'ഫിറോസും സജ്നയും ഡിവോഴ്സ് ആകുന്നു'; കാരണം ഷിയാസോ? സംഭവിച്ചതിനെ കുറിച്ച് സജ്ന
ബിഗ് ബോസ് മലയാളം സീസൺ 3 യിലൂടെയാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും മലയാളികളുടെ മനസിൽ ഇടം നേടുന്നത്. ഷോയിൽ പങ്കെടുക്കുന്ന ആദ്യത്തെ ദമ്പതികൾ എന്ന നിലയിൽ മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. എന്നാൽ ഷോയുടെ നിയമങ്ങൾ ലംഘിച്ചതിന് ഇരുവരും പരിപാടിയിൽ നിന്നും പുറത്താകുകയായിരുന്നു. അതേസമയം ഷോയ്ക്ക് ശേഷം അഭിനയ രംഗത്ത് ഇരുവരും സജീവമാണ്. അടുത്തിടെ തങ്ങൾ പുതിയ വീട് പണിയുകയാണെന്നുള്ള വിശേഷങ്ങളും താരങ്ങൾ പങ്കിട്ടിരുന്നു.
എന്നാൽ ഇപ്പോഴിതാ തങ്ങൾ വേർപിരിയിാൻ പോകുകയാണെന്നാണ് സജ്ന അറിയിച്ചിരിക്കുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എന്തുകൊണ്ട് വിവാഹ മോചനം നേടുന്നുവന്ന് സജ്ന വീഡിയോയിൽ വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകളിലേക്ക്

'ഫിറോസ്കയും ഞാനും ഒരു മാസത്തോളം പ്രണയിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം കൂടിയതോടെയാണ് അഭിനയത്തിലേക്ക് വന്നത്. ബിഗ് ബോസ് എനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. ബിഗ് ബോസിലെ പോലെ തന്നെയാണ് ഞാൻ. എനിക്ക് മാറാനൊന്നും പറ്റില്ല.ഇപ്പോൾ
ഞാനും ഫിറോസ്കായും വേർപിരിയുകയാണ്. തികച്ചും വ്യക്തിപരമായ തീരുമാനമാണ്.മുന്നോട്ട് പോകാൻ സാധിക്കാത്തതിനാലാണ് ഡിവോഴേസ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. വിഷമം തീർച്ചയായിട്ടുണ്ട്. ഇത്രയും നാളും ഒപ്പം ഉണ്ടായ ആൾ ഇല്ലാതാകുമ്പോൾ വിഷമം കാണും.
ഞാനും ഫിറോസ്കയും തമ്മിൽ പരസ്പരം അംഗീകരിക്കാൻ പറ്റാത്ത പല പ്രശ്നങ്ങളും ഉണ്ടായി. അല്ലാതെ മറ്റൊരാൾ ജീവിതത്തിലേക്ക് കടന്നുവന്നത് കൊണ്ടല്ല വേർപിരിയുന്നത്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആയതിനാൽ അത് തുറന്ന് പറയാൻ സാധിക്കില്ല. ഞങ്ങൾ വേർപിരിയാൻ കാരണം ഷിയാസുമായുള്ള വിഷയങ്ങൾ അല്ല. അങ്ങനെ മൂന്നാമതൊരാൾ കാരണമല്ല വേർപിരിയുന്നത്. ഷിയാസിനെതിരെ കേസ് കൊടുത്ത പെൺകുട്ടിയുമായി ഫിറോസ്കയ്ക്ക് സൗഹൃദം ഉണ്ട്. അല്ലാതെ മറ്റെന്തെങ്കിലും ബന്ധം അവർ തമ്മിൽ ഉള്ളതായി ഞാൻ കരുതുന്നില്ല.
ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളുടെ മക്കൾക്ക് ഞങ്ങൾ നല്ല മാതാപിതാക്കളായി തന്നെ തുടരും. കുഞ്ഞുങ്ങൾക്ക് അറിയില്ല ഞങ്ങൾ വേർപിരിയുകയാണെന്ന്.അവർ എന്റെ അമ്മയ്ക്കൊപ്പമാണ്. ഞങ്ങളെ ഒരുമിച്ച് കിട്ടുന്നില്ലെന്ന വിഷമം അവർക്കുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ വിഷമം തീർച്ചയായും ഉണ്ട്.
ഞങ്ങൾ മക്കളുടെ കാര്യങ്ങൾ സംസാരിക്കാറുണ്ട്. മക്കൾ എന്റെ വീട്ടിലാണ്. ഇക്ക വരും, മക്കളെ കാണാൻ വരാറുണ്ട് വീട്ടിൽ. പുറത്തേക്കൊക്കെ പോകും.
അദ്ദേഹം ഉണ്ടായിരുന്നപ്പോൾ എനിക്ക് എവിടെ പോകാനും പേടിയില്ലായിരുന്നു. ആരും എന്നോട് മോശമായി പെരുമാറില്ലായിരുന്നു.ഡിവോഴ്സിന് ഫയൽ ചെയ്തതിന് ശേഷം ഒരിക്കൽ ഞാൻ ദുബായിൽ ഒരു പരിപാടിക്ക് പോയി. അവിടെ വെച്ച് ഞാൻ കുടുംബത്തെ പോലെ ,എന്റെ സഹോദരനെ പോലെ കണ്ടിരുന്ന ആൾ എന്നോട് മോശമായി പെരുമാറി. ഞാൻ ഫിറോസിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ആളാണ് ഞാൻ.ഇപ്പോൾ ഞാൻ തനിച്ച് യാത്ര ചെയ്യാൻ തുടങ്ങി. ലോകത്തേക്ക് ഇറങ്ങി. ഇക്ക എന്നൊരു ലൈഫ് മാത്രമായിരുന്നു എന്റേത്. അദ്ദേഹം പോയപ്പോൾ വലിയ വിഷമമായി. അതിൽ നിന്നും റിക്കവറായി വരുന്നു', സജ്ന പറഞ്ഞു.












Click it and Unblock the Notifications