Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ പറഞ്ഞത് കണ്ടു: ആര്യക്കും സിബിനുമെതിരെ നാദിറയും, നാളെ തിരിച്ചും വരുമെന്ന ചിന്ത വേണം

മുന്‍ ബിഗ് ബോസ് താരവും നടിയുമായ ആര്യ ബഡായിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ സെക്കന്‍ഡ് റണ്ണറപ്പായ ജാസ്മിന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആര്യ തന്നെ സൈബർ ആക്രമണത്തിന് ഇട്ടുകൊടുത്തുവെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ നാദിറയും രംഗത്ത് വന്നിരിക്കുകയാണ്.

ജാസ്മിന്‍ ആര്യയെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസമാണ് ഞാന്‍ കണ്ടത്. അതിന് മുമ്പ് ഞാന്‍ ഇതേകാര്യം ചിന്തിച്ചിരുന്നു. പ്രത്യേകിച്ച് ആര്യ ചേച്ചിയൊക്കെ സൈബർ ബുള്ളിയിങ് വലിയ രീതിയില്‍ അനുഭവിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. അനുഭവിച്ച ആള്‍ എന്ന നിലയില്‍ അതിന്റെ ബുദ്ധിമുട്ടികള്‍ അറിയാന്‍ സാധിക്കും.

nadira-arya-jasmin-1-

ചിലർ സൈബർ ബുള്ളിയിങ്ങിനെ നേരിട്ടുകൊണ്ട് കടന്നു പോകും. എന്നാല്‍ മറ്റ് ചിലർക്ക് അങ്ങനെ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ആര്യക്കും സിബിനും കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചോയ്സൊക്കെയാണെങ്കിലും ഇത് ഞങ്ങള്‍ക്കെതിരേയും തിരിച്ച് വരുമെന്ന കാര്യം അവർ മനസ്സിലാക്കണമെന്നും നാദിറ കൂട്ടിച്ചേർക്കുന്നു.

ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാകണം ബിഗ് ബോസ് വിന്നറാകേണ്ടതെന്ന മാനദണ്ഡമൊന്നും അവിടേയില്ല. ജിന്റോ നല്ലൊരു മത്സരാർത്ഥിയായിരുന്നു. അതില്‍ തർക്കമൊന്നുമില്ല. പിന്നെ പിആർ ഓക്കെയുണ്ട്. അതുണ്ട് എന്നുള്ളത് അംഗീകരിക്കണം. പിആർ ഇല്ലാതെ ഫൈനലില്‍ എത്തുന്നവരുമുണ്ടെന്നും നാദിറ പറയുന്നു.

'എന്റെ അത്തായുടേയും ഉമ്മായുടേയും വോയിസ് എടുത്ത് ആര്യ ചേച്ചി ഇങ്ങനെ എല്ലാവർക്കും കേള്‍പ്പിച്ച് കൊടുക്കുന്നതൊക്കെ ഒരു ലൈവിലുണ്ടായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ എനിക്ക് ഏറ്റവും ഇഷ്ടം ആര്യ ചേച്ചിയെ ആയിരുന്നു. പുള്ളിക്കാരി ഭയങ്കര ബോള്‍ഡായിട്ടൊക്കെയാണ് അന്ന് നിന്നത്. പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നേരിടേണ്ടി വന്നു. ആ ആള്‍ തന്നെയാണ് എന്നേയും സൈബർ ആക്രമണത്തിന് ഇട്ടുകൊടുത്തത്' അഭിമുഖത്തില്‍ ജാസ്മിന്‍ ആര്യക്കെതിരായി പറഞ്ഞു.

ആര്യ തന്നെ പറയുന്നുണ്ട്, തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിപ്പോയിട്ടുണ്ടെന്ന്. അതുപോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് ഞാനും. എനിക്കും തെറ്റുകള്‍ പറ്റും. എന്നാല്‍ എൻ്റെ കുടുംബത്തെ അടക്കം വലിച്ചു കീറാന്‍ ഇട്ടുകൊടുത്ത ആളാണ് ആര്യ ചേച്ചി. ഇത്തരത്തില്‍ അനുഭവിച്ച ഒരാള്‍ ഇതൊക്കെ പറയുമ്പോള്‍ ഇവർക്ക് തന്നെ ഒന്നും തോന്നുന്നില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്ക് ദേഷ്യം ഒന്നുമില്ല. പക്ഷെ അവരോട് ഉണ്ടായിരുന്ന ബഹുമാനം, ഇഷ്ടം എന്നിവയൊക്കെ പോയി എന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+