എന്തുകൊണ്ട് ഡിവോഴ്സ്? ആദ്യമായി പ്രതികരിച്ച് ബിഗ് ബോസ് താരം ഫിറോസ്..'ഇതാണ് കാരണം'
കൊച്ചി: സ്ജനയുമായുള്ള ഡിവോഴ്സിൽ പ്രതികരിച്ച് നടനും ബിഗ് ബോസ് താരവുമായ ഫിറോസ്. തങ്ങൾ തമ്മിലുള്ള വേർപിരിയലിന് കാരണം മറ്റ് പലതാണെന്നും അതൊരിക്കലും ജോലി സംബന്ധമായ ഈഗോ അടക്കമുള്ള വിഷയങ്ങൾ അല്ലെന്നും ഫിറോസ് പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകുന്നതായിരിക്കാം ഞങ്ങളെ സംബന്ധിച്ചുള്ള നല്ല വഴിയെന്നും ഫിറോസ് പറഞ്ഞു. ഡിവോഴ്സിന് കാരണമായതെന്തെന്നും ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഫിറോസ് വിശദീകരിച്ചു.
10 വർഷമായി ഒന്നിച്ചുള്ള യാത്രയാണ്. സജ്ന ഒരിക്കൽ പോലും എന്നെ അഭിമുഖത്തിൽ കുറ്റം പറഞ്ഞിട്ടില്ല. അവൾക്ക് ഞാൻ എന്താണെന്ന് അറിയാം. മുന്നോട്ടുള്ള യാത്രയിൽ ഇതായിരിക്കും ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള നല്ല വഴി. അവൾക്ക് പറന്ന് നടക്കാനായിരിക്കാം ആഗ്രഹം. ആ സ്പേസ് എനിക്ക് കൊടുക്കാൻ പറ്റുന്നുണ്ടാകില്ല. അവളുടെ ആഗ്രഹം തെറ്റല്ല. എനിക്ക് പക്ഷേ ആ സ്പേസ് കൊടുക്കാൻ പറ്റില്ല. അതെന്റെ കുറവായിരിക്കാം. ഒരു പരിധി വരെ ഞാൻ അവൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. അവളുടെ ചിറക് വെട്ടിയിടാൻ ഞാൻ താത്പര്യപ്പെടുന്നില്ല. കൂടെ പറക്കാൻ പറ്റില്ല, അതുകൊണ്ട് വളരെ സ്നേഹപൂർവ്വം ഞങ്ങൾ രണ്ട് വഴിക്ക് പോകാൻ തീരുമാനിച്ചു.

10 വർഷം അവളെ സ്നേഹിച്ചിട്ട് പിന്നെ കുറ്റം പറയാനാണെങ്കിൽ ഈ പത്ത് വർഷം സ്നേഹിച്ചതിൽ എന്താണ് അർത്ഥം. അത്രമേൽ സന്തോഷം ഇല്ല, ചിലപ്പോൾ എന്റെ കുറവായിരിക്കാം. എല്ലായിടത്തും വിജയിക്കുന്നതിലും നല്ലത് ചിലയിടത്ത് തോറ്റ് കൊടുക്കലാണ്. എന്നതിനർത്ഥം ഞാൻ തോറ്റവൻ എന്നല്ല. അവൾക്ക് നല്ലത് വരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ തമ്മിൽ ജോലി സംബന്ധമായ ഈഗോയില്ല. പറ്റിക്കപ്പെട്ടതുമല്ല.
ഞാൻ കൊടുത്ത സ്പേസ് ആയിരിക്കില്ല അവൾ ആഗ്രഹിച്ചത്. ആഗ്രഹങ്ങൾക്ക് കൈയ്യും കാലുമില്ല, അവരുടെ കളർഫുൾ ലോകം എന്നത് വിശാലമായ സ്പേസ് ആയിരിക്കാം. വ്യക്തികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. എനിക്ക് അത്രത്തോളം പറക്കാൻ പറ്റില്ല. അത്രത്തോളം സ്പേസ് എനിക്ക് കൊടുക്കാൻ പറ്റില്ലായിരിക്കും.
കരിയർ എന്നത് കുറച്ചൂടെ ഫോക്കസ് ചെയ്യണമെന്ന് സജ്ന പറഞ്ഞിരുന്നു. എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു അവൾ. അതിന്റെ പകുതി പോയി. അത് ഫിൽ ചെയ്യാൻ ആർക്കും ആവില്ല. ഒരാൾക്ക് പകരമാവില്ല മറ്റൊരാൾ. എന്റെ ജീവിതത്തിൽ നാളെ വേറൊരാൾ വന്നാൽ പോലും അത് എനിക്ക് പകരമാകില്ല. തിരിച്ചും അങ്ങനെ തന്നെയാണ്. സജ്ന പോയതിൽ തീർച്ചയായും സങ്കടമുണ്ട്.












Click it and Unblock the Notifications