'അക്കാര്യം തന്നോട് പറഞ്ഞത് ഷിജു ചേട്ടൻ തന്നെ, സത്യമല്ലെങ്കിൽ അദ്ദേഹം പറയട്ടെ'; അഖിലിനെതിരെ ഫിറോസ്
ബിഗ് ബോസിൽ വരുന്നതിന് മുൻപ് അഖിൽ മാരാരും ഷിജുവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും തന്ത്രങ്ങൾ മെനഞ്ഞിരുന്നുവെന്നും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അഖിൽ പ്രതികരിച്ചത്. തങ്ങൾ ചേർന്ന് കളിച്ചിരുന്നെങ്കിൽ അത് ജനത്തിന് മനസിലാകില്ലേയെന്നായിരുന്നു അഖിൽ ചോദിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
'മലയാളി പ്രേക്ഷകർക്ക് ഇത് മനസിലാകില്ലേ. കോമൺസെൻസ് ഇല്ലേ? എന്നായിരുന്നു അഖിൽ മാരാർ ചോദിച്ചത്. ഈ ലക്ഷക്കണക്കിന് ജനതനയെ വിഡ്ഢികളായിട്ടാണോ കാണുന്നത്. ഷിജു എന്ന വ്യക്തിയുമായി ഹൗസിനുള്ളിൽ എനിക്ക് നല്ല സൗഹൃദമുണ്ടായി, അത് ജനം തിരിച്ചറിഞ്ഞു, അതുകൊണ്ട് എന്റെ ഒപ്പം തന്നെ അദ്ദേഹത്തെ നിർത്തി', എന്നായിരുന്നു അഖിലിന്റെ വാക്കുകൾ.

ഇതിന് ഫിറോസ് ഖാൻ നൽകിയ മറുപടി ഇങ്ങനെ -'ചിലർ ജീവിതത്തിൽ ഒന്നാന്തരമായി അഭിനയിക്കുന്നവരാണ്. ഒരുനാൾ അത് തെളിയും. ജനങ്ങളെ വിഡ്ഢികളായാണോ കാണുന്നത് എന്ന് തന്നെയാണ് ഞങ്ങൾക്കും ചോദിക്കാൻ ഉള്ളത്. സൗഹൃദം തിരിച്ചറിഞ്ഞ് എന്റെയൊപ്പം നിർത്തി ജനങ്ങൾ ഷിജുവിനെ നിർത്തിയെന്നാണ് അഖിൽ പറഞ്ഞത്.അതായത് അദ്ദേഹം പറയുന്നത് നിഴൽ പോലെയെന്നാണ്. നൂറ് ദിവസം കഴുതയെ പോലെ ജീവിക്കുന്നതിലും നല്ലത് ഒരു ദിവസം പുലിയെ പോലെ ജീവിച്ചൂടെ.
അഖിൽ മനസിലാക്കേണ്ട കാര്യം ചലഞ്ചേഴ്സ് എന്ന് നാല് പേരെ വിട്ടത് മത്സരാർത്ഥികളെ ചലഞ്ച് ചെയ്യാനോ ഗെയിം കളിക്കാനോ അല്ല. നിങ്ങളയുടെ ഗെയിമിനെയൊക്കെ ഒന്ന് അപ്പ് ചെയ്യാനാണ്. അതുകൊണ്ട് ചലഞ്ചേഴ്സിന്റെയൊപ്പം കട്ടക്ക് കളിച്ചു നിന്നു എന്ന അഖിലിന്റെ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല. കാരണം ഞങ്ങൾ ഗെയിം കളിച്ചിട്ടില്ലല്ലോ.
വളരെ പൊട്ടൻഷ്യലുള്ള, കഴിവുള്ള ഒരാളായിട്ടാണ് എനിക്ക് ഷിജു ചേട്ടനെ തോന്നിയത്. ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കിൽ കളിമാറുമെന്ന് തോന്നിയിരുന്നു. അങ്ങനെ അവിടെ വെച്ച് ഇരുവരുടേയും സൗഹൃദത്തെ പൊട്ടിക്കാനൊരു ശ്രമം ഞാൻ ബിഗ് ബോസിൽ വെച്ച് നടത്തിയിരുന്നു. അപ്പോഴാണ് ഷിജു ചേട്ടൻ പറഞ്ഞത് രണ്ടോ മൂന്നോ വർഷം മുൻപ് പരിചയപ്പെട്ടവരാണെന്നും പിന്നെ നിങ്ങൾക്ക് ഒരേ വൈബാണെന്ന് മനസിലാക്കി ആ സൗഹൃദം തുടർന്നു നമ്പറുകൾ പരസ്പരം കൈമാറി, വിളിക്കുന്നുണ്ട്, സൗഹൃദം ശക്തമാകുന്നുണ്ട്. അതിനിടയിലാണ് ബിഗ് ബോസിൽ വരുന്നത്. ഹൗസിൽ വരുന്നതിന് മുൻപേ നിങ്ങൾ പലതവണ വിളിച്ചിരുന്നു, വരുമ്പോൾ തന്നെ നമ്മുക്കൊരു ധാരണ ഉണ്ടായിരുന്നു, നമ്മുടെ സൗഹൃദം ഒരിക്കൽ പോലും നശിക്കില്ലെന്നത്. ഇക്കാര്യം എന്നോട് പറഞ്ഞത് ഷിജു ചേട്ടനാണ്. ഇത് തെറ്റാണെങ്കിൽ ഷിജു ചേട്ടൻ തന്നെ എന്നോട് വന്ന് പറയട്ടെ.
ബിഗ് ബോസിലുണ്ടാകുന്ന സൗഹൃദം പെട്ടെന്ന് തകരുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത് ഞങ്ങൾ പുറത്ത് നിന്ന് തുടങ്ങിയ സൗഹൃദമാണെന്ന്. ഈ സൗഹൃദത്തിന് മരണത്തോളം ആയുസുണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും സൗഹൃദമുള്ള നിങ്ങൾ രണ്ട് പേർ സംസാരിച്ചത് എന്തായിരിക്കുമെന്ന്, ഞങ്ങൾ ചോറ് തന്നെയാണ് ഉണ്ണുന്നത്. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് പല തവണ വിളിച്ചിരുന്നു അതൊരു സൗഹൃദത്തിന്റെ പേരിലാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്'.












Click it and Unblock the Notifications