Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ ജാഫറെ ആണോ റെസ്മിൻ ഉദ്ദേശിച്ചത്? എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത്? 'ആരോടും യാചിക്കരുത്'

ബിഗ് ബോസിൽ വെച്ച് അടുത്ത സുഹൃത്തുക്കളായവരാണ് ജാസ്മിൻ ജാഫറും കോമണർ മത്സരാർത്ഥിയായി എത്തിയ റെസ്മിൻ ഭായിയും. ഷോ കഴിഞ്ഞതിന് ശേഷം ആദ്യ നാളുകളിൽ ഇവർ ഇതേ സൗഹൃദം നിലനിർത്തി. എന്നാൽ വൈകാതെ തന്നെ ഈ ബന്ധത്തിൽ വിള്ളൽ വീണു. ഇരുവരേയും ആരാധകർ പിന്നീട് ഒരുമിച്ച് കണ്ടിട്ടേ ഇല്ല. എന്നാൽ ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ആരാധകർ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ ചില ബന്ധങ്ങൾ എങ്ങനെ കൈവിട്ട് പോയി എന്നതിനെ കുറിച്ച് റെസ്മിൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫൺ വിത്ത് സ്റ്റാർസ് എന്ന ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

' ബിഗ് ബോസിന് ശേഷം എനിക്ക് കുറെ പേരെ നഷ്ടപ്പെട്ടിട്ടുണ്ട്. അത് എന്നെ മനസിലാക്കാതെ പോയവരാണ്. മനസിലാക്കാൻ പറ്റാത്തവരാണെങ്കിൽ പോയിക്കോട്ടെ. കാരണം അങ്ങനെയുള്ള ആളുകൾ നമ്മുടെ ജീവിതത്തിൽ ഒരു യൂസും ഇല്ലാത്തവരായിരിക്കും. പിന്നെ ആളുകളുടെ പ്രയോറിറ്റി മാറുന്നതിന് അനുസരിച്ച് ആ രീതിക്ക് ആളുകൾ പോകുമെന്നും തിരിച്ചറിഞ്ഞു. ബിഗ് ബോസിലൂടെ കുറേ കാര്യങ്ങൾ ഞാൻ പഠിച്ചു. ഒരാളെ എങ്ങനെ നിർത്തണം എന്നതൊക്കെ ബിഗ് ബോസിലെ അനുഭവങ്ങളാണ് പഠിപ്പിച്ചത്. എന്നാലും ഞാൻ നന്നാവില്ല, ഓരോ വള്ളികളൊക്കെ പിടിച്ച് മുന്നോട്ട് പോകും.

jas-1746

സൗഹൃദങ്ങൾ പോയത് തെറ്റിധരിച്ചിട്ടാണ്. ബിഗ് ബോസ് കഴിഞ്ഞ് നല്ല സൗഹൃദങ്ങൾ നഷ്ടപ്പെട്ടു. അതിലുള്ള നമ്മളെ ജഡ്ജ് ചെയ്യുകയാണെങ്കിൽ, നമ്മൾ അത്രേ ഉള്ളൂവെന്ന് കരുതുന്നുണ്ടെങ്കിൽ ഒകെ വേണ്ട, ഞാൻ വിശദീകരിക്കാൻ ശ്രമിച്ചാലും കാര്യമില്ല, അവരുടെ മനസിൽ അത് അത്രമാത്രം ഒട്ടികിടക്കുകയാണ്. അപ്പോൾ പിന്നെ നമ്മൾ എത്ര പറഞ്ഞിട്ടും കാര്യമില്ല. അങ്ങനെയുള്ളവർ പോകുകയാണെങ്കിൽ പോട്ടെ എന്ന് തന്നെ വെക്കാം. വിട്ട് പോകും മുൻപ് ഞാൻ സംസാരിച്ചതാണ്. പക്ഷെ നിന്നില്ല, പോയി. ഞാൻ പക്ഷേ കാല് പിടിച്ചില്ല. എവിടേയും കാല് പിടിക്കാൻ നിൽക്കരുത്. സെൽഫ് റെസ്പെക്ട് എന്നൊരു കാര്യമുണ്ട്.

സാധാരണ വഴക്കിട്ടാലും അത് ഞാൻ മറന്ന് പോകും, അവരോട് പോയി ഞാൻ തന്നെയാണ് സംസാരിക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു കാരണവശാലും വേറൊരാൾ നമ്മളെ ചവിട്ടി താഴ്ത്താനോ ഒന്നിനും അനുവദിക്കരുത്. അതിന് അനുവദിച്ചിട്ടുണ്ടെങ്കിൽ നമ്മുക്ക് നമ്മുടെ ജീവിതത്തിൽ ഒന്നുമില്ലാതാകും. നമ്മൾ ആരുടേയെങ്കിലുമൊക്കെ അടിമകളായി പോകുകയോ സ്വന്തമായിട്ടൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. ഒരിക്കലും സെൽഫ് റെസ്പെക്ട് വിട്ടിട്ട് ആരും ഒന്നും ചെയ്യാൻ നിൽക്കരുത്. നമ്മുക്ക് വേണ്ടതാണെങ്കിൽ നമ്മളെ മനസിലാക്കുന്നവരാണെങ്കിൽ അത് മതി. ഒരു സമയം കഴിയുമ്പോൾ നമ്മുടെ വലിയ സർക്കിൾ വല്ലാതെ ചുരുങ്ങും. അത് പിന്നീട് വീണ്ടും വീണ്ടും ചുരുങ്ങും. അത് അങ്ങനെ സംഭവിക്കും. അത് തിരിച്ചറിവാണ്, അനുഭവങ്ങളാണ്. നമ്മളെ മനസിലാക്കുന്നവർ മതി ജീവിതത്തിൽ.

ബിഗ് ബോസ് കഴിഞ്ഞപ്പോൾ വന്ന നെഗറ്റീവുകളോട് പ്രതികരിക്കാതിരുന്നത് അവർക്ക് എന്നെ വ്യക്തിപരമായി അറിയില്ല. അവർക്ക് ബിഗ് ബോസിൽ ഒരു മണിക്കൂറിലൂടെ പുറത്തുവന്ന കാര്യങ്ങളെ അറിയുള്ളൂ. ആ എപ്പിസോഡിനും മുൻപേയും പിൻപേയും വന്നത് അറിയില്ല. കുറേ ആളുകൾ പല കഥകളും ഉണ്ടാക്കുകയാണ്. റെസ്മിൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെയാണ് കേട്ടത്. ഈ കഥകളൊക്കെ എവിടെ നിന്ന് വന്നുവെന്നാണ് മനസിലാകാത്തത്. ആ ഷോയൊക്കെ എൻജോയ് ചെയ്ത് വിടണം. ഇതൊന്നും നമ്മളെ ബാധിക്കുന്നില്ലെന്ന് മനസിലാകുമ്പോൾ ചിലർ നിർത്തിയിട്ട് പോകും. എന്തായാലും ഇപ്പോൾ വലിയ നെഗറ്റീവ് ഇല്ല. അല്ലേലും നെഗറ്റീവ് കമന്റിൽ നമ്മൾ വിഷമിക്കേണ്ട കാര്യമില്ല. കാരണം ഇതൊക്കെ ഫേക്ക് അക്കൗണ്ടിൽ നിന്നാണ് വരുന്നത്. അവർ ഫ്രസ്ട്രേഷൻ തീർക്കാൻ വരുന്നതാണ്.

നീയൊക്കെ മുസ്ലീമല്ലേ തട്ടമിട്ട് നടന്നൂടെയെന്ന് ചില മുസ്ലീം സ്ത്രീകളുടെ അക്കൗണ്ടിൽ നിന്നും കമന്റ് വരും. അവർക്ക് സത്യത്തിൽ എന്റെ ജീവിതം കണ്ട് അസൂയയാണ്. ഓരോ നെഗറ്റീവ് കാര്യങ്ങൾ വരുമ്പോഴും അതിന്റെ പോസിറ്റീവ് കാര്യങ്ങൾ ആലോചിച്ച് മനസ് സമാധാനിക്കാം. അല്ലാതെ ഒരാൾ ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞുവെന്ന് ആലോചിച്ച് സമയം കളയാതെ പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകുക', അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+