Get Updates
Get notified of breaking news, exclusive insights, and must-see stories!

'കസ്തൂരിമാൻ സിനിമയിലെ മീര ജാസ്മിന്റെ അവസ്ഥയാകും ജാസ്മിന്'; സാനിയക്കൊപ്പം കേക്ക് മുറിച്ച് ഗബ്രി, വീഡിയോ വൈറൽ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ​ഗബ്രി- ജാസ്മിൻ കോമ്പോ. വോട്ടിന് വേണ്ടിയാണ് ഇരുവരും സൗഹൃദം അഭിനയിക്കുന്നത് എന്നാണ് ബി ബി വീട്ടിനകത്തും പുറത്തും നടന്ന ചർച്ച. എന്നാൽ ബി​ഗ് ബോസിന് പുറത്ത് ഇറങ്ങിയ ശേഷവും ​ഗബ്രിയും ജാസ്മിനും സൗഹൃദം തുടർന്നു. ജാസ്മിന്റെ പിറന്നാൾ ​ഗബ്രി ​ഗംഭീരമായി ആഘോഷിച്ചു. അതുപോലെ അടുത്തിടെ ​ഗബ്രിയുടെ പിറന്നാൾ ​ഗബ്രിയെ ഞെട്ടിച്ചുകൊണ്ട് ജാസ്മിൻ ആഘോഷിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ​ഗ്രബിയുടെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ​ഗബ്രിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നടി സാനിയ ഇയ്യപ്പൻ ഉൾപ്പെടെ ഉള്ളവർ പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. ജാസ്മിനും ​ഗബ്രിക്കൊപ്പം ഉണ്ട്.

gabri

എന്നാൽ ഫോട്ടോകളിലൊക്കെ വളരെ പിന്നാലായാണ് ജാസ്മിനെ കാണുന്നത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ സംസാരമായത്. കസ്തൂരിമാനിലെ മീര ജാസ്മിന്റെ അവസ്ഥ വരുമോ ജാസ്മിന് എന്നാണ് ചോദ്യം. ​​ഗബ്രിക്ക് സാനിയ കേക്ക് മുറിച്ച് കൊടുക്കുന്നതൊക്കെ വീഡിയോയിൽ ഉണ്ട്. എന്നാൽ ആ സമയത്തൊന്നും ജാസ്മിനെ കാണുന്നുമില്ല എന്നാണ് കമന്റുകൾ. എന്നാൽ ജാസ്മിനെ ​ഗബ്രി ഒഴിവാക്കുന്നില്ല, അവർക്കൊപ്പം ഉണ്ടല്ലോ എന്നാണ് മറ്റുചിലർ ചോദിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

അറിയാത്തവർക്കു വേണ്ടി ഒരു കാര്യം പറയാം- ബാക്കി ഫ്രണ്ട്സ് വീട്ടിൽ വരുന്നതിനു കൊറെ മുൻപേ ജാസ്മിൻ ​ഗബ്രിയുടെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടായി.. വൈകുന്നേരം ​ഗബ്രി ലൈവ് വന്നപ്പോൾ ജാസ്മിൻ കൂടെ ഇണ്ടായിരുന്നു, ജാസ്മിൻ സൈഡായി എന്ന് പറയുന്നവരോട് ഇതിൽ ഇതിൽ ഇട്ടിരിക്കുന്ന വീഡിയോ എല്ലാം സാനിയയുടെ സ്റ്റോറിയിൽ നിന്ന് എടുത്തിരിക്കുന്നത് ആണ്.. അത് കൊണ്ട് തന്നെ സാനിയ ആയിരിക്കില്ലേ സാനിയയുടെ സ്റ്റോറിയിലെ മെയ്ൻ എന്നാണ് ഒരു കമന്റ്.

എന്നാൽ ജാസ്മിൻ ശെരിക്കും സൈഡ് ആയി, ആരാടാ ജാസ്മിൻ നെ പുറകിൽ നിർത്തിയത്, ​ഗബ്രിക്ക് മാച്ച് സാനിയ ആണ് എന്നിങ്ങനെയും ഉണ്ട് കമന്റുകൾ. ​ഗ്രിബക്ക് ജാസ്മിനോട് സ്നേഹമില്ലെന്നും സഹതപമാണെന്നും ചിലർ കമന്റിട്ടു. എന്നാൽ ജാസ്മിൻ ​ഗ്രബിയുടെ നല്ല സുഹൃത്താണെന്നും പ്രണയമല്ലെന്നും ​അവർ പറഞ്ഞതല്ലേ എന്നും ചിലർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+