'ജാസ്മിന് പ്രശസ്തി കിട്ടിയപ്പോൾ തട്ടം പോയി..സ്ലീവ്ലെസ് ബിക്കിനിയാകും, ഇത് പ്രതീക്ഷില്ല', വിമർശിച്ച് കമന്റുകൾ
കൊച്ചി: ബ്യൂട്ടി വ്ലോഗിങ്ങിലൂടെ വളരെ പെട്ടെന്ന് വൈറലായ താരമാണ് ജാസ്മിൻ ജാഫർ. ബിഗ് ബോസ് മലയാളം സീസൺ 6 റിയാലിറ്റി ഷോയിലൂടെ കൂടുതൽ മലയാളി പ്രേക്ഷകരിലേക്ക് ജാസ്മിൻ എത്തി. ഷോയിലെ ജാസ്മിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ബിഗ് ബോസ് ഷോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരമായിരുന്നു ജാസ്മിൻ. വ്യക്തി ജീവിതം അടക്കം ഷോയിൽ താരം ചർച്ചയാക്കിയതോടെ ഷോ അവസാനിക്കുന്നത് വരെ ജാസ്മിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല.
സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള ജാസ്മിൻ ജാഫറിന്റെ സൗഹൃദമായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇരുവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കമിതാക്കളെ പോലെ പെരുമാറുന്നുവെന്നായിരുന്നു ഒരുകൂട്ടരുടെ വിമർശനം. ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ജാസ്മിന്റെ വിവാഹം മുടങ്ങുന്ന സാഹചര്യം പോലും ഉണ്ടായി. ഷോ കഴിഞ്ഞ് ഇറങ്ങിയ ജാസ്മിനെ കാത്തിരുന്ന് കടുത്ത സൈബർ ആക്രമണമായിരുന്നു. എന്നാൽ ഇതൊന്നും ജാസ്മിൻ കാര്യമാക്കിയില്ല.

ഗബ്രിയുമായി സൗഹൃദം ഉപേക്ഷിക്കുമെന്ന് പറഞ്ഞവർക്ക് മുൻപിലൂടെ ഷോയിലുണ്ടായ അതേ സൗഹൃദം ജാസ്മിൻ തുടർന്നു. ജാസ്മിൻ സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിച്ച് നാടുവിടേണ്ടി വരുമെന്ന് പറഞ്ഞവർക്ക് മുൻപിൽ വീണ്ടും വീണ്ടും സോഷ്യൽ മീഡിയയിലൂടെ സജീവമായി ഇടപെട്ട് തുടങ്ങി. തന്റെ പുതിയ ഫോട്ടോകളും ചിത്രങ്ങളുമെല്ലാം നിരന്തരം അവർ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ജാസ്മിൻ പങ്കിട്ടൊരു വീഡിയോയ്ക്ക് താഴെ കടുത്ത അധിക്ഷേപമാണ് ഉയരുന്നത്. വീഡിയോയിൽ ജാസ്മിൻ സ്ലീവ്ലെസ് വസ്ത്രം ധരിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. തട്ടമിട്ട് നടന്നിരുന്ന ജാസ്മിൻ പ്രശസ്തിയും പണവും വന്നപ്പോൾ തട്ടം ഉപേക്ഷിച്ച് തോന്നിയത് പോലെ നടക്കുന്നുവെന്നാണ് ചില സദാചാരക്കാരുടെ വിമർശനം. ജാസ്മിന്റെ വസ്ത്രത്തിന്റെ നീളം കുറയുകയാണല്ലോയെന്നും ഇനി ബിക്കിനിയിൽ കാണേണ്ടി വരുമോയെന്നും ചിലർ പരിഹസിക്കുന്നു. ചില കമന്റുകൾ ഇങ്ങനെ
'ഇനി എന്തൊക്കെ കാണണം ജാസ്മിനെ,ഒരുപാട് ഇഷ്ടം തോന്നിയ ആ ഉമ്മച്ചിക്കുട്ടി യെ ഫോളോ ചെയ്തത്. ഇയാൾക്ക് മൊഞ്ച് ആ തട്ടമിട്ട മൊഞ്ചത്തിയായി തന്നെയാണ്', തട്ടം ഒന്നും ഇല്ലെങ്കിലും മര്യാദക്ക് വസ്ത്രം ഒന്ന് ഇട്ടാമതിയായിരുന്നു. ആ ബിബിയിൽ പോയതോട് കൂടി ഒരു ഉളുപ്പും ഇല്ലാതായി, ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം വിമർശന കമന്റുകൾക്ക് ചുട്ടഭാഷയിൽ ജാസ്മിൻ ആരാധകർ തന്നെ മറുപടി നൽകുന്നുണ്ട്.
'ആ തട്ടമിട്ട മൊഞ്ചത്തിയോട് ഈ സമൂഹം പെരുമാറിയത് എങ്ങനെ ആയിരുന്നു സുഹൃത്തേ... ഇന്ന് അവളിൽ ഒരുപാട് മാറ്റം സംഭവിച്ചു. അവളുടെ അതിജീവനം അവളുടെ ലൈഫ്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും ഉണ്ടാകട്ടെ', ഒരാൾ കമന്റ് ചെയ്തു. ജാസ്മിൻ ഒരു മുസ്ലീം പെൺകുട്ടിയാണെന്ന് ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ അതെന്താണ് മമ്മൂട്ടിക്ക് ഇല്ലാത്ത പ്രശ്നം ജാസ്മിൻ ചെയ്യുമ്പോൾ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. മമ്മൂട്ടി ക്ഷത്രിയനായി വരുമ്പോൾ പ്രശ്നമില്ലെങ്കിൽ ജാസ്മിനെന്താണ് പ്രശ്നം എന്നാണ് മറുപടി കമന്റ്. ഏത് വസ്ത്രവും ധരിക്കാനുളള സ്വാതന്ത്ര്യം ഒരാൾക്കുണ്ടെന്നും ചിലർ പറയുന്നുണ്ട്.












Click it and Unblock the Notifications