Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹറാമൊക്കെ ഹലാലായോ? ഇനിയെന്തൊക്കെ കാണണം: ഷോർട്സ് ധരിച്ച ജാസ്മിന് 'മതപഠന ക്ലാസ്'; സ്പോർട്ടില്‍ മറുപടി

സ്ത്രീകള്‍, പ്രത്യേകിച്ച് സെലിബ്രിറ്റികളാണെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും വലിയ അധിക്ഷേപങ്ങള്‍ക്ക് ഇടയാകേണ്ടി വരുന്നത് ഒരു പതിവായി മാറിയിട്ടുണ്ട്. സാധാരണക്കാർ മുതല്‍ ഉന്നതർ വരെ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പുറകിലുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബോബി ചെമ്മണ്ണൂർ - ഹണി റോസ് വിഷയം. തന്നെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന ഹണി റോസിന്റെ പരാതിയില്‍ റിമാന്‍ഡ് തടവുകാരനായി ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു.

ഹണി റോസ് നിയമനടപടി ആരംഭിച്ചതോടെ ചെറിയ സമയത്തേക്ക് അവരുടെ പേജിലെങ്കിലും ഇത്തരം അധിക്ഷേപം ഉന്നയിക്കുന്നതിന് കുറവുണ്ടായിരുന്നു. എന്നാല്‍ അത് അവിടെ മാത്രം ഒതുങ്ങി. മറ്റ് പല സെലിബ്രിറ്റികളുടേയും പേജില്‍ ഇത്തരം അധിക്ഷേപം ഇപ്പോഴും തുടരുന്നുണ്ട്. ചിലരാകട്ടെ ഉപദേശം എന്ന പേരിലാണ് അധിക്ഷേപം നടത്തുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറും ബിഗ് ബോസ് താരവുമായി ജാസ്മിന്‍ ജാഫർ.

jasmin-tailand-

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുമ്പോള്‍ തന്നെ വലിയ രീതിയിലുള്ള വിമർശനം നേരിട്ട വ്യക്തിയാണ് ജാസ്മിന്‍ ജാഫർ. വിമർശനം പലപ്പോഴും വ്യക്തി അധിക്ഷേപത്തിലേക്ക് കടന്നു. ബിഗ് ബോസിന് അകത്തും പുറത്തുമെല്ലാം ഗ്രബിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയായിരുന്നു അധിക്ഷേപം. ഒടുവില്‍ തങ്ങള്‍ തമ്മില്‍ സുഹൃദ് ബന്ധം മാത്രമാണുള്ളതെന്ന് ഇരുവർക്കും പരസ്യമായി പറയേണ്ടി വന്നു. അധിക്ഷേപം ഇനിയും തുടർന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ജാസ്മിനും ഗ്രബ്രിയും നല്‍കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും അധിക്ഷേപങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ഇപ്പോഴും കുറവൊന്നുമില്ല. യാത്രകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ് ഗബ്രിയും ജാസ്മിനും. ഇരുവരും അടുത്തിടെ നിരവധി യാത്രകള്‍ ഇന്ത്യക്ക് അകത്ത് നടത്തിയിരുന്നു. ഇപ്പോള്‍ താരങ്ങളുള്ളത് തായ്ലന്റിലാണ്. ആദ്യമായി ജാസ്മിൻ നടത്തിയ ഇന്റർനാഷണൽ ട്രിപ്പ് കൂടിയാണ് ഇത്. യാത്രക്കിടെ ചില ചിത്രങ്ങളും റീലുകളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

പതിവ് പോലെ ജാസ്മിൻ പങ്കിട്ടൊരു റീൽ വലിയ രീതിയിൽ ചർച്ചയായി മാറി. 'മറ്റൊരാളുടെ കണ്ണിലൂടെ എന്നെത്തന്നെ വിലയിരുത്താതിരിക്കാൻ എനിക്ക് വളരെ സമയമെടുത്തു' എന്ന ക്യാപ്ഷനാണ് താരം റീലിന് നല്‍കിയത്. ഷോട്ട്സ് ധരിച്ചിരിക്കുന്ന ജാസ്മിനെയാണ് നമുക്ക് റീലില്‍ കാണാന്‍ സാധിക്കുന്നത്. ഇതേ ഷോർട്സ് തന്നെ ചിലരുടെ 'ചൊറിച്ചിലിനും' കാരണമായിരിക്കുന്നുവെന്നാണ് കമന്റ് ബോക്സ് നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

'ഇപ്പോൾ നിന്റെ ഹറാംമും ഹലാലും എവിടെപ്പോയി, ട്രൗസറിന്മേല്‍ എത്തി ഇനി കോണോൻ എന്നാണ്, അങ്ങനെ അതും നടന്നു ജാസ്മിന്റ തുണീട നീളം കുറഞ്ഞു സ്പ്രേ വരെ ഹറാം എന്ന് പറഞ്ഞു നടന്നവൾ ആണ് അല്ലാഹ് ലോകം ആവാസനിക്കാറായി' എന്ന തരത്തിലാണ് ചില കമന്റുകള്‍.

'കമന്റ്സ് കണ്ട് നിന്നെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട് സ്നേഹിക്കുന്നുണ്ട് നിന്നെ എല്ലാർക്കും ഇഷ്ട്ടമാണ് എന്ന് വിജാരിച് വീണ്ടും തോന്നിയ പോലെ ജീവിക്കണ്ട. നാളെ മരിച്ചു പോയാൽ ചെന്ന് കേറുന്ന ഇടത്തെ ഓർക്കുക. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ കേസ് വരും. അത് കൊണ്ടാണ് മനസ്സിൽ ഉണ്ടെങ്കിലും ഇപ്പോൾ ആരും നെഗറ്റീവ് പറയാത്തത്. ഇസ്ലാമിൽ തെറ്റ് കണ്ടാൽ അത് തെറ്റാണ് എന്ന് പറയണം. അവർ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യട്ടെ. ഏതായാലും റബ്ബ് എല്ലാവരെയും കാക്കട്ടെ' എന്നാണ് മറ്റൊരാളുടെ 'ഉപദേശം'.

പണ്ടൊരു കമന്റ് ഞാൻ ഇട്ടിരുന്നു. ജാസ്മിൻ ബിക്കിനി ഇട്ട് നടക്കുന്നത് കാണാൻ സ്റ്റിൽ വെയിറ്റിങ്ങാണെന്നും പറഞ്ഞുകൊണ്ട്. അതിലേക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നു. കുറയട്ടെ ഇനിയും ഇറക്കം കുറയാനുണ്ട്, ജാസ്മിൻ നീയൊരു മുസ്ലീമല്ലേ?. നീ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. എനിക്ക് നിന്നെ വ്യക്തിപരമായി അറിയില്ല. പക്ഷെ ഒരു മുസ്ലീമെന്ന നിലയിൽ നീ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഹറാമാണ്. എന്നാണ് ബിക്കിനി ഷൂട്ട്? - എന്നിങ്ങനേയും പോകുന്നു ചില കമന്റുകള്‍.

അതേസമയം തന്നെ മതം കലർത്താതെ ജാസ്മിനെ സ്നേഹിക്കുന്നവർ വലിയ രീതിയുള്ള പിന്തുണയും അധിക്ഷേപിക്കുന്നവർക്ക് മറുപടി സ്പോർട്ടില്‍ മറുപടി നല്‍കുന്നത് കമന്റ് ബോക്സില്‍ കാണാന്‍ സാധിക്കും. 'നിന്നെ നീയായി നിന്റെ കഴിവുകളും കുറവുകളും എല്ലാം ഉൾക്കൊണ്ട്‌ ഇഷ്ട്ടപെട്ട ഞങ്ങൾക്ക് എന്നും നീ പ്രിയപെട്ടവൾ ആണ്, കീപ്പ്​ ​ഗോയിങ് ജാസ്മിൻ. നീ പലർക്കും ഒരു പ്രചോദനമാണ്. നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ പശ്ചാത്തപിക്കുന്നതിനേക്കാൾ എപ്പോഴും നമ്മൾക്ക് വേണ്ടി ജീവിക്കുന്നതാണ് നല്ലത് - എന്നാണ് സ്നേഹത്തോടെ ചിലർ കുറിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+