അത് ബ്രേക്കപ്പിന്റെ സമയത്ത് പോയ ട്രിപ്പാണെന്ന് റോബിൻ, ഏത് ബ്രേക്കപ്പെന്ന് ആരതി..!
ബിഗ് ബോസ് താരം റോബിന്റെയും ആരതിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള അവസാനത്തെ റിസപ്ഷനും കഴിഞ്ഞിരിക്കുകയാണ്. റിസപ്ഷന് ശേഷം സംസാരിക്കുന്നതിനിടെ റോബിൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തുന്നുണ്ട്. ആ സമയത്ത് ഇരുവരും കൂടി ട്രിപ്പ് പോയ ഒരു സംഭവും പറയുന്നുണ്ട്.
വൈശാഖ് എന്നാണ് റോബിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പേര്. തനിക്ക് ഒറ്റൊരു ബെസ്റ്റ് ഫ്രണ്ടേയുള്ളു അത് വൈശാഖാണെന്നും എപ്പോഴും വിളിക്കാറില്ല, മെസേജ് അയക്കാറില്ല, അന്നാണെങ്കിലും ഇന്നാണെങ്കിലും എന്റെ മനസ്സിലുള്ള എന്താണെന്ന് കറക്ടായി മനസ്സിലവും ഞാൻ ബിഗ് ബോസിൽ പോകുന്ന സമയത്ത് എന്നെ എയർപോർട്ടിൽ കൊണ്ടാക്കിയത് ഇവനാണ്. തിരിച്ച് വന്നപ്പോഴും അത്രയും തിരക്കിനിടയിലും അവൻ എന്നെ പിക്ക് ചെയ്യാൻ വന്നു, ഫ്രണ്ടിനെക്കുറിച്ച് റോബിൻ പറഞ്ഞു.

ആരതിക്കൊപ്പം ട്രിപ്പ് പോകുന്ന കാര്യം പറയുന്നതിനിടെയാണ് വൈശാഖിനൊപ്പം ട്രിപ്പ് പോയ കാര്യം പറയുന്നത്. താൻ ആണെങ്കിലും റോബിനാണെങ്കിലും അങ്ങനെ കുറെ ട്രിപ്പൊന്നും പോയിട്ടില്ല. റോബിൻ ചേട്ടൻ വന്നപ്പോൾ അപ്രതീക്ഷതമായി ഒരു ട്രിപ്പ് പോയി എന്ന് പറഞ്ഞപ്പോഴാണ് വൈശാഖിനൊപ്പം പോയ ട്രിപ്പിനെക്കുറിച്ച് പറഞ്ഞത്.
'' ഞാനും ഇവനും 9 വർഷത്തെ പരിചയമുണ്ട്. ഞങ്ങൾ ആകെ പോയിട്ടുള്ളത് പൊന്മുടിയിൽ ഒറ്റ പ്രാവശ്യം. അതെന്റെ ഒരു ബ്രേക്കപ്പിന്റെ സമയത്ത് പോയത്, എന്നാണ് റോബിൻ പറയുന്നത്. ഏത് ബ്രേക്കപ്പിന്റെ സമയത്തെന്ന്് ആരതി റോബിനോട് ചോദിക്കുന്നുണ്ട്, അത് പറയില്ലെന്ന് റോബിൻ ചിരിച്ച് കൊണ്ട് പറയുകയും ചെയ്യുന്നു.
ബിഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ഒരു മത്സരാർത്ഥിയോട് റോബിൻ പ്രണയം പറഞ്ഞിരുന്നെങ്കിൽ ആ പ്രണയം മുന്നോട്ട് പോയില്ല. ബിഗ് ബോസിന് പുറത്ത് വന്ന ശേഷമാണ് റോബിനും ആരതിയും തമ്മിൽ പ്രണയത്തിലാവുന്നത്. പലതവണ ഇരുവരും ബ്രേക്ക് ആപ്പ് ആയി എന്ന തരത്തിൽ വാർത്തകൾ വന്നിരിന്നു. എന്നാൽ റോബിനും ആരതിയും തമ്മിലുള്ള പ്രണയം ശക്തമായി തന്നെ മുന്നോട്ട് പോയി.
ഫെബ്രുവരി പതിനാറിന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. ഹൽദി ആഘോഷത്തോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് പിന്നീട് രംഗോളി, സംഗീത് തുടങ്ങി ദിവസങ്ങൾ നീണ്ട ആഘോഷങ്ങളായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.












Click it and Unblock the Notifications