Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം മുടങ്ങി,നഷ്ടമായത് ലക്ഷങ്ങൾ, അവളെ കുറിച്ച് മനസിലാക്കി തന്നു'; വെളിപ്പെടുത്തി ബിഗ് ബോസ് ജിന്റോ

കൊച്ചി: താൻ വിവാഹമോചിതനാണെന്നും മറ്റൊരു സ്ത്രീയുമായി തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബിഗ് ബോസ് ഷോയിൽ വെച്ച് മത്സരാർത്ഥിയായ ജിന്റോ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിലാണ് താൻ സ്നേഹിക്കുന്ന പെൺകുട്ടി എന്നാണ് ജിന്റോ പറഞ്ഞത്. ഷോ കഴിഞ്ഞ് പുറത്തുവന്നപ്പോഴും വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹം മുടങ്ങിയെന്ന് വെളിപ്പെടുത്തുകയാണ് ജിന്റോ. വിവാഹം നടക്കാൻ എട്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് ജിന്റോ പറഞ്ഞു. അതിന്റെ കാരണവും താരം വെളിപ്പെടുത്തി. ഓറ നെറ്റ്വെർക്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകളിലേക്ക്

'ആദ്യ വിവാഹം പള്ളിയിൽ വെച്ച് വേർപെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ഈ വിവാഹം വേണ്ടെന്ന് വെച്ചത്. വീട്ടുകാർക്ക് പള്ളിയിൽ വെച്ച് കെട്ടണമെന്നാണ് ആഗ്രഹം. ഞാൻ തേച്ചെന്ന നിലയ്ക്കുള്ള വിമർശനങ്ങളിൽ സോഷ്യൽ മീഡിയയ്ക്ക് മറുപടി കൊടുക്കേണ്ട കാര്യമില്ല. പക്ഷെ ഇപ്പോൾ ഞാൻ പറയാം. കാരണം ആ കുട്ടിയെ ആർക്കും അറിയില്ല. ഞാൻ അത്രയും ആത്മാർത്ഥമായി സ്നേഹിച്ചൊരാളാണ് അത്.

biggboss-

കല്യാണത്തിന്റെ പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് വരിക, അതുകഴിഞ്ഞ് അവരുടെ ഒരു ക്യാരക്ടർ എന്താണെന്ന് മറ്റുള്ളവർ നമ്മക്ക് മനസിലാക്കി തരികയാണ്.അപ്പോൾ ആ ജീവിതം ഏറ്റെടുക്കാൻ നമ്മുക്ക് പറ്റില്ല. കാരണം പേരിന് മാത്രം അവർക്കൊരു ഭർത്താവ് മതി. വിവാഹത്തിന് എട്ട് ദിവസം മുൻപാണ് വിവാഹം വേണ്ടെന്ന് വെക്കുന്നത്. എനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ്, ഞാൻ എല്ലാം ഏൽപ്പിച്ചിരുന്നു. കല്ല്യാണം ത്രീഡിയിൽ കാണാൻ അടക്കമുള്ള കാര്യങ്ങൾ സെറ്റ് ചെയ്തിരിന്നു.ആൽബം വരെ ത്രീഡി കണ്ണട വെച്ച് കാണാൻ പറ്റുന്ന തരത്തിലായിരുന്നു സെറ്റ് ചെയ്തത്. സദ്യ, വാഹനങ്ങൾ അങ്ങനെ എല്ലാം സെറ്റ് ചെയ്തു.

അവർ ദുബായിൽ എത്തിക്കഴിഞ്ഞപ്പോഴാണ് ഭക്ഷണമൊക്കെ ഏൽപ്പിച്ചത്. ഇതുകഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരൊക്കെ എനിക്ക് പലതും മനസിലാക്കി തരുന്നത്. പലതും അയച്ച് തന്നത് അവളോട് ചോദിച്ചപ്പോൾതിരിച്ച് ചോദിക്കുന്നത് ഇത് വിവാഹത്തിന് മുൻപത്തെ കാര്യമല്ലേയെന്നാണ്. ശരിയല്ലേയെന്നാണ് ഞാനും ആലോചിച്ചത്. എന്നോട് പറഞ്ഞയാളോടും ഞാൻ ഇത് തന്നെ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ജിന്റോയോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന്. അവളെ കുറിച്ചുള്ള വേറെ കാര്യങ്ങളും പറഞ്ഞ് തന്നു. പിന്നെ അവരെനിക്കൊരു വോയിസ് മെസേജ് അയച്ചു. അതിൽ പറയുന്നത് എനിക്ക് പേരിനൊരു ഭർത്താവ് മതിയെന്നാണ്. ഞാൻ അവിടേക്ക് ചെല്ലില്ലെന്ന് വ്യക്തമായിട്ട് അവൾക്കറിയാം.

എന്റെ അമേരിക്ക ഇതാണ്, ഞാൻ ചെറുപ്പം മുതൽ ഉണ്ടാക്കിയെടുത്ത എന്റെ ജീവിതം പ്രസ്ഥാനം അതൊക്കെ പൂർണമായി വിട്ട് ഞാൻ പോകില്ലെന്ന് പറഞ്ഞതാണ്.പോയി വരും എന്ന് പറഞ്ഞിരുന്നു. സ്ഥിരമായി നിൽക്കണം എന്ന് അവൾ പറയുമ്പോൾ ഞാൻ പറ്റില്ലെന്ന് പറയുമായിരുന്നു. അത് തന്നെയാണ് അവൾക്ക് വേണ്ടത്. അവൾ അവിടുന്ന് പോകുമ്പോഴും പറയുന്നത് എനിക്ക് പേരിനൊരു ഭർത്താവ് മതയെന്നാണ് . പിന്നെ എങ്ങനെ എനിക്ക് വിവാഹവുമായി മുന്നോട്ട് പോകാൻ സാധിക്കും.

പിന്നേയും വേണ്ടെന്ന് വെച്ചത് ആൾക്ക് അവനുമായി കോൺടാക്ട് ഉണ്ടെന്ന് മനസിലായി. ആ ബന്ധം തുടർന്നാൽ അവൾ അവളുടെ പ്രശ്നങ്ങളെല്ലാം മറ്റേയാളുമായി വിളിച്ചാണല്ലോ സംസാരിക്കുക', ജിന്റോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+