'അവരാണ് ബിഗ് ബോസിലെ കഴുകൻ, സ്നേഹം പ്രണയമാക്കിയതും അവിഹിതമാക്കിയതും പ്രേക്ഷകർ'; ഹിമ ശങ്കർ
കൊച്ചി: ബിഗ് ബോസ് മലയാളത്തിലെ ആദ്യ സീസണിൽ ശ്രദ്ധേ നേടിയ താരങ്ങളിൽ ഒരാളായിരുന്നു നടിയും തീയറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കർ. ഷോ കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യങ്ങൾ തന്നെയാണ് അഭിമുഖങ്ങളിലെല്ലാം താരം നേരിടാറുള്ളത്. ഇപ്പോഴിതാ ഷോയിലെ ഹിമയുടെ പ്രധാന എതിരാളികളിലൊരാളായ സാബു മോൻ അടക്കമുള്ളവരെ കുറിച്ച് പ്രതികരിക്കുകയാണ് താരം. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ബിഗ് ബോസ് മലയാളത്തിലെ കഴുകൻ ആരെന്നാ ചോദ്യത്തിന് അർച്ചന എന്നായിരുന്നു ഹിമ ശങ്കറിൻറെ മറുപടി. ചക്കിക്കൊത്തെ ചങ്കരൻ ശ്രീനിഷ് ആണെന്നും മൂങ്ങ അതിഥി കുട്ടിയാണെന്ന് ഹിമ പറഞ്ഞു. കാപ്റ്റൻ ഓഫ് ദി സി എന്നത് സാബു ചേട്ടനാണ്. അദ്ദേഹത്തെ വെല്ലുവിളിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. സാബു ചേട്ടന് അറിഞ്ഞ് ആടാൻ കൊടുത്ത സ്പേസ് ആണത്. അത് അദ്ദേഹം ആടിയിട്ടുമുണ്ട്.

ബിഗ് ബോസിന് ശേഷം ഞങ്ങൾ പരസ്പരം കുറെ അധികം കണ്ടിട്ടില്ല. ഞങ്ങൾ അലമ്പാണ്. സംസാരിച്ച് കഴിഞ്ഞാൽ ഞങ്ങൾ രണ്ട് പേരും പെട്ടെന്ന് അടിയാകും. പക്ഷേ അതൊരു രസമാണ്. ചില ആളുകളോടുള്ള നമ്മുടെ റിലേഷൻഷിപ്പ് അങ്ങനെയാണ്. ചില ആളുകളോട് നമ്മുക്ക് സ്നേഹം തോന്നും. സ്നേഹം എന്നത് പ്രണയമാക്കിയതും അവിഹിതമാക്കിയതും പ്രേക്ഷകരാണ്. ഒരാളോട് സ്നേഹം തോന്നാം, അത് പ്രണയമാകണമെന്നില്ല. പ്രണയം എന്നത് അവരെ സ്വന്തമാക്കാനോ കൂടെ നടക്കാനോ ആകണമെന്നുമില്ല', ഹിമ പറഞ്ഞു.
ഹിമ ശങ്കർ എന്ന പേര് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഹിമ ശങ്കരി എന്ന് താരം മാറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ-' മുൻപ് ശങ്കർ എന്ന് സെക്കന്റ് നെയിം ഉണ്ടായിരുന്നപ്പോൾ മിസ് ശങ്കർ എന്നാണ് പലരും വിളിച്ചത്. അത് ആണിന്റെ പേര് പോലെ എനിക്ക് തോന്നി. അതാണ് ശങ്കരി എന്ന് മാറ്റിയത്. ആ പേര് എനിക്ക് ഇഷ്ടമാണ്.
ക്യാരക്ടറിന് വേണ്ടി ഇനിയും ഞാൻ എനിക്ക് പറ്റുന്ന രീതിയിൽ എക്സ്പോസ് ചെയ്യും. എനിക്ക് അതിന് യാതൊരു മടിയുമില്ല. ഞാൻ തീയറ്റർ ആർട്ടിസ്റ്റാണ്. അതുകൊണ്ട് എന്റെ ശരീരത്തെ കുറിച്ച് എനിക്ക് ടെൻഷനൊന്നുമില്ല. എനിക്ക് പ്രശ്നം രൂപേഷ് പോൾ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലെ ന്യൂഡിറ്റിയെ കുറിച്ച് പറഞ്ഞതൊന്നുമല്ല. ഫെസ്റ്റിവൽ മൂവിയായിരുന്നു അത്. ആ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് മാത്രമായിരുന്നു നടന്നത്. ആ ചിത്രങ്ങൾ ബി ഗ്രേഡ് പടം ന്ന പോലെ പ്രചരിപ്പിച്ചതാണ് ബുദ്ധിമുട്ടിച്ചത്', ഹിമ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications