'ഞാൻ ഒരു സിറ്റുവേഷൻഷിപ്പിലാണ് എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, പിരിയാം': നാദിറ
ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥിയായിരുന്നു നാദിറ മെഹ്റിൻ. ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ നാദിറ സ്വന്തമാക്കുകയും ചെയ്തു. ബിഗ് ബോസിന് പുറത്ത് വന്നതിന് ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമാണ് നാദിറ. ഇപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാദിറ വിവാഹത്തെക്കുറിച്ച് പറയുന്നത്.
താൻ ഒരു സിറ്റുവേഷണൽഷിപ്പിലാണെന്നാണ് നാദിറ പറയുന്നത്. ലിവിങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അതൊരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യം ഇല്ല ഇപ്പോൾ. എപ്പോൾ വേണമെങ്കിലും ഒരുമിക്കാം. എപ്പോൾ വേണമെങ്കിലും പിരിയാം എന്ന അവസ്ഥ, നാദിറ പറയുന്നു.

അതേ സമയം രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചന നേരത്തെ നാദിറ നൽകിയിരുന്നു. പേരിന് വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താൽപര്യമില്ലെന്നും ഇപ്പോൾ റിലേഷനിലുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞിരുന്നു. താൻ കുറച്ചുകൂടി ആലോചിച്ചി തീരുമാനം എടുക്കുന്ന ആളാണെന്നും താൻ റിലേഷനിലുള്ള ആൾ ഇപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നും താരം പറഞ്ഞിരുന്നു.
ഞാൻ ഇപ്പോൾ ഉള്ള റിലേഷൻ ഒരു സിറ്റുവേഷൻഷിപ്പാണ്. നമ്മൾ എല്ലാം വാസിപിടിക്കുന്നത് മോശമാണ്. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്. എനിക്ക് കുറച്ച് കണ്ടീഷൻസ് ഒക്കെയുള്ള കൂട്ടത്തിലാണ്. കുറച്ച് കൂടി വിഷൻ ഉണ്ട്. വെറുതെ പേരിന് വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താല്പര്യമില്ല. ഇപ്പോൾ റിലേഷൻഷിപ്പിലുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ച് കൂടി ആലോചിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്. ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ , നാദിറ പറഞ്ഞു.
ബിഗ് ബോസ് മലയാളത്തിൽ എത്തുന്നതിന് മുൻപ് തന്നെ നാദിറ ശ്രദ്ധേയയാണ്. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എ എ ഐ എസ് എഫ് പ്രതിനിധിയായി പാനലിനെ നയിച്ചുകൊണ്ട് ശ്രദ്ധേയയായിരുന്നു. ബിഗ് ബോസിസൽ എത്തിയ നാദിറ നിലപാടുകളിലൂടെ എൽ ജി ബി ടി കമ്യൂണിറ്റിയെക്കുറിച്ചും ലൈംഗിക ന്യൂനപക്ഷത്തെക്കുറിച്ചുമുള്ള ചർച്ചകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി. നിലപാടുകൾ തുറന്നുപറയുകയും ചെയ്തു...












Click it and Unblock the Notifications