Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാർ ബിഗ് ബോസിലേക്ക് പോകും മുൻപേ മത്സരാർത്ഥികളെ വിളിച്ചു സ്ട്രാറ്റജി ഉണ്ടാക്കി';തുറന്നടിച്ച് പൊളി ഫിറോസ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ബിഗ് ബോസ് താരം ഫിറോസ് ഖാൻ. തങ്ങളുടെ സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായിരുന്നതെന്ന അഖിലിന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും ഏറ്റവും കുറവ് ടിആർപി ഉണ്ടായിരുന്ന സീസൺ സീസൺ 5 ആയിരുന്നുവെന്നും ഫിറോസ് പറഞ്ഞു.

കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൾ പുറത്ത് നിന്ന് തന്നെ പരസ്പരം ബന്ധപ്പെട്ട് സ്ട്രാറ്റജിയുമായി ഷോയിൽ വന്നതിനാലാണ് പുതിയ സീസണായ സീസൺ 6 ന്റെ മത്സരാർത്ഥികളെ ഇതുവരേയും അണിയറ പ്രവർത്തകർ പ്രഖ്യാപിക്കാത്തത് എന്നും ഫിറോസ് ഖാൻ പറഞ്ഞു. ഫിറോസിന്റെ വാക്കുകളിലേക്ക്

akhilfiroz2-

അഖിൽ മാരാരണ് ഷോയിലേക്ക് പോകുന്നതിന് മുൻപേ ആരൊക്കെ ഷോയിലുണ്ടെന്ന് അറിഞ്ഞ് അവരെ വിളിച്ചയാൾ. പുള്ളി തന്നെയാണ് പലരോടും നമ്മുക്ക് സുഹൃത്തുക്കളായി പോകാം എന്ന സ്ട്രാറ്റജി പറഞ്ഞത്. പക്ഷേ ഇദ്ദേഹം വളരെ ബുദ്ധിമാൻ ആയത് കൊണ്ടും മറ്റുള്ളവർക്ക് അത് ഇല്ലാത്തത് കൊണ്ടും അദ്ദേഹം കപ്പടിച്ചു. അതൊക്കെ നല്ല കാര്യം തന്നെയാണ്. പക്ഷേ എത്തിക്സ് വിട്ടിട്ടൊരു കളിയാണ് നടന്നത്. ബിഗ് ബോസ് അറിയാതെ തന്നെ ഇവരെയൊക്കെ വിളിക്കുകയും മീറ്റിംഗ് അറേഞ്ച് ചെയ്തതുമൊക്കെയാണ്. അഖിൽ മാരാർ വന്ന് മറുപടി പറഞ്ഞത് കൊണ്ട് തന്നെ പലർക്കും മനസിലായി അദ്ദേഹം തന്നെയാണെന്ന്. അതുകൊണ്ട് തന്നെയാണ് പേരെടുത്ത് പറഞ്ഞത്.

മറ്റ് സീസണുകളെക്കാൾ മോശം സീസൺ സീസൺ 5 ആയിരുന്നു. ടിആർപിയുടെ അടിസ്ഥാനത്തിലല്ല ചാനലിന് ലാഭം വരുന്നതെന്ന് അഖിൽ മാരാർ പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്. ടിആർപി തന്നെയാണ് പരസ്യവരുമാനത്തിന് സഹായിക്കുന്നത്. അങ്ങനെയാണ് ബിസിനസ് ഉണ്ടാകുന്നത്. ടിആർപി കൂടുന്ന പരിപാടിക്കേ വലിയ സ്പോൺസർമാർ ലഭിക്കൂ. നാലാം സീസണിനും ലൈവ് സ്ട്രീമിങ് ഉണ്ടായിരുന്നു. അവിടേയും ചാനലിലും കണ്ടവരുണ്ടായിരുന്നു. രണ്ടിനും റേറ്റിങ് ഉണ്ടായിരുന്നു. അഞ്ചാം സീസണിൽ പക്ഷേ റേറ്റിങ് ഉണ്ടായില്ല. കാരണം അത് മത്സരാർത്ഥികളുടെ പ്രശ്നമാണ്.

നാലം സീസണിന് ആളുകൾ കൂടിയത് മത്സരാർത്ഥികളുടെ ഗുണമാണ്. ഡോ റോബിൻ എന്ന വ്യക്തി ക്രിയേറ്റ ചെയ്ത ഗെയിമും ആ സീസണിൽ മിക്ക മത്സരാർത്ഥികളും നല്ല ഗെയിമറായിരുന്നു. റോബിനും റോബിന്റെ എതിരാളികളായ റിയാസും ജാസ്മിനുമൊക്കെ നല്ല പൊട്ടൻഷ്യൽ ഉള്ള മത്സരാർത്ഥികളായിരുന്നു.

ഏറ്റവും കൂടുതൽ പേർ ലൈവ് സ്ട്രീമിങ് കണ്ട സീസൺ സീസൺ 5 ആണെന്ന അഖിലിന്റെ പരാമർശവും തെറ്റാണ്. ഓരോ സീസൺ കഴിയുന്തോറും ബിഗ് ബോസിന് പ്രേക്ഷകർ കൂടിവരികയാണ്. എന്നാൽ കഴിഞ്ഞ സീസണിന് ആളുകൾ കുറവായിരുന്നു . അത് മത്സരാർത്ഥികളുടെ പ്രശ്നം ആയിരുന്നു. മാനവും മര്യാദവും ഉള്ളവരാണ് ബിഗ് ബോസ് 5 ൽ വന്നതെന്ന് അഖിൽ മാരാർ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് മനസിലായില്ല.

ചലഞ്ചർമാരെ കൊണ്ടുവന്നത് വലിയ തുക കൊടുത്തിട്ടാണ്. അത് ബിസിനസാണ്. അതെന്താണ് ബുദ്ധിമാനായ അഖിൽ മാരാർക്ക് മനസിലാകാത്തത്. ബിഗ് ബോസ് ബിസിനസ് ആണ്. റേറ്റിങ് കുറഞ്ഞത് കൊണ്ടാണ് അവർ ചലഞ്ചേഴ്സിനെ കൊണ്ടുവന്നത്. ഞാനടക്കമള്ളവരുടെ മേൻമ കൊണ്ടല്ല ഞങ്ങളെ ചാലഞ്ചേഴ്സ് ആയി കൊണ്ടുവന്നത്. അവർ മുൻ സീസണുകളിൽ റേറ്റിങ് ഉണ്ടാക്കിയവർ ആയത് കൊണ്ടാണ്', ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+