ഞാൻ വെളുത്തത് ഇങ്ങനെ, രഹസ്യം വെളിപ്പെടുത്തി മഞ്ജു പത്രോസ്; 'അങ്ങനെ ചെയ്താൽ സൂപ്പറാകും'
നിറത്തിന്റെ പേരിൽ താൻ ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട് മുൻ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് തുറന്നുപറഞ്ഞിട്ടുണ്ട്. നിറത്തിന്റെ പേരിൽ പരിഹസിക്കാൻ വരുന്നവർക്ക് അവർ ചുട്ടമറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പരിഹസിച്ചവർക്ക് വായടപ്പിച്ച് മറുപടി നൽകുകയാണ് മഞ്ജു. അതുപോലെ തന്നെ തന്റെ ചർമ്മത്തിന് സംഭവിച്ച മാറ്റങ്ങൾക്ക് കാരണമെന്താണെന്നും മഞ്ജു വെളിപ്പെടുത്തി. ബ്ലാക്കീസ് എന്ന തന്റെ ചാനലിലൂടെയാണ് പ്രതികരണം. സുഹൃത്തായ സിമി സാബുവും മഞ്ജുവിനൊപ്പമുണ്ട്.
'വീഡിയോകൾ പങ്കുവെയ്ക്കുമ്പോൾ ചിലർ താഴെ വന്ന് കമന്റ് ചെയ്യും, പുട്ടിയിട്ട് വന്നിരിക്കുവാ, ബിർല പുട്ടിയാണ് എന്നൊക്കെ . ഇതൊക്കെ ഇപ്പോഴും കോമഡിയാണോ? ഫൗണ്ടേഷനൊക്കെ വലിയ വിലയുള്ള സാധനമാണ്. അതൊക്കെ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്. അതോണ്ട് ഇനിയും പുട്ടി എന്നൊക്കെ പറഞ്ഞ് പരിഹസിച്ച് വരരുത്. നല്ല വെളുത്ത സുന്ദരി എന്നൊന്നില്ല. ചിലർക്ക് നിറത്തിന്റെ പേരിൽ അത്ര പരിഹാസം കേൾക്കേണ്ടി വരുന്നുണ്ടെങ്കിൽ നിറം പ്രശ്നമാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഗ്ലൂട്ടാതയോൺ ഒക്കെ കഴിക്കാം. പക്ഷെ വിദഗ്ധരെ കണ്ട് മാത്രമേ അതൊക്കെ ഉപയോഗിക്കാവൂ.

ഇൻസ്റ്റഗ്രാമിൽ ചില വീഡിയോകൾ കാണാറുണ്ട്. ചിലർ വെള്ളത്തിൽ ഒരു ഗ്യാസ് ഗുളിക പോലുള്ളവയൊക്കെ ഇട്ട് കുടിക്കുന്നത്. അതൊക്കെ എത്രത്തോളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമ്മുക്ക് അറിയില്ല. അതുകൊണ്ട് നല്ല ഡെർമറ്റോളജിസ്റ്റിനെ കാണുക.
എനിക്ക് മാറ്റം വന്നിട്ടുണ്ട്. അതിലൊരു കാരണം ഹോർമോൺ ചികിത്സ തുടങ്ങിയതാണ്. ചികിത്സ തുടങ്ങിയപ്പോൾ ചർമ്മത്തിന് നല്ല മാറ്റം ഉണ്ടായി. നല്ല മുടിയൊക്കെ വരുന്നുണ്ട്. മറ്റൊന്ന് ഞാൻ ഒരു ഡയറ്റ് പ്ലാൻ എടുത്തിട്ടുണ്ട്.മാത്രമല്ല യോഗയും വർക്കൗട്ടും എല്ലാം ചെയ്യുന്നുണ്ട്. അതിന്റെയൊക്കെ മാറ്റം ചർമ്മത്തിൽ ഉണ്ടാകുന്നുണ്ട്. പച്ചക്കറിയും പഴങ്ങളും നല്ലോണം വെള്ളമൊക്കെ കുടിക്കുന്നുണ്ട്. ഞാൻ ഒരു തവണ ഗ്ലൂട്ടോ തയോൺ എടുത്തിട്ടുണ്ട്. ഒരു കൊളാബ് വന്നപ്പോൾ എടുത്ത് നോക്കിയതാണ്. അത് പക്ഷെ എന്നെ പോലെ തിരക്കുള്ളൊരാളെ സംബന്ധിച്ച് അത് സ്ഥിരം ചെയ്യുക എളുപ്പമല്ല, അതാണെങ്കിൽ തുടർച്ചയായി എടുത്തില്ലെങ്കിൽ കാര്യവുമില്ല. മാത്രമല്ല ഭയങ്കര ചെലവുമാണ്, അത് താങ്ങില്ല.
കൃത്യമായ ഭക്ഷണവും ജീവിതചര്യയുമൊക്കെ പിന്തുടരുന്നുണ്ട്. പിന്നെ ചർമ്മ സംരക്ഷണത്തിനും സമയം കണ്ടെത്തുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളാണ് എന്റെ ചർമ്മം നന്നാവാൻ ഞാൻ ചെയ്തിട്ടുള്ളത്. അല്ലാതെ പുട്ടി അടിക്കലല്ല. വെളുത്ത് സായിപ്പിൻ കുഞ്ഞിനെപോലെ ആകണമെന്ന ആഗ്രഹമില്ല. ഈ സ്കിൻ ടോൺ തന്നെയാണ് ഞങ്ങൾക്കിഷ്ടം.
ജീവിതത്തിൽ സമാധാനവും സന്തോഷവുമൊക്കെ കിട്ടുമ്പോൾ സ്വാഭാവികമായി നമ്മൾ നന്നാകും. അതുകൊണ്ട് എല്ലാവരോടും പറയാനുള്ളത് സന്തോഷമായിട്ടിരിക്കുക, മറ്റുള്ളവരെ അംഗീകരിക്കുക, നല്ല ഭക്ഷണം കഴിക്കുക അപ്പോൾ നല്ല മാറ്റം ഉണ്ടാകും. ഇത്രയൊക്കെ ചെയ്താൽ തന്നെ നമ്മൾ സൂപ്പറാണ്', മഞ്ജു പത്രോസ് പറഞ്ഞു.












Click it and Unblock the Notifications