Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരങ്ങളായ നന്ദനയും അഭിഷേകും പ്രണയത്തിലോ? മറുപടി, കാർ വാങ്ങിയതെങ്ങനെയെന്നും പ്രതികരണം

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം നന്ദന. പ്രണയം , വിവാഹം , വീട് തുടങ്ങി ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എയിലൂടെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കാണ് നന്ദന തന്റെ യുട്യൂബ് ചാനലിലൂടെ മറുപടി നൽകിയത്. നന്ദനയുടെ പ്രതികരണം ഇങ്ങനെ

പ്രണയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും കാമുകൻ ഉണ്ടെന്നും നന്ദന മറുപടി നൽകി. 'വിവാഹം ഉണ്ടായാൽ എല്ലാവരേയും ഞാൻ വിവാഹത്തിന് ക്ഷണിക്കും. ആരുമായും എനിക്ക് ശത്രുതയൊന്നുമില്ല. അടുത്തൊന്നും വിവാഹം ഉണ്ടാകില്ല. വീടു പണിയൊന്നും തുടങ്ങിയില്ല. ആഗ്രഹം ആദ്യം വീട് പിന്നെ കാറ് എന്നൊക്കെയായിരുന്നു. പിന്നെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ആദ്യം കാറെടുത്തു. ഇനി വീടെടുക്കുന്നത് ആലോചിക്കണം. അതൊക്കെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഞാൻ താമസിക്കുന്നത് പുതൂർക്കരയിലാണ്.

andana-17

എന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം. എന്നാൽ വിവാഹത്തിന്റേ ഡേറ്റോ മാസമോ ഒന്നും തീരുമാനിച്ചിട്ടൊന്നുമില്ല. കുറച്ചൂടി ഞാൻ വലുതാകട്ടെയെന്ന്. കെട്ടാൻ പോകുന്ന ആളുടെ വീഡിയോ തീർച്ചയായും ചെയ്യും. ആൾക്കതിന് താത്പര്യമൊക്കെ ഉണ്ട്. ഞാൻ സിനിമ റിവ്യൂ ഒക്കെ വീഡിയോ ചെയ്യുമ്പോൾ അങ്ങനെ അല്ല ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറയും. റിവീൽ ചെയ്തിട്ട് വേണം ഫുൾ വീഡിയോ ചെയ്യാൻ കൊടുക്കാൻ.

ജീവിതമൊക്കെ നന്നായി പോകാം. പരസ്യത്തിന്റെ അവസരങ്ങളൊക്കെ കിട്ടുന്നുണ്ട്. എന്നാൽ സിനിമ സീരിയൽ അവസരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എല്ലാം വരട്ടെ എന്നാണ് ആഗ്രഹം. അടുത്ത പ്ലാൻ എന്താണെന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല.

ഡിഗ്രി കഴിഞ്ഞ് പിഎസ്സിയും എസ് എസ് എസിക്കുമൊക്കെ കുറേ ശ്രമിച്ചു. എന്നാൽ അതിലൊന്നും കാര്യമില്ലെന്ന് മനസിലായതോടെയാണ് ബിഗ് ബോസിലേക്ക് ചുമ്മാ കൊടുക്കുന്നത്. അങ്ങനെ ബിഗ് ബോസിൽ കിട്ടി. ബിഗ് ബോസിൽ പോയതിന് ശേഷം പിന്നെ പഠിക്കാനൊന്നും പോകുന്നില്ല. അമ്മ എന്നോട് പഠിക്കാൻ പോകാൻ പറയുന്നുണ്ട്. പക്ഷെ അതൊന്നും നടന്നിട്ടില്ല.

അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ജോലിക്ക് പോകേണ്ട എന്ന് പറയാനുള്ള പൈസയൊന്നും എന്റെ കൈയ്യിൽ ഇല്ല. വെറുതെ ഇരുന്നാൽ അമ്മമാർക്ക് വയ്യാണ്ടാവൂലേ, അതുകൊണ്ട് അമ്മക്ക് കഴിയുന്നത് പോലെ അമ്മ ജോലിക്ക് പോകുന്നുണ്ട്. അമ്മ പോവണ്ട എന്ന് പറയാനുള്ള സമ്പാദ്യം എനിക്കില്ല. അമ്മയെ ഞാൻ ഒരു ദിവസം വീട്ടിലിരുത്തും, ജോലിക്ക് പോകണ്ട എന്ന് പറയും. ആ നാൾ പെട്ടെന്ന് തന്നെ വരട്ടെയെന്ന് ആഗ്രഹിക്കുകയാണ്.

എനിക്ക് ഇപ്പോൾ 24 വയസാണ്. പ്രായം ചോദിച്ച് പല കമന്റുകളും വരാറുണ്ട്. ഞാൻ കമന്റുകൾക്കൊന്നും മറുപടി കൊടുക്കാറില്ല. ബിഗ് ബോസിന് മുൻപും ശേഷവുമുള്ള ജീവിതം ചോദിച്ചാൽ മുൻപ് എന്നെ എന്റെ വീട്ടുകാർക്കും കുടുംബക്കാർക്കും മാത്രമാണ് അറിയുന്നത്. എന്നാൽ ബിഗ് ബോസിന് ശേഷം പലർക്കും എന്നെ അറിയാം. അമ്മമാർക്കും കുട്ടികൾക്കുമൊക്കെ എന്നെ അറിയാം. ദൈവാനുഗ്രഹം കൊണ്ട് കുറേയൊക്കെ പേരുടെ സ്നേഹം ലഭിക്കുന്നു. അതൊക്കെ സന്തോഷാണ്.

ഞാൻ ജോലിക്ക് പോയിരുന്ന കാലത്ത് എനിക്ക് ലഭിച്ച ശമ്രളം വെറും 8000 രൂപയായിരുന്നു. ഇപ്പോൾ കുറച്ചൊക്കെ പൈസ സമ്പാദിക്കാൻ പറ്റി, കുറെ സാധനങ്ങളൊക്കെ വാങ്ങാൻ പറ്റി അതൊക്കെ ജീവിതത്തിലെ വലിയ സന്തോഷമാണ്. ബിഗ് ബോസ് കൊണ്ട് നന്നായ വ്യക്തിയെന്നൊക്കെ കമന്റൊക്കെ കാണാറുണ്ട്. ഞാൻ മാത്രമല്ല, കുറേ പേർ നന്നായിട്ടുണ്ടല്ലോ.

അഭിഷേകും ഞാനും കമ്മിറ്റഡ് ആണോയെന്ന് ചോദിക്കുന്നുണ്ട്. ഒരിക്കലും അല്ല, പലരും തെറ്റിധരിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ വലിയ സന്തോഷത്തിലാണ്. മുൻപ് വളരെ അധികം സങ്കടപ്പെട്ടിരുന്ന സമയം ഉണ്ട്. എന്നാൽ എന്തിനാണ് സങ്കടപ്പെടുന്നതെന്ന് ഇപ്പോൾ തോന്നും. സങ്കടപെട്ടിരുന്നാൽ എന്താണ് ജീവിതത്തിൽ കിട്ടുക. അടിച്ച് പൊളിച്ച് ജീവിക്കുക , അതല്ലേ വേണ്ടത്. എപ്പോഴാണ് മരിക്കുക എന്നൊന്നും അറിയില്ല. പൈസയില്ലെങ്കിൽ അതുപോലെ ജീവിക്കുക അത്രതന്നെ.

കാർ എടുത്തത് സ്വന്തം പൈസ കൊണ്ടാണ്. കുറേ പേർ ഇത് ചോദിക്കുന്നുണ്ട്. ഇത്രേം പൈസ ഇവൾക്കെവിടുന്നാണ്. ഇവളുടെ പണി എന്താണ് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. കാർ എടുത്തത് സ്വന്തം പൈസക്കല്ലാതെ വേറെ എവിടുന്ന് കിട്ടാനാണ്. എനിക്ക് വരുന്ന ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാൻ എനിക്ക് അറിയാം. ഞാൻ വേണ്ടെന്ന് വെക്കുന്നതാണ്. ഒരു ദിവസം ഞാൻ പൊട്ടിത്തെറിക്കും. ലോണിനാണ് ഞാൻ കാറെടുത്തത്. ലോണടച്ച് തീർക്കണമല്ലോ', നന്ദന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+