'ജാസ്മിൻ മാൻഡ്രേക് ആണ്,ഞങ്ങളുടെ കാർ ആക്സിഡന്റ് ആയി'..സിജോയ്ക്കും ജാസ്മിനും സംഭവിച്ചത്,ചിരിപ്പിച്ച് വീഡിയോ
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരങ്ങളാണ് ജാസ്മിൻ ജാഫറും സിജോ ജോണും. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന നിലയിലാണ് ഇരുവരും ഷോയിൽ എത്തിയത്. തുടക്കം മുതൽ തന്നെ ചർച്ചയാകാൻ ഇരുവർക്കും സാധിച്ചിരുന്നു.
ഹൗസിൽ വളരെയധികം തർക്കം പിടിച്ചിരുന്ന മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴേക്കും വലിയ പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് അവസാനിച്ചതിന് ശേഷം നല്ല സൗഹൃദമാണ് താരങ്ങൾ പുലർത്തുന്നത്. സിജോയുടെ വിവാഹ നിശ്ചയ ചടങ്ങുകൾക്കെല്ലാം സജീവമായി തന്നെ ജാസ്മിൻ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ ഒരു പുതിയ വീഡിയിയോയുമായി എത്തിയിരിക്കുകയാണ് സിജോയും ജാസ്മിനും. ജാസ്മിൻ വിളിച്ചത് പ്രകാരം ഒരു ഫോട്ടോഷൂട്ടിനായി താൻ ജാസ്മിനടുത്തേക്ക് പോകുകയാണെന്നാണ് വീഡിയോയുടെ തുടക്കത്തിൽ സിജോ പറയുന്നത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ടൊവീനോയും കൃതി ഷെട്ടിയും ചേർന്ന് ചെയ്ത ഗാനരംഗം റിക്രീറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും അതിനായി തന്നെ ജാസ്മിൻ വിളിക്കുകയായിരുന്നുവെന്നും സിജോ പറയുന്നുണ്ട്.
പിന്നീട് ഇരുവരും വീഡിയോക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. എന്നാൽ പോകാൻ നേരം തന്റെ വാഹനം കുഴിയിൽ വീണെന്ന് സിജോ വീഡിയോയിൽ പറഞ്ഞു. വണ്ടി വളയ്ക്കാൻ നോക്കുന്നതിനിടയിൽ ഒരു ഓടിയിലേക്ക് വാഹനത്തിന്റെ മുൻപിലെ വീൽ വീഴുകയായിരുന്നു. ഇതിനെകുറിച്ച് വളരെ രസകരമായ കമന്റുകളാണ് സിജോ വീഡിയോയിൽ പറയുന്നത്.
'ജാസ്മിൻ മാൻഡ്രേക്ക് ആണ്, ബിഗ് ബോസിൽ വെച്ചേ ഞങ്ങൾ പറയാറുണ്ട്. ആർക്കെങ്കിലും പണി കൊടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ശത്രുസംഹാര പൂജയൊന്നും നടത്തേണ്ട, നേരെ ജാസ്മിനെ വിളിച്ചിട്ട് എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ വന്നാൽ കാര്യം നടക്കും. ഷൂട്ട് പ്ലാൻ ചെയ്തപ്പോൾ തന്നെ ജാസ്മിന് പനി പിടിച്ചു, പിന്നെ കാർ തിരിച്ചെടുക്കുന്നതിനിടക്ക് കാർ ജാം ആയ കുഴിയിൽ വീണു. ഒരു വീൽ കുഴിയിൽ ആണ്. ഷൂട്ട് ചെയ്യാൻ പോകുന്നതിനിടയിൽ ദാ ഇപ്പോൾ സഞ്ചരിക്കുന്ന കാർ ഒരു കല്ലിനിടിച്ചു', എന്നാണ് തമാശരൂപേണ സിജോ പറഞ്ഞത്.
അതേസമയം ഇത്രയൊക്കെ സംഭവിച്ചിട്ടും തങ്ങൾ ആ വീഡിയോ രസകരമായി തന്നെ ഷൂട്ട് ചെയ്ത് പൂർത്തിയാകിയതായി സിജോയും ജാസ്മിനും പറഞ്ഞു. അതിനിടയിൽ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ബിഗ് ബോസിൽ വെച്ച് വലി അതി തന്നെ ഞങ്ങൾ കൂടിയിട്ടുണ്ടെന്നും എന്നാൽ ആ ദേഷ്യമൊന്നും അധികം നീണ്ടില്ലെന്നാണ് സിജോ പറഞ്ഞു. 'വഴക്കിട്ട് കഴിഞ്ഞാൽ ഞങ്ങൾ വലിയ അടിയായിരിക്കും. പക്ഷെ വളരെ പെട്ടെന്ന് ഇവൾ പിണക്കം മറക്കും. ബിഗ് ബോസിൽ വൈരാഗ്യം മനസിൽ വെക്കാതെ പെരുമാറുന്നയാളായിരുന്നു ജാസ്മിൻ', എന്നാണ് സിജോ പറഞ്ഞത്. അതേസമയം ഹൗസിൽ തങ്ങളുടെ കോമ്പോയെ ബെസ്റ്റ് ഫ്രണ്ട്ഷിപ്പ് കോമ്പോ എന്നാണ് ആരാധകർ പറയാറുള്ളതെന്ന് ജാസ്മിനും പറഞ്ഞു.
ഷൂട്ട് പൂർത്തിയാക്കിയതിന് ശേഷം സീസൺ 6 ലെ മറ്റ് മത്സരാർത്ഥികളായിരുന്ന സായ് കൃഷ്ണ, നിഷാന എന്നിവർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി കൊച്ചിയിൽ വെച്ച് കണ്ട വിശേഷങ്ങളും സിജോ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications