ബിഗ് ബോസിലുള്ളവരെ ഞാൻ വിളിച്ചു , എനിക്ക് പേടിയാണ്..പൈസ വാങ്ങി കൂവാൻ ആള് നിൽക്കുന്നുണ്ടെന്ന് പറഞ്ഞു'; മസ്താനി
ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷം താൻ നേരിടുന്നത് കടുത്ത സൈബർ ആക്രമണമെന്ന് മസ്താനി. ഭയം കൊണ്ടാണ് സോഷ്യൽ മീഡിയ കമന്റ് സെക്ഷൻ പൂട്ടി വെച്ചത്. ഒരു മനുഷ്യനെന്ന നിലയ്ക്ക് താങ്ങാൻ പറ്റുന്നതിലധികം ഹേറ്റാണ് നേരിടുന്നതെന്നും മസ്താനി പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മസ്താനിയുടെ പ്രതികരണം.
'എന്റെ ഗെയിമിന്റെ പേരിൽ വിമർശിച്ചോളൂ. പക്ഷെ എല്ലാത്തിനും ഒരുപരിധിയുണ്ട്. ഞാൻ ചെയ്തതിന് നിങ്ങളെനിക്ക് തന്നു. മനുഷ്യനല്ലേ. പേഴ്സണലി എനിക്ക് ആരോടും ദേഷ്യമില്ല. ഞാൻ എന്റെ ഗെയിമിനെ ന്യായീകരിക്കുന്നില്ല. നെഗറ്റീവ് ഗെയിം ആയിരുന്നു. ഞാൻ അറ്റാക്ക് ചെയ്ത രീതി ശരിയായില്ല. രേണു സുധിയുടെ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ പറഞ്ഞത്. പക്ഷെ ഞാൻ അത് പറഞ്ഞപ്പോൾ പുറത്തെ എല്ലാം മാറി. റെനയ്ക്ക് ഞാൻ പോയതിന് ശേഷമാണ് പോസിറ്റീവായത്. എന്റെ പ്രധാന പ്രശ്നം എന്റെ സംസാരത്തിന്റെ ടോൺ ആണ്. ആളുകളെ സോപ്പിടാൻ എനിക്ക് അറിയില്ല, ഇനി അങ്ങനെ നിക്കാൻ ശ്രമിക്കും. ഞാൻ പറയുന്നത് വേറൊരു രീതിയിൽ പറഞ്ഞിരുന്നെങ്കിൽ ആളുകൾക്ക് ഇത്ര വെറുപ്പ് എന്നോട് തോന്നില്ലായിരുന്നു.

എല്ലാവരേയും ചൊറിയണമെന്നുള്ള പ്ലാനിൽ റെന ഉണ്ടായിരുന്നു. ഒരു ഫൈറ്റിനിടയിൽ ഞാൻ റെനയുടെ ഉമ്മാമ്മയുടെ അറബിക്കല്യാണത്തിന്റെ കാര്യം ഉപയോഗിച്ചു. അതാണ് റെനയുടെ കാര്യത്തിൽ എന്നോട് ഹേറ്റ് വന്നത്. ഒനീൽ വിഷയത്തിൽ റെന എന്നോട് ചോദിച്ചത് ഞാൻ ആ സമയത്ത് ചിരിച്ച് നിൽക്കുക ആയിരുന്നില്ലേ എന്നാണ്. റെനയും ആര്യന്റെ വിഷയത്തിൽ അങ്ങനെ തന്നെ ആയിരുന്നില്ലേ.റെനയും ചിരിച്ച് കൊണ്ടായിരുന്നില്ലേ നിന്നത്.
ബിഗ് ബോസിന് ശേഷം ഞാൻ ഇറങ്ങിയപ്പോൾ ഞാൻ പോയത് പോലെ അല്ല. എനിക്ക് ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കാൻ പേടിയാണ്. ഞാൻ ബിഗ് ബോസിൽ നിന്നും പുറത്തായപ്പോൾ അവർ പറഞ്ഞത് മൊബൈൽ നാട്ടിലെത്തി വേണം ഓൺചെയ്യാൻ എന്നാണ്. അതെങ്ങനെയാണ് പോസിബിളാവുക. എന്റെ ഐഡി കാർഡുകളെല്ലാം മൊബൈലിലാണ്. എയർപോർട്ടിനകത്ത് നിന്ന് ഓൺ ആക്കിയപ്പോൾ എനിക്ക് കോളുകൾ വന്നോണ്ടിരിക്കുകയാണ്. കൊച്ചി എയർപോട്ടിൽ വരുമ്പോൾ ആലോചിക്കണം, നിന്നെ കൂവാനും ട്രോളാനുമൊക്കെ അവിടെ ആളുകൾ നിൽക്കുകയാണെന്ന് പറഞ്ഞു. പുലികളികൾ നടത്തി നിന്നെ നാണം കെടുത്താനും പല ചോദ്യങ്ങൾ ചോദിക്കാനും ചിലരുടെ അടുത്ത് നിന്ന് പണം വാങ്ങി ആളുകൾ എയർപോർട്ടിലുണ്ടെന്ന്. അതൊക്കെ കേൾക്കുമ്പോഴുള്ള എന്റെ അവസ്ഥ എന്തായാിരിക്കും. ഞാൻ ലഗേജൊക്കെ കയറ്റി വിട്ടിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് പേടിയായിരുന്നു.
ബിഗ് ബോസ് ടീമിനെ ഞാൻ വിളിച്ചു. എനിക്ക് പേടിയാണെന്ന് പറഞ്ഞു. അവർ തിരിച്ച് ചോദിച്ചത് ഫോൺ ഓൺ ചെയ്യരുത് എന്നാണല്ലോ റൂൾ എന്നാണ്. കുറച്ച് കഴിഞ്ഞ് അവർ വിളിച്ച് പറഞ്ഞു, പേടിക്കേണ്ട കൊച്ചിയിൽ പ്രശ്നങ്ങളൊന്നുമില്ല സേഫാണെന്ന് പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂവെന്ന്. എന്നാൽ ഞാൻ എത്തിയപ്പോൾ അവിടെ മാധ്യമങ്ങളുണ്ടായിരുന്നു. എനിക്ക് നല്ല പരിചയം ഉണ്ടായിരുന്ന ഓൺലൈൻ ചാനലുകളാണ് എന്നെ കുറിച്ച് ഓരോ ഹെഡ് ഇട്ട് വീഡിയോ കൊടുത്തത്.
എനിക്ക് പേടിയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെയാണ് കമന്റും പോസ്റ്റുമൊക്കെ ഞാൻ ബ്ലോക്ക് ചെയ്തിട്ടത്.
ഒനീൽ വിഷയത്തിൽ ഒനീലിന്റെ പിടുത്തത്തെ കുറിച്ച് , എനിക്ക് തോന്നിയ ഫീലിനെ കുറിച്ചാണ് ഞാൻ ലാലേട്ടനോട് പറഞ്ഞത്. ഞാൻ എവിടേയും ഒനീലിനെ മോശക്കാരനാക്കിയിട്ടില്ല. അങ്ങനെയൊരു ടെച്ച് വന്നാൽ ആണിനായാലും പെണ്ണായാലും മനസിലാകും. ഒനീൽ വീഴാൻ പോയതാണെന്ന് എനിക്ക് അറിയാം. എന്നാലും വയറ്റത്ത് പിടിച്ചപ്പോൾ തന്ന അൺകംഫേർട്ടബിൾ ഫീലിനെ കുറിച്ചാണ് പറഞ്ഞത്. ഒനീൽ ചെയ്തത് തെറ്റാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ അത് ബാഡ് ടച്ചാണോയെന്ന് മനസിലായില്ല. ഡിസ്റ്റേബിങ് ഫീൽ ആയത് കൊണ്ടാണ് ലക്ഷ്മിയോട് സംസാരിച്ചത്', മസ്താനി പറഞ്ഞു.












Click it and Unblock the Notifications