'യാദൃശ്ചികമായി എന്റെ യഥാർത്ഥ പേരും ഐശ്വര്യ എന്നാണ്' ;മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ലെച്ചു
ബിഗ്ബോസ് മലയാളം സീസൺ 5 അവസാനിച്ചെങ്കിലും തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷം അറിയാനുള്ള കാത്തിരിപ്പിലാണ് ആരധകർ. ബിഗ് ബോസ് 5 ൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ലെച്ചു എന്ന് അറിയപ്പെടുന്ന ഐശ്വര്യ.
മത്സരത്തിൽ നിന്ന് ലെച്ചുവിന് സ്വയം പിന്മാറേണ്ട അവസ്ഥ വരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു ബിഗ്ബോസിൽ നിന്ന് ലെച്ചു പിന്മാറിയത്.അടുത്തിടെ ലെച്ചുവും പങ്കാളിയും വേർപിരിഞ്ഞിരുന്നു.

ഷോയിൽ വെച്ച് തന്റെ പങ്കാളി ശിവാജി സെന്നിനെക്കുറിച്ച് ലെച്ചു തുറന്നുപറഞ്ഞിരുന്നു, രണ്ട്‍ പേരും നല്ല സ്നേഹത്തിലായിരുന്നു അതുകൊണ്ട് തന്നെ ഇവർ വേർപിരിഞ്ഞ വിവരം അറിഞ്ഞപ്പോൾ ലെച്ചുവിന്റെ ആരാധകർ ഞെട്ടിപ്പോയി. എന്നാൽ ഇപ്പോൾ വളരെ സന്തോഷമുള്ള കാര്യമാണ് ലെച്ചു സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മോഹൻലാലിനൊപ്പം ഉള്ള ഒരു ഫോട്ടോയാണ് ലെച്ചു പങ്കുവെച്ചത്. ഇരുവർ എന്ന സിനിമയുടെ ഒരു ഫ്രെയിമാണ് ലെച്ചു റീക്രിയേറ്റ് ചെയ്തത്. മോഹൻലാലിന്റേതായി താൻ ആദ്യം ര കണ്ട ചിത്രമാണ് ഇരുവർ എന്നും ലെച്ചു പറയുന്നു. യാദൃശ്ചികവശാവ്‍ പേര് ഐശ്വര്യ എന്നാണ്. ഇങ്ങനെയൊരു ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അനുഗ്രഹീതയാണ് താൻ എന്നാണ് ലെച്ചു പറഞ്ഞത്.
നിരവധിപേരാണ് പോസ്റ്റിന് കമന്റമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് ഉയരത്തിൽ എത്തേണ്ട ആളാണ് ലെച്ചുവെന്നുമാണ് കമന്റുകൾ. വിട്ടുപോകുന്ന ബന്ധങ്ങൾ പോകട്ടെ ലെച്ചു ലെച്ചുവിന്റെ പാതയിലൂടെ ഇങ്ങനെ മുന്നോട്ടുപോവുക എന്നാണ് ചിലർ പറയുന്നത്.
അതേസമയം ലെച്ചുവും ആയി വേർപിരിയുന്നതിനെക്കുറിച്ച് ശിവാജി തന്നെ പോസ്റ്റ് ചെയ്തിരുന്നു.
എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ട് എന്നായിരുന്നു ശിവാജി കുറിപ്പിൽ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നർ ആയിരുന്നു ഞാനും ലെച്ചുവും. ഇപ്പോൾ ഇതാ ഞങ്ങളുടെ വഴികളും തൊഴിൽ മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ജോലിയുടെ ഭാഗമായി ലെച്ചു കൊച്ചിയിലേക്ക് തിരിച്ചുപോയെന്നും ഒരുപാട് ആലോചിച്ചതിന് ശേഷം തങ്ങൾ ഒരു തീരുമാനത്തിൽ എത്തിയെന്നും പറഞ്ഞായിരുന്നു വേർപിരിയുന്ന കാര്യം പറഞ്ഞിരുന്നു. അതെ, ഞങ്ങൾ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാർദ്ദപൂർവ്വം ഞങ്ങൾ വേർപിരിഞ്ഞിരിക്കുന്നുവെന്നും ശിവാജി പറഞ്ഞിരുന്നു.
അങ്ങേറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹ മാധ്യമത്തിൽ ഞങ്ങൾക്ക് പങ്കുവെക്കേണ്ടിവന്നതിൽ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാൽ തന്നെ ഇതിനെക്കുറിച്ചും തുറന്നുപറയേണ്ടിയിരുന്നു.
ദയവായി ഞങ്ങൾക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications