Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ വെച്ച് സ്നേഹം അഭിനയിച്ചു'; ജാൻമണിയുടെ ഉന്നം ജിന്റോയോ, 'ചെയ്തത് കുറഞ്ഞ് പോയേ ഉള്ളൂ'

ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥികളിലൊരാളായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാൻമണി ദാസ്. ഷോയിൽ കടുത്ത വിമർശനം കേട്ട മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ജാൻമണി. തർക്കത്തിനിടയിൽ ശാപവാക്കുകൾ പറയുന്നതും മറ്റ് മത്സരാർത്ഥികളുടെ ജീവിതവും കരിയറും തന്നെ ഇല്ലാതാക്കുമെന്നുമൊക്കെയുള്ള ജാൻമണിയുടെ വാക്കുകൾ വലിയ വിമർശനത്തിനാണ് വഴിവെച്ചത്. എന്നാൽ അന്ന് പറഞ്ഞതിലൊന്നും തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പറയുകയാണ് അവർ. അവിടെ നിഷ്കളങ്കരയായ ആരും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞത് കുറച്ച് കുറഞ്ഞ് പോയെ എന്ന സംശയം മാത്രമേ ഇപ്പോൾ ഉള്ളൂവെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജാൻമണി പറഞ്ഞു. അവരുടെ വാക്കുകൾ ഇങ്ങനെ

'ശപിച്ചതിൽ കുറ്റബോധമൊന്നുമില്ല. എന്റെ മനസിൽ തോന്നിയത് പറയുന്നയാളാണ് ഞാൻ. എല്ലാ ആക്ഷനും റിയാക്ഷൻ ഉണ്ടാകും. എനിക്ക് തന്നത് ഞാൻ തിരിച്ചുകൊടുത്തു. പറഞ്ഞത് കുറഞ്ഞ് പോയെന്ന വിഷമമേ ഉള്ളൂ. അത്ര നല്ല ആളുകളൊന്നും അവിടെ ഇരിക്കുന്നില്ല. ആ വീട്ടിലെ പകുതി ആളുകളും സിഗരറ്റ് വലിക്കും, മദ്യപിക്കും എന്നിട്ടും പല നാടകങ്ങളാണ്. ഞാൻ ആൾക്കാരെ അങ്ങോട്ട് പോയി ദ്രോഹിക്കില്ല, ചീത്ത പറയില്ല, തല്ല് പിടിക്കില്ല, പക്ഷെ എന്നെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഇരട്ടിയായി തിരച്ചുകൊടുക്കും. അതിലൊന്നും എനിക്ക് യാതൊരു കുറ്റബോധവും ഇല്ല', താരം വ്യക്തമാക്കി.

jan2-1

'ബിഗ് ബോസിൽ വെച്ച് വെറുതെ സ്നേഹം അഭിനയിച്ച കുറെ ആളുകളുണ്ട്. ജാനു അതാണ് ഇതാണ്, ജാനു ഇല്ലെങ്കിൽ മരിക്കും എന്നൊക്കെ പറഞ്ഞ് നടന്ന ചിലരുണ്ട്. എല്ലാവരേയും പറയുകയല്ല, സിജോ അവിടേയും പുറത്തും ഞാനുമായി നല്ല ക്ലോസ് ആണ്. അപ്സര, നിഷാന, ശരണ്യ, ശ്രീരേഖ, യമുന, മുടിയൻ , അൻസിബ എന്നിവരുമായിട്ടൊക്കെ നല്ല ബന്ധമുണ്ട്. പക്ഷെ ചിലരൊക്കെ കാണിച്ചത് ഭയങ്കര അഭിനയമായിരുന്നു. മനസിൽ അത്രയും ദേഷ്യം തോന്നിയാൽ നശിച്ച് പോകട്ടെയെന്ന് പറയില്ലേ, എല്ലാവരും മനുഷ്യരല്ലേ, നമ്മൾ പറഞ്ഞ് പോകും. അത് ഷോ ആയത് കൊണ്ടാണ് പലരും പറയാത്തത്. ആ സമയത്ത് ഞാൻ കാമറയുണ്ടോ മൈക്കുണ്ടോ എന്നൊന്നും നോക്കിയില്ല', ജാൻമണ പറഞ്ഞു.

ബിഗ് ബോസിൽ ജിന്റെയുമായി വലിയ ആത്മബന്ധം ജാൻമണി കാണിച്ചിരുന്നു. ജിന്റോ തനിക്ക് സഹോദരതുല്യനാണെന്ന് ജാൻമണി പറഞ്ഞിരുന്നു. എന്നാൽ ഷോ കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ ഇപ്പോൾ വലിയ അടുപ്പം കാണിക്കാറില്ല. ഇതോടെ ജാൻമണി ഉദ്ദേശിച്ചത് ജിന്റോയെ ആണോയെന്ന സംശയമാണ് ആരാധകർക്കുള്ളത്. അതേസമയം സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കാര്യമാക്കുന്നില്ലെന്ന് ജാൻമണി പ്രതികരിച്ചു.

'സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ് ഇടുന്നവർക്കൊന്നും ഒരു പണിയുമില്ല. എനിക്ക് അവരെയൊന്നും അറിയുക പോലുമില്ല. അതുകൊണ്ട് തന്നെ അവരുടെ കമന്റുകളൊന്നും എന്നെ ബാധിക്കില്ല. വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടല്ല , മറിച്ച് വീട്ടിൽ നിന്നും നല്ല പെരുമാറ്റം പഠിപ്പിക്കാത്തത് കൊണ്ടാണ്', ജാൻമണി പറഞ്ഞു. ബിഗ് ബോസ് മത്സരാർത്ഥിയായ അഭിഷേകുമായി ജാൻമണിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് അഭിഷേക് തന്റെ സുഹൃത്ത് മാത്രമല്ലെന്നും തന്നെ സംബന്ധിച്ച് അവൻ കുടുംബാംഗം പോലെയാണെന്നും ജാൻമണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+