Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുത്'; ഇനി അങ്ങനെ ചെയ്താൽ എട്ടിന്റെ പണി, തുറന്നടിച്ച് ജാസ്മിൻ

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ബിഗ് ബോസ് താരം ഗബ്രി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത അനാവശ്യമായ കാര്യങ്ങൾ പടച്ചുവിടുന്നതിനെതിരെയായിരുന്നു ഗബ്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ഗബ്രി പങ്കുവെച്ച വീഡിയോ ചില യുട്യൂബ് ചാനലുകളിൽ റിയാക്ഷൻ വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ചിലർ ചെയ്ത റിയാക്ഷൻ വീഡിയോകളിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതിനെതിരെ തുറന്നടിക്കുകയാണ് ജാസ്മിൻ. ഗബ്രി ചെയ്ത വീഡിയോയിൽ തന്നെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെങ്കിലും ചിലർ റിയാക്ഷൻ വീഡിയോകളിൽ തന്റെ പേര് അനാവശ്യമായി പരാമർശിച്ചുവെന്നാണ് ജാസ്മിൻ ചൂണ്ടിക്കാട്ടുന്നത്. ജാസ്മിന്റെ വാക്കുകളിലേക്ക്

എനിക്കായാലും ഗബ്രിക്കായാലും ഇപ്പോൾ വലിയ സൈബർ ബുള്ളിയിംഗ് ഇല്ല. ഒരുപാട് പേർ ഞങ്ങളെ സ്നേഹിക്കുന്നുണ്ട്. എന്നാൽ ചിലർ വൃത്തികേടുകൾ പടച്ചുവിടുന്നുണ്ട്. നമ്മളെ കുറിച്ച് യാതൊരു അറിവും ഇല്ല,എന്നാലും നമ്മക്ക് കുറച്ച് നോവട്ടെ എന്ന് കരുതുന്നവർ. അവർക്കെതിരെ ഗബ്രിയൊരു ലൈവ് ചെയ്തിട്ടുണ്ടായിരുന്നു. അതായത് നമ്മളെ കുറിച്ച് വളരെ മോശം കമന്റുമായി വന്നൊരാളെ കുറിച്ച്. തന്നെപറ്റിയും കുടുംബത്തെ പറ്റിയും ഇനി മോശം പറയരുതെന്ന താക്കീതാണ് ഗബ്രി നൽകിയത്.

jasminebiggboss

ലൈവിൽ എന്നെ കുറിച്ചല്ല ഗബ്രി പറയുന്നത്. അവനെ ബുദ്ധിമുട്ടിച്ച കാര്യങ്ങളാണ്. ഇതിനെ കുറിച്ച് റിയാക്ഷൻ ചെയ്യുന്ന ചില വീഡിയോസ് ഞാൻ ഇന്നലെ തൊട്ട് കാണുന്നുണ്ട്. ബിഗ് ബോസിനകത്ത് ഉണ്ടായിരുന്നപ്പോൾ എന്നെ കുറിച്ചും ഗബ്രിയെ കുറിച്ചുമൊക്കെ പറഞ്ഞ മോശം കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.ഇതിലൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല. പരമാവധി പോട്ടെ എന്നാണ് വെച്ചത്. കാരണം ഞാൻ പോയ ഗെയിം ഷോയെ കുറിച്ച് പ്രതികരിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ഇപ്പോഴും ഞാൻ വീഡിയോ ഇടുന്ന ആളാണ്. അതിന് താഴേയും നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളും ഇല്ലാത്ത കാര്യങ്ങളുമൊക്കെ പറയാം. പക്ഷെ റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ എന്നെ വലിച്ചിഴക്കരുത്. അതൊരു അപേക്ഷയാണ്. എനിക്ക് കോപ്പി റൈറ്റ് കൊടുക്കാം, സ്ട്രൈക്ക് കൊടുക്കാം,നിയമനടപടി സ്വീകരിക്കാം. കോപ്പി റൈറ്റ് മൂന്ന് തവണ കൊടുത്താൽ തന്നെ നിങ്ങളുടെ ചാനൽ പൂട്ടും. എനിക്ക് അത് ചെയ്യാൻ അറിയാത്തത് കൊണ്ടല്ല. വല്ലവരുടെ അന്നം ആണല്ലോ, അത് നമ്മളായി കളയേണ്ടല്ലോ എന്നോർത്താണ്.

പക്ഷെ അനാവശ്യ കാര്യങ്ങൾ പടച്ചെറക്കാതിരിക്കുക. തോളിൽ കയറിയിരുന്ന് പക്ഷെ ചെവി തിന്നരുത്. ഗബ്രിയുടെ വീഡിയോയെ കുറിച്ച് ഒരു പയ്യൻ റിയാക്ഷൻ വീഡിയോ ചെയ്തു. എന്നെ കുറിച്ചല്ല ഗബ്രി ആ വീഡിയോയിൽ പറയുന്നത്. എന്നിട്ടും എന്നേയും എന്റെ വാപ്പായുടേയും പേരൊക്കെ അതിലേക്ക് അവൻ വലിച്ചിഴച്ചു. പച്ചക്ക് തിന്നാവുന്നതിന്റെ പരാമവധി എന്നെ തിന്നിട്ടുണ്ട്. എത്രയെന്ന് കരുതിയാണ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുക. ഞാൻ ആർക്കും ശല്യമുണ്ടാക്കാതെ ജീവിച്ച് പോകുകയാണ്. ആവശ്യമില്ലാത്ത തമ്പ് നെയിലും ഫോട്ടോയുമൊക്കെയാണ് വെച്ചത്.
എന്നിട്ട് എന്നെ പിന്തുണയ്ക്കുന്നുവെന്ന ഡയലോഗും.

പിന്തുണയ്ക്കുന്ന് എന്ന് പറഞ്ഞിട്ട് പലതും പടച്ചുവിടുകയാണ്. എനിക്ക് ആ പിന്തുണ വേണ്ട. എന്നെ സ്നേഹിക്കുന്നത് 10 പേരാണെങ്കിൽ അത് മതി. ഒരു കമന്റ് കണ്ടു എന്റെ മകളായിരുന്നെങ്കിൽ ഞാൻ ട്രിപ്പിന് പോകാൻ സമ്മതിക്കില്ലെന്ന്. എന്തായാലും ഞാൻ നിങ്ങളുടെ മകളല്ല. എന്നെ വിശ്വസിക്കുന്ന, അറിയുന്ന കുടുംബം എനിക്കുണ്ട്. അവർക്ക് ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല. ഇനിയെങ്കിലും ആളുകൾ ദയവ് ചെയ്ത് മനുഷ്യന്റെ പച്ചമാംസം തിന്നാതിരിക്കുക.

ഇനി എന്റെ പേര് അനാവശ്യമായി ഉപയോഗിച്ചാൽ തീർച്ചയായും ഞാൻ കോപ്പി റൈറ്റ് കൊടുക്കും. ജാസ്മിനെ കുറിച്ച് തോന്ന്യവാസം പറഞ്ഞാൽ പത്ത് പേര് പിന്തുണക്കും വ്യൂസ് കിട്ടും എന്ന് കരുതി വീഡിയോ ഇറക്കിയാൽ ഇനി ചെയ്യരുത്. എന്നെ കൊണ്ട് പറ്റാവുന്നത് പോലെ ഞാൻ പ്രതികരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+