എന്റെ ശരീരത്തെക്കുറിച്ച് ആശങ്കപ്പെടാൻ എനിക്ക് പോലും സമയമില്ല; പക്ഷെ നിങ്ങളുണ്ടല്ലോ: ജസ്ല മാടശ്ശേരി
ആക്ടിവിസ്റ്റ് എന്ന രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജസ്ല മാടശ്ശേരി മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാകുന്നത്. വൈല്‍ഡ് കാർഡ് എന്‍ട്രിയായി ഷേയിലേക്ക് എത്തിയ താരത്തിന് അധികനാള്‍ മുന്നോട്ട് പോകാനായിരുന്നില്ല. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം യുക്തിവാദ പരിപാടികളിലും മറ്റുമായി പൊതുസമൂഹത്തില്‍ സജീവമായിരുന്നു ജസ്ല. എന്നാല്‍ ഇടക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ ജസ്ല വളരെയധികം പരിമിതപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം ജസ്ല പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. തന്റെ ചിത്രത്തിന് താഴെ വന്ന നെഗറ്റീവ് കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് ജസ്ലയുടെ പുതിയ കുറിപ്പ്. ബോഡിഷെയിമിങ് നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് ഇതില്‍ അധികവും. എന്റെ ശരീരത്തിലും ജീവിതത്തിലും ആശങ്കപ്പെടാൻ എത്ര ഓൺലൈൻ ആങ്ങളമാരാണ് തനിക്ക് ഉള്ളതെന്ന് കുറിപ്പ് പങ്കുവെച്ചുകൊണ്ട് ജസ്ല ചോദിക്കുന്നു.

'ഞാനെത്ര ഭാഗ്യവതിയായ ഒരു പെണ്ണാണ്. എനിക്കെന്നോട് തന്നെ അസൂയ തോന്നുന്നു. എന്റെ ശരീരത്തിലും ജീവിതത്തിലും ആശങ്കപ്പെടാൻ എത്ര ഓൺലൈൻ ആങ്ങളമാരാണ്. എന്റെ ശരീരത്തിൽവരുന്ന ചുളിവുകളോ നരകളോ ശരീരം മെലിയുന്നതോ തടിക്കുന്നതോ നിറം മാറുന്നതോ ഒന്നും ഓർത്തു ആശങ്കപ്പെടാൻ എനിക്ക് പോലും സമയമോ താല്പര്യമോ ഇല്ല. എന്നാൽ ചുറ്റും ഇത്രയേറെ മനുഷ്യർ വേവലാതി പെടുന്നു എന്നറിയുമ്പോൾ സന്തോഷം തോന്നുന്നു' ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കടന്നുപോകുന്ന 2024 നെ വിലയിരിത്തുന്ന മറ്റൊരു കുറിപ്പും ജസ്ല പങ്കുവെച്ചിട്ടുണ്ട്. ജസ്ലയുടെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അങ്ങനെ 2024 യാത്രപറയുകയാണ്. ജീവിതത്തിലെ ഏറ്റവും ഭീകരവും കൗതുകവും മിസ്റ്റീരിയസുമൊക്കെ ആയ ഒരു നൂറനുഭവങ്ങൾ തന്ന വർഷം. ഞാനെപ്പോഴും ഇത്തരം അനുഭവങ്ങളെ തിരിഞ്ഞു നോക്കി ഇങ്ങനെ പറയാറുണ്ട്. എത്ര മനോഹരം. എത്ര മിസ്റ്റീരയസും സുന്ദരവുമായ വഴികളിലൂടെയാണ് ഞാൻ കടന്നു വന്നു നിൽക്കുന്നത്. എന്തൊരു അത്ഭുതകരമായ ജീവിതമാണ് ഞാൻ നയിക്കുന്നത്.
ജീവിതത്തിലെ നല്ലതും അടിപൊളിയും ഭീകരവും കൗതുകവുമായ എത്രയെത്ര അനുഭവങ്ങളിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നത്, തരണം ചെയ്യുന്നത്.(സത്യമായും 2024 എനിക്ക് മിസ്റ്റിയാണ് )കഴിഞ്ഞ 29 വർഷങ്ങളിൽ ഞാനെന്നെ തന്നെ എന്നിലേക്ക് ഡെഡിക്കേറ്റ് ചെയ്ത കഴിഞ്ഞ മൂന്നു വർഷങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ അതിൽ 2024 എനിക്ക് എന്തെല്ലാമോ തിരിച്ചു തന്നു. കൂടെ ഒരുപാടൊരുപാട് നഷ്ടങ്ങളും പ്രശ്നങ്ങളും വേദനകളും തന്നു.
എനിക്കത്ഭുതം ആണ് 2024 ഇൽ ജീവിതത്തിൽ കടന്നു പോയ വഴികൾ. എന്റെ കുഞ്ഞു കുഞ്ഞു ആശകൾ പൂർത്തീകരിച്ചു തന്നു. പ്രതീക്ഷകളുടെ ഒരു കൊട്ടാരം തന്നു. 2025 ഉം ഇങ്ങനൊക്കെ തന്നെ പോകട്ടെ എന്നാഗ്രഹിക്കുന്നു.പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലേൽ ഞാനില്ല. തരണം ചെയ്തു നേടുന്ന ഒരു പോസിറ്റീവ് സ്പേസ് ഉണ്ട്. amazing,nothing more I need. വരാനുള്ളതൊന്നും വഴിയിൽ തങ്ങാതെ റൂട് മാപ് കൃത്യമായിട്ട് ഇങ്ങോട്ട് തന്നെ എത്തട്ടെ.
thank you 2024. എനിക്ക് അസാമാന്യ ധൈര്യവും സ്നേഹവും ആവേശവും തന്നതിന്. പ്രശ്നങ്ങൾക്ക് മേലെ പ്രശ്നങ്ങൾ തന്നു എന്നെ കൂടുതൽ സ്‌ട്രോങ്ങും അടിപൊളിയുമാക്കിയതിന്. 2024 തീരാറാവുമ്പോൾ ഈ വർഷം എന്നോട് രണ്ടു പറയണം എന്ന് തോന്നുന്നവരുണ്ടേൽ ഇപ്പൊ പറയാം. .കഴിഞ്ഞ വർഷങ്ങളിൽ യൂസ് ചെയ്ത അതെ കെട്ട വാർത്തയാണേൽ വേണ്ട. മാറ്റി പിടിച്ചു പുതിയത് വരട്ടെ. നല്ലതായാലും ചീത്തതായാലുംസ്നേഹമായാലും വെറുപ്പായാലും അല്ലേൽ പിന്നെ അടുത്ത വർഷമേ പറ്റൂ. എന്നോടെന്തെങ്കിലും ചോദിക്കണമെന്നുണ്ടോ?












Click it and Unblock the Notifications