'സ്പ്രേ ഹറാമാണ്, പക്ഷെ തുണിയുടുക്കാൻ പറ്റില്ല, പണം കൂടുമ്പോൾ ഇങ്ങനെയോ'; ജാസ്മിനെ അധിക്ഷേപിച്ച് കമന്റുകൾ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസ്മിൻ ജാഫർ ബിഗ് ബോസിൽ എത്തിയതോടെയാണ് മലയാളികൾക്കിടയിൽ വലിയ ചർച്ചയായി മാറി. ഷോയിൽ വെച്ച് സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള അടുപ്പം ജാസ്മിന് വലിയ തിരിച്ചടിയായി. തങ്ങൾ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ലൗ കോമ്പോ പിടിച്ച് പ്രേക്ഷകരെ വഞ്ചിക്കുകയാണ് ഇരുവരും ചെയ്തത് എന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ കുറ്റപ്പെടുത്തൽ.വ്യക്തി ജീവിതമടക്കം ഷോയിൽ ജാസ്മിൻ ചർച്ചയാക്കിയതോടെ ജാസ്മിന്റെ വിവാഹവും മുടങ്ങി. തുടക്കത്തിൽ വിജയി ആയേക്കുമെന്ന് വരെ വിലയിരുത്തപ്പെട്ടിരുന്ന ജാസ്മിന് ഒടുവിൽ ഷോയിൽ നാലാം സ്ഥാനം നേടിക്കൊണ്ട് പടിയിറങ്ങേണ്ടി വന്നു.
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ജാസ്മിൻ നേരിട്ടത് കടുത്ത സൈബർ ആക്രമണമാണ്. ഗബ്രിയുമായുള്ള സൗഹൃദം തന്നെയായിരുന്നു വിമർശന വിഷയം. എന്നാൽ ഇത്തരം അധിക്ഷേപങ്ങളേയൊന്നും ജാസ്മിൻ കാര്യമാക്കിയില്ല. മാത്രമല്ല ഗബ്രിയുമായി ഹൗസിനുള്ളിൽ എങ്ങനെയായിരുന്നോ അതുപോലെ തന്നെ ആ ബന്ധം അവർ നിലനിർത്തി.

ഗബ്രിയുമായുള്ള ബന്ധത്തിൽ തനിക്ക് ക്ലാരിറ്റിയില്ലെന്നായിരുന്നു ഷോയിൽ വെച്ച് ജാസ്മിൻ പറഞ്ഞത്. എന്നാൽ അടുത്തിടെ ജാസ്മിനും ഗബ്രിയും ഇക്കാര്യത്തിലും വ്യക്തത വരുത്തി. തങ്ങൾക്ക് ക്ലാരിറ്റി ലഭിച്ചെന്നും എക്കാലത്തും സുഹൃത്തുക്കളായി തുടരാനാണ് താത്പര്യമെന്നും ഇരുവരും വ്യക്തമാക്കി. രണ്ട് പേരും ഒരേ സ്വഭാവക്കാരായതിനാൽ ഒരുകാലത്തും തങ്ങൾക്ക് പങ്കാളികളായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായിരുന്നു ജാസ്മിനും ഗബ്രിയും വിശദീകരിച്ചത്.
വിമർശനങ്ങൾക്ക് കുറവില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇപ്പോഴും ജാസ്മിൻ. തനിച്ചും കൂട്ടുകാർക്കുംകുടുംബത്തിനുമൊപ്പമുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ കടൽക്കരയിൽ നിന്നുളള തന്റെയൊരു വീഡിയോയും ഫോട്ടോയും പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ. പതിവ് പോലെ തന്നെ ഫോട്ടോയ്ക്ക് താഴെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
ജാസ്മിന്റെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. ജീൻസും ടോപ്പുമാണ് ജാസ്മിൻ ധരിച്ചിരിക്കുന്നത്. പണം കൂടുമ്പോൾ വസ്ത്രത്തിന്റെ വലുപ്പം കുറയുമോയെന്നാണ് ചിലരുടെ ആക്ഷേപം. ചില കമന്റുകൾ ഇങ്ങനെ-'കുറച്ചു cash ഒക്കെ കിട്ടിയാൽ എവിടെയോ വല്യ സ്ഥാനത്ത് എത്തിയപോലെ ആണ് .പണം കൂടുമ്പോ തുണിയുടെ നീളവും വീതിയും കുറയും...എന്താല്ലേ.. കാലം മാറുമ്പോ കോലവും മാറുംന്ന് പറയുന്നത് ബെർതെ അല്ല'
'സ്പ്രേ ഹറാം ആണ് പക്ഷെ തുണിയുടുക്കാൻ പറ്റില്ല', നെഗറ്റീവ് കമന്റ് ആയി തോന്നരുത് എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം ആണ് ബട്ട് ഇങ്ങനത്തെ ഡ്രസ്സ് അത്ര പോരാ കാര്യം ഫസ്റ്റ് ജാസ്മിൻ ആണ് നല്ല രസം ഇത് ഇപ്പൊ ഹൈ എത്തിയപ്പോ പടച്ചോനെ മറന്നത് പോലെ തോന്നുന്നു',ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ഇത്തരം വിമർശനങ്ങളെയൊക്കെ ചിരിയോടെ നേരിടൂവെന്നാണ് താരത്തെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകൾ. ജാസ്മിൻ ശരിക്കുമൊരു പ്രചോദനമാണെന്നും പലരും കുറിച്ചു. വിമർശനങ്ങളോടൊന്നും ഇതുവരേയും ജാസ്മിൻ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications