Get Updates
Get notified of breaking news, exclusive insights, and must-see stories!

'സജ്ന അങ്ങനെ ചെയ്തത് 100 ശതമാനം തെറ്റാണ്, എനിക്ക് ഷോക്കായിപ്പോയി'; തുറന്നടിച്ച് ഫിറോസ്

കൊച്ചി: വിവാഹ മോചന വാർത്തകളിൽ കൂടുതൽ പ്രതികരണവുമായി ബിഗ് ബോസ് താരം ഫിറോസ് ഖാൻ. സജ്ന ഇത് സംബന്ധിച്ച് അഭിമുഖം കൊടുത്തപ്പോഴാണ് അവൾ ജീവിതത്തിൽ നിന്നും പോയെന്ന കാര്യം ബോധ്യമായതെന്ന് ഫിറോസ് പറഞ്ഞു. ഡിവോഴ്സിനെ കുറിച്ച് അറിഞ്ഞ് കാര്യങ്ങൾ തിരക്കാൻ കൂടുതൽ പേർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത് ആഘോഷിക്കാൻ ഉദ്ദേശിച്ച് വിളിച്ചവരാണ് ഏറെയുമെന്നും ഫിറോസ് പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'അഭിമുഖം കൊടുക്കുന്നത് സംബന്ധിച്ച് എന്നോട് സംസാരിച്ചിരുന്നില്ല. സംസാരിച്ചിരുന്നെങ്കിൽ ഞാൻ തീർച്ചയായും പാടില്ലെന്ന് പറയുമായിരുന്നു. കാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. കുട്ടികളെ,ബന്ധുക്കളെ ഒക്കെ ഇത് ബാധിക്കും. അതിനപ്പുറത്തോട്ട് ഇത് നമ്മളുടെ സുഹൃത്തുക്കളെന്ന് വിചാരിക്കുന്നവർ പോലും സന്തോഷിക്കും.

 firoz2-

സജ്ന എന്റെ ജീവിതത്തിൽ നിന്ന് പോയി എന്ന് റിയലൈസ് ചെയ്തത് സജ്നയുടെ അഭിമുഖത്തിന് ശേഷമാണ്. അവൾ പറഞ്ഞത് ഷോക്കായി. അവൾ വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തില്ല. പലരും അതിന് ശേഷം നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചു. ഡിവോഴ്സിനെ കുറിച്ച് അറിഞ്ഞ് അതിന് മസാലയടിക്കാൻ വേണ്ടി വിളിക്കുന്നവരാണ്. മുൻപ് ഞാൻ മെസേജ് അയച്ചപ്പോൾ മറുപടി നൽകാത്ത പലരും ഇത് ചോദിച്ച് മെസേജ് അയച്ചു. ഈ സംഭവം അറിഞ്ഞ് സന്തോഷിക്കാൻ വിളിക്കുന്നവരാണ്. സജ്ന ചെയ്തത് 100 ശതമാനം തെറ്റാണ്. അവൾ അഭിമുഖം കൊടുത്തത് ശരിയായില്ല.

സജ്നയുടെ കാഴ്ചപ്പാടിന് അനുസരിച്ച് എനിക്ക് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. എൻ്‍റെ ഫോണിൽ മൈ മോം എന്നാണ് ഞാൻ കൊടുത്തത്. ഉമ്മയ്ക്ക് എല്ലാവിധ റെസ്പെക്ട് സ്നേഹവും ഞാൻ കൊടുത്തിട്ടുണ്ട്. സജ്നയുടെ കാഴ്ചപ്പാടിലുള്ള രീതിയിലുള്ള സ്നേഹം കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടാകില്ലായിരിക്കാം.

സജ്ന പേര് മാറ്റിയതൊക്കെ വലിയൊരു അടിയായിരുന്നു. ഹീലിംഗ് സ്റ്റേജ് എന്ന് പറയുന്നത് ഇതൊക്കെയാണ്. സജ്ന ഫിറോസ് എന്നാണ് അവൾ അറിയപ്പെട്ടിരുന്നത്. പിന്നെ പെട്ടെന്ന് കയറി അഭിമുഖം കൊടുത്തത് ഷോക്ക് ആയിരുന്നു. അഭിമുഖം കൊടുത്തത് ദേഷ്യമാണ്. അതിന്റെ ആവശ്യമില്ല. നമ്മളെ കോമാളിയാക്കി സന്തോഷിക്കാൻ അവസരം കൊടുക്കരുത്.

സജ്ന എന്റെ എല്ലാകാര്യങ്ങളിലും കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ അവളില്ല. പല പല കാര്യങ്ങളിൽ ശൂന്യത തന്നെയാണ് ഇപ്പോൾ. നമ്മുടെ നാട്ടിൽ പറഞ്ഞ് വെച്ച ഭാര്യ സങ്കൽപ്പവുമായി കമ്പെയർ ചെയ്താൽ അവൾ നല്ല ഭാര്യ അല്ലെന്നേ പറയാൻ പറ്റുള്ളൂ. പക്ഷേ കമ്പെയ്ർ ചെയ്യാതെ പറഞ്ഞാൽ അവൾ നല്ല ഭാര്യയാണ്. അവൾ രാവിലെ ചായ ഇട്ട് തരണമെന്ന് ഞാൻ പറയില്ല. എനിക്ക് അവൾക്ക് ചായ ഇട്ട് കൊടുക്കാലോ.

ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല. എനിക്ക് സഹതാപമാണ് അത്തരക്കാരോട്. അവരുടെ സ്വഭാവമാണ് ഇത് കാണിക്കുന്നത്', ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+