Get Updates
Get notified of breaking news, exclusive insights, and must-see stories!

കഫത്തിൽ രക്തം വരുന്ന സിറ്റുവേഷൻ വന്നു, ന്യുമോണിയയുടെ ആദ്യ സ്റ്റേജെന്ന് അറിഞ്ഞു'; സംഭവിച്ചത് പറഞ്ഞ് ഡോ റോബിൻ

ബിഗ് ബോസ് മലയാളം താരമായ റോബിൻ രാധാകൃഷ്ണന്റേയും സംരഭക ആരതി പൊടിയുടേയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരുടേയും ഹണിമൂൺ യാത്രകളും ആഘോഷങ്ങളും ആരാധകർ ഏറ്റെടുത്തു. ഹണിമൂൺ ആഘോഷിക്കാൻ 24 രാജ്യങ്ങളിലേക്ക് പോകും എന്നായിരുന്നു റോബിൻ ആരാധകരോട് പങ്കുവെച്ചത്. എന്നാൽ ആദ്യം രാജ്യം സന്ദർശിച്ച് കഴിഞ്ഞപ്പോൾ തന്നെ അടുത്ത യാത്ര റോബിനും ആരതിയും ഉപേക്ഷിച്ചു. റോബിന് ആരോഗ്യകരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് യാത്ര മാറ്റിവെച്ചത് എന്നായിരുന്നു താരങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് റോബിൻ. സൈന സൗത്ത് പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. റോബിന്റെ വാക്കുകളിലേക്ക്

' കുട്ടിക്കാലത്ത് തന്നെ ഹണിമൂണിന് പോകണമെന്നൊക്കെ ഞാൻ ആഗ്രഹിച്ചതാണ്. ഞാനായാലും എന്റെ പാട്ണറായാലും അധികം യാത്ര പോയ ആളുകൾ അല്ല. വിവാഹം കഴിക്കുമ്പോൾ ഞങ്ങളെ സ്പോൺസർ ചെയ്ത് യാത്രകൾക്കൊക്കെ കൊണ്ടുപോയാൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, ബിഗ് ബോസിന് മുൻപാണ് ഇങ്ങനെ ചിന്തിച്ചത്. ആ ആഗ്രഹമാണ് സാധിച്ചത്. രണ്ട് വർഷം കൊണ്ട് 24 രാജ്യങ്ങളാണ് കവർ ചെയ്യുന്നത്. അതിൽ ഒരു രാജ്യം ഇപ്പോൾ തന്നെ കഴിഞ്ഞു, അസൈർബൈജാൻ. അതിനുശേഷം ബാലി പോകാനുള്ള ടിക്കറ്റൊക്കെ എടുത്തതാണ്. എന്നാൽ എനിക്ക് ന്യുമോണിയ വന്നു. കൊവിഡിന് ശേഷം പ്രതിരോധശേഷിയൊക്കെ കുറഞ്ഞു. മെഡിക്കേഷൻ എടുത്താലും പ്രശ്നമാണ്. കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്. അങ്ങനെ ആ യാത്ര ഡ്രോപ്പ് ചെയ്തു.

robin2-1

ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയൊന്നും ഇടേണ്ടെന്ന് കരുതിയതാണ്. എന്നാൽ ബാലിയിൽ പോകുന്നുവെന്ന് സ്റ്റോറിയൊക്കെ ഇട്ട് പിന്നെ അസുഖമായത് പറയാതിരിക്കുമ്പോൾ കഥ ഉണ്ടാക്കിയതാണെന്ന് തോന്നും. അതുകൊണ്ടാണ് ആ വീഡിയോ ഇട്ടത്. കോമൺസെൻസില്ലാത്ത ആളുകൾ കരുതുന്നത് രണ്ട് വർഷത്തേക്ക് പൂർണമായും ഹണിമൂൺ ആണെന്നാണ്. അങ്ങനെയല്ല. രണ്ട് വർഷത്തിനുള്ളിൽ 24 രാജ്യം പോയി തീർക്കുമെന്നാണ് ഞാൻ പറഞ്ഞത്.

അസർബൈജാനിൽ പോയതൊക്കെ വളരെ രസകരമായിരുന്നു. നിങ്ങളാരും കാണാത്തൊരു പൊടിയുണ്ട്, ആ കാര്യങ്ങളാണ് ഞാൻ വീഡിയോയിൽ കാണിച്ചത്. അത് കണ്ട് ഒരുപാട് പേര് മെസേജ് അയച്ചിരുന്നു. അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷം.

വിവാഹം കഴിഞ്ഞതിന് ശേഷം എന്താണ് മാറ്റം വന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. മൂന്ന് വർഷമായി എനിക്ക് പൊടിയെ അറിയാം.എനിക്ക് വല്യ മാറ്റമൊന്നും വന്നിട്ടില്ല. ചില കാര്യങ്ങൾ ഞാൻ നിയന്ത്രിക്കാൻ പഠിച്ചു. ഭയങ്കര ദേഷ്യപ്പെട്ടിരുന്ന, അഗ്രസീവ് ആയിരുന്ന റിയാക്ട് ചെയ്തിരുന്ന രീതിയൊക്കെ കുറഞ്ഞു. എല്ലാത്തിനും നിയന്ത്രണം ഉണ്ട്. പ്രായം ആകുമ്പോൾ സ്വാഭാവികമായും നിയന്ത്രണം വരും. എനിക്ക് 37 വയസുണ്ട്.

ബിഗ് ബോസിന് മുൻപ് ഇങ്ങനെയായിരുന്നില്ല ഞാൻ, വളരെ സൈലന്റ് ആയിരുന്നു. അധികം ടാലന്റ് ഉള്ള ആളല്ലായിരുന്നു ഞാൻ. പരമാവധി പ്രശസ്തി, അതുമാത്രമായിരുന്നു ആഗ്രഹം. ബിഗ് ബോസ് കഴിഞ്ഞാൽ കിട്ടുന്ന പ്രശസ്തി ഒരു വർഷം അതുപോലെ നിലനിർത്തണമെന്ന് ആഗ്രഹിച്ചു, പല രീതിയിൽ പല കാര്യങ്ങളും ചെയ്തു. കണ്ടന്റിന് വേണ്ടി തന്നെ ചിലത് ചെയ്തിട്ടുണ്ട്. റിയൽ ലൈഫും റീൽ ലൈഫും വേറെയാണ്. ഈ പ്രശസ്തിക്കെല്ലാം ഞാൻ എന്നോട് തന്നെയാണ് കടപ്പെട്ടിരിക്കുന്നത്. ഇപ്പോൾ എന്റെ കൂടെ സപ്പോർട്ട് സിസ്റ്റം ആയി പൊടി കൂടി വന്നു. ഇത്രയും അഗ്രസീവായ ടോക്സിക് ആയ ആളെ വേണോയെന്നൊക്കെ ഞാൻ ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ പൊടി ഭയങ്കര പാവമാണ്. ഒന്നാമത് പൊടിക്ക് എന്നെ നന്നായി അറിയാം. ഞാൻ യഥാർത്ഥത്തിൽ എന്താണെന്ന് അറിയാം. ഞാൻ ഇല്ലെങ്കിൽ കല്യാണം കഴിക്കാൻ പൊടിക്ക് വേറെ പതിനായിരം ചെക്കൻമാരെ കിട്ടും. എന്നിട്ടും പൊടി എന്നെ തിരഞ്ഞെടുത്തെങ്കിൽ എന്നിൽ എന്തോ നല്ലതുണ്ട്.

ഇപ്പോൾ ഒരു ലോ പ്രൊഫൈൽ ജീവിതമാണ് ഞാൻ നയിക്കുന്നത്. എന്റെ മനസിലെ ആഗ്രഹങ്ങൾ നേടിയെടുക്കാനുളള തയ്യാറെടുപ്പിലാണ്', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+