സിജോ കറങ്ങിയ ഹോട്ടൽ അറിയാം, അക്കാര്യം വെളിപ്പെടുത്തിയാൽ സിജോയും ഭാര്യയും ഡിവോഴ്സ് ആവും';ബിഗ് ബോസ് താരം ജിന്റോ
വലിയ തുക പിആർ കൊടുത്താണ് ജിന്റോ ബിഗ് ബോസ് വിജയിച്ചതെന്ന് മറ്റൊരു ബിഗ് ബോസ് താരമായ സിജോ ആരോപിച്ചിരുന്നു. 20 ലക്ഷം വരെ പിആർ കൊടുത്തെന്നും പിന്നീട് അവരെ പോലും ജിന്റെ പറ്റിച്ചെന്നും സിജോ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിജോയുടെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജിന്റോ. ജിഞ്ചർ മീഡിയ പ്രീമിയേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'20 ലക്ഷം രൂപ വരെ പിആർ കൊടുത്തിട്ടാണ് ഞാൻ ബിഗ് ബോസ് ജയിച്ചത് എന്നാണ് സിജോ പറഞ്ഞത്. അവൻ തെളിവുകൾ ഉണ്ടെങ്കിൽ കാണിക്കട്ടെ, ഇല്ലെങ്കിൽ ഞാൻ വീട്ടിൽ വരും. അവരൊക്കെ പിആർ ഏൽപ്പിച്ച ആളാണ് എന്റെ പിആർ. എന്റെ കളി എങ്ങനെയുണ്ടായിരുന്നുവെന്ന് ഓർത്താൽ മതി. ഇവർ കളിക്കുന്ന മറ്റേക്കളിയല്ലത്. കാശ് നിങ്ങൾ അവർക്ക് കൊടുത്തിട്ടുണ്ടാകും. എന്നാലും അവർ പണിയെടുത്തത് എനിക്ക് വേണ്ടിയാണ്.

എനിക്കെതിരെ ഒരു പെണ്ണ് കേസ് കൊടുത്തിട്ടുണ്ട്. ഞാൻ അവളുടെ വീട്ടുകാർക്ക് പൈസ കൊടുത്തിരുന്നു. അത് തിരിച്ച് ചോദിച്ചപ്പോൾ അവൾ എനിക്കെതിരെ കേസ് കൊടുത്തു. ഞാൻ അവൾക്ക് കൈ പോലും ഇതുവരെ കൊടുത്തിട്ടില്ല. എന്നാൽ കാശ് ചോദിക്കാൻ ഞാൻ പോയപ്പോൾ ഭർത്താവ് അവിടെ ഉണ്ടായില്ലെന്നും അവരുടെ മുടിക്ക് പിടിച്ച് കറക്കി ഞാൻ അടിച്ചുവെന്നുമാണ് അവർ ആരോപിച്ചത്. കേസ് കൊടുത്ത് പിറ്റേന്ന് അവർ കോമ്പ്രമൈസിന് ക്ഷമിച്ചു. എന്നാൽ എന്റെ പട്ടി വരുമെന്ന് ഞാൻ പറഞ്ഞു. ജില്ലാ കോടതി ജാമ്യം തന്നില്ല, സുപ്രീം കോടതിയിൽ പോയി. ജാമ്യം തള്ളിയാൽ ഞാൻ ജയിലിൽ പോകാൻ തയ്യാറാണ്.
എന്നെ ബാച്ചിലർ പാർട്ടിക്ക് വിളിക്കാറില്ലെന്നാണ് സിജോ പറയുന്നത്്. എന്നാൽ സിജോ അടക്കം വിളിച്ചിട്ടുണ്ട്. അവന്റെ വിവാഹത്തിനും ഞാൻ പോയിരുന്നു. പല സ്ഥലത്തും എനിക്ക് പോകാൻ സാധിക്കാതിരിക്കുന്നത് തിരക്ക് കൊണ്ടാണ്. സിജോയെ കുറിച്ച് ഞാൻ ഒരു ആരോപണവും ഉയർത്താത്തത് അവന്റെ ഭാര്യ അവനെ ഡിവോഴ്സ് ചെയ്യും എന്നത് കൊണ്ടാണ്. അവൻ കയറി ഇറങ്ങിയ ഹോട്ടൽ വരെ എനിക്ക് അറിയാം. ബിഗ് ബോസിന് മുൻപും ബിഗ് ബോസ് കഴിഞ്ഞിട്ടും. ആലപ്പുഴക്കാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ വിവാഹം മുടങ്ങിയതിന് വേറെ കാര്യങ്ങളാണ്. എന്നാൽ അത് മുടങ്ങാൻ പലരും ശ്രമിച്ചിരുന്നു', ജിന്റോ പറഞ്ഞു.
ജിന്റോയ്ക്കെതിരെ കേസ് വന്നതിന് പിന്നാലെയായിരുന്നു തന്റെ യുട്യൂബ് ചാനലിലൂടെ സിജോ പ്രതികരിച്ചത്. താനടക്കമുള്ള ബിഗ് ബോസ് താരങ്ങൾക്ക് അത്തരമൊരു കേസിൽ യാതൊരു അത്ഭുതവും തോന്നിയില്ലെന്നായിരുന്നു സിജോ പറഞ്ഞത്. വലിയ പിആർ കൊടുത്ത് ബിഗ് ബോസിൽ കയറിയ ആളാണ് ജിന്‌റോയെന്നും 20 ലക്ഷം വരെ അതിന് മുടക്കിയെന്നും സിജോ ആരോപിച്ചിരുന്നു. 'ബിഗ് ബോസിൽ ഒരു പാവം നൻമമരം എന്ന ടാഗ് ലൈനിലാണ് ജിന്റോയെ ഏഷ്യാനെറ്റ് പോർട്രെയിറ്റ് ചെയ്തത്. അയാൾ അവിടെ പറയുന്ന സ്ത്രീ വിരുദ്ധത, ആളുകളോട് പെരുമാറുന്ന രീതി എല്ലാം ഞങ്ങൾ ചോദ്യം ചെയ്തിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്ത് ഞങ്ങളാരും തന്നെ ഒരു പാർട്ടിക്കും ജിന്റോയെ ക്ഷണിച്ചിരുന്നില്ല. അതിന്റെ കാരണം ഞങ്ങൾ ജിന്‌റോയെ കുറിച്ച് മനസിലാക്കിയ പല കാര്യങ്ങളും ഉണ്ട്, നേരിട്ട് അറിഞ്ഞ വസ്തുതകൾ ഉണ്ട്. ഒരുപക്ഷെ ഞാൻ ഇതൊക്കെ പറയുന്നത് കൊണ്ട് ജിന്റോ എനിക്കെതിരെ വേറെ കഥയുമായി നാളെ വന്നേക്കാം. എനിക്ക് ഒരാളെ കുതികാൽ വെട്ടേണ്ട കാര്യമില്ല. ബിഗ് ബോസിൽ കാണുന്നത് മാത്രമായിരിക്കില്ല സത്യം. അത് തിരിച്ചറിയാൻ ഒരുപാട് നാളെടുക്കും'എന്നായിരുന്നു സിജോയുടെ വാക്കുകൾ.












Click it and Unblock the Notifications