പിറന്നാൾ പാർട്ടിക്ക് യുവി എത്തിയത് പാതിരാത്രി, ജിസേൽ കാത്തിരുന്നു, യുവരാജ് സിംഗിന്റെ കാമുകിയാണോ?
ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ മുറിഞ്ഞ മലയാളവുമായി എത്തിയ മുംബൈ മലയാളി ജിസേല്‍ തക്രാല്‍ ആദ്യ ആഴ്ച തന്നെ പുറത്താകും എന്നാണ് പലരും പ്രവചിച്ചത്. എന്നാല്‍ ഷോ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ജിസേല്‍ ഷോയില്‍ അവസാനം വരെ ഉണ്ടാകും എന്ന വിലയിരുത്തലിലേക്ക് ആണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
നേരത്തെ ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു ജിസേല്‍. എന്നാല്‍ മലയാളികള്‍ക്ക് അത്ര പരിചിതയല്ല. നടിയും മോഡലും ബിസിനസ്സുകാരിയുമായ ജിസേല്‍ പക്ഷേ ചില്ലറക്കാരിയല്ല. മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ കാമുകി ആയിരുന്നു ജിസേല്‍ എന്ന് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.
മാത്രമല്ല ജിസേലും യുവരാജ് സിംഗും ഒരുമിച്ചുളള ചിത്രങ്ങളും ബിഗ് ബോസ് ഫാന്‍സ് പേജുകളില്‍ വരുന്നുണ്ട്. ജിസേലിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് യുവരാജ് എത്തിയത് ദേശീയ മാധ്യമങ്ങളില്‍ അടക്കം അക്കാലത്ത് വാര്‍ത്തയായിരുന്നു. പലയിടത്തും ഇവരുവരേയും ഒരുമിച്ച് കണ്ടതായും വാര്‍ത്തകളുണ്ടായിരുന്നു.

2013 സെപ്റ്റംബര്‍ 3ന് ജിസേലിന്റെ പിറന്നാള്‍ ദിവസം രാത്രി പാര്‍ട്ടിക്കാണ് യുവരാജ് എത്തിയത്. അന്ന് യുവരാജ് എത്തുന്നത് വരെ ജിസേല്‍ കേക്ക് മുറിക്കാതെ കാത്തിരിക്കുകയായിരുന്നു. പാതി രാത്രി കഴിഞ്ഞാണ് യുവരാജ് പാര്‍ട്ടിക്ക് എത്തിയത്. ശേഷം ജിസേലും യുവരാജും പരസ്പരം കെട്ടിപ്പിടിച്ചു. ഇരുവരും വളരെ അടുത്താണ് ഇടപഴകിയത് എന്നും അന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേക്കുറിച്ച് ടൈംസ് ജിസേലിന്റെ പ്രതികരണവും തേടിയിരുന്നു. യുവി എന്റെ വളരെ അടുത്ത സുഹൃത്താണ്. തങ്ങള്‍ ഒരേ സുഹൃത്ത് സംഘത്തിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ എപ്പോഴും ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്. വളരെ വര്‍ഷങ്ങളായി തനിക്ക് യുവരാജിനെ അറിയാം എന്നാണ് ജിസേല്‍ പ്രതികരിച്ചത്. മാത്രമല്ല യുവരാജിന് ഒപ്പമുളള ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ജിസേല്‍ പോസ്റ്റ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സന ഖാന്‍ അടക്കമുളള സെലിബ്രിറ്റികളും ജിസേലിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് എത്തിയിരുന്നു.
ബിഗ് ബോസ് മലയാളത്തില്‍ എത്തിയതോടെ ജിസേലിന് ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലും ജിസേലിനെ ഇഷ്ടപ്പെടുന്നവര്‍ കൂടുതലാണ്. പാതിമലയാളിയായ ജിസേല്‍ ജനിച്ചത് രാജസ്ഥാനിലാണ്. 14ാം വയസ്സിലാണ് ജിസേല്‍ മോഡലിംഗിലേക്ക് കടന്നത്. മിസ് രാജസ്ഥാന്‍, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടെന്‍ഷ്യല്‍ പോലുളള ടൈറ്റിലുകള്‍ ജിസേല്‍ സ്വന്തമാക്കിയിട്ടുണ്ട്. സര്‍വൈവര്‍ ഇന്ത്യ, വെല്‍കം- ബാസി മെഹ്‌മാന്‍ നവാസി കി പോലുളള റിയാലിറ്റി ഷോകളില്‍ ജിസേല്‍ മത്സരാര്‍ത്ഥിയായിട്ടുണ്ട്.
സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് സീസണ്‍ 9ല്‍ എത്തിയതോടെയാണ് ജിസേല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസിന് ശേഷം ക്യാ കൂള്‍ ഹേ ഹം 3, മസ്തിസാദെ പോലുളള ചിത്രങ്ങളില്‍ ജിസേല്‍ വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications