരിച്ചത് സെറീനയുമായിട്ടായിരുന്നു. സെറീനയുമായി ഭയങ്കര കംഫേർട്ട് ആയിരുന്നു എനിക്ക്. രാവിലെ വരെ ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴും ബിഗ് ബോസ് സീസൺ 4 ലെ ഗെയിമിൽ നിന്നും താൻ ഒരിക്കലും മൂവ് ഓൺ ആയിട്ടില്ല. കാരണം അതൊരു ഗെയിം ഷോ ആയിരുന്നില്ല ഞങ്ങൾക്ക്. ബിഗ് ബോസ് എന്നത് എന്നെ സംബന്ധിച്ച് റിയൽ ആയിരിക്കുകയെന്നതാണ്. നല്ല മനുഷ്യരെ കണ്ടാൽ നമ്മൾ റിയൽ ആയിരിക്കുക എന്നതാണ്. നല്ല മനുഷ്യരെ കണ്ടാൽ അവരെ കൂടെ കൂട്ടും. മോശം മനുഷ്യരെ കണ്ടാൽ ആൾക്കാർക്കൊരു മാതൃക കാണിച്ച് കൊടുക്കണം എന്തുകൊണ്ട് ഇങ്ങനെയുള്ള മനുഷ്യരെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ പാടില്ലെന്ന്', റിയാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+