Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതില്‍ സെക്സ് ഉണ്ടോ എന്ന് ഞാന്‍ നോക്കി'; നെഗറ്റീവ് പറഞ്ഞ് നല്ലതിനെ തകർക്കുന്നു: രജിത് കുമാർ

ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ സംവിധാനം ചെയ്ത ചിത്രമായ പേപ്പട്ടി ജനുവരി 19 നാണ് തിയേറ്ററുകളില്‍ എത്തിയത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ചതും സലീം ബാബ തന്നെയായിരുന്നു. അതേസമയം, വേണ്ട രീതിയില്‍ പ്രമോഷന്‍ ചെയ്യാതിരുന്നത് ചിത്രത്തിന് തിരിച്ചടിയായെന്നാണ് പേപ്പട്ടിയില്‍ അഭിനയിച്ച നടനും ബിഗ് ബോസ് താരവുമായ രജിത് കുമാർ അഭിപ്രായപ്പെടുന്നത്.

മികച്ച രീതിയില്‍ ചെയ്ത് വന്ന സിനിമയാണ് പേപ്പട്ടി. അദ്ദേഹത്തിന്റെ പേര് കൊണ്ട് തന്നെ പടം ജനങ്ങളിലേക്ക് എത്തിക്കൊള്ളുമെന്ന അമിത ആത്മവിശ്വാസം സംവിധായകന് ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാല്‍ എവിടെയെങ്കിലും കുറച്ച് പ്രമോഷന്‍ കൂടി വേണമായിരുന്നുവെന്നും രജിത് കുമാർ പറയുന്നു. കൌമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 rajith-kumar-

കലാകാരന്‍ എന്ന നിലയില്‍ എന്റെ ചിന്ത ജാതി-മത-രാഷ്ട്രീയങ്ങള്‍ക്ക് അതീതമാണ്. പികെ എന്ന ചിത്രത്തില്‍ അമീർ ഖാന്‍ നഗ്നനായിട്ട് അഭിനയിച്ചിട്ടുണ്ട്. നാളെ എനിക്കും അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഞാനും ഉറപ്പായും അങ്ങനെ അഭിനയിക്കും. ഈ സമയത്ത് നിങ്ങളൊരു അധ്യാപകനല്ലേ, ഇത്ര ഡിഗ്രിയൊക്കെ ഇല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തരുന്ന കഥാപാത്രത്തെ പെർഫെക്ട് ആക്കുക എന്നുള്ളതാണ് ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. അതിന് വേണ്ടി ഇഗോകളും ഇമേജുകളും മാറ്റിവെക്കേണ്ടി വരികയും ചെയ്യും.

ചില സിനിമകളുടെ പേരുകള്‍ വളരെ പോസിറ്റീവ് ഓക്കെയായിരിക്കും. എന്നാല്‍ അതിന് അകത്തേക്ക് കയറിയാല്‍ സെക്സ് ഉള്‍പ്പെടേയുള്ള ഒരുപാട് മോശപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കുന്ന തന്ത്രങ്ങളുണ്ട്. എന്റെ അടുത്ത ഒരു സുഹൃത്ത് എഴുതിയ പാട്ടിന്റെ പേര് ....... എന്നായിരുന്നു. അതിന് അവാർഡും ലഭിച്ചും. തമിഴ്നാട്ടില്‍ പോയാല്‍ ആ വാക്കിന് വേറെ അർത്ഥമാണ്. ചുരുളിയിലേക്ക് വരികയാണെങ്കില്‍ ഈ തെറികള്‍ മാറ്റി നിർത്തിയാല്‍ ആ സിനിമയില്ല. ആ സ്വാതന്ത്രം സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമ്പോഴാണ് റിയലിസ്റ്റിക് ആകുന്നതെന്നും രജിത് കുമാർ പറയുന്നു.

ഏതോ ഒരാള്‍ പറഞ്ഞു ഇതിന് അകത്ത് സെക്സ് ഉണ്ട്. എന്ത് സെക്സാണ് ഇതിന് അകത്ത് ഉള്ളതെന്ന് ഞാന്‍ കുത്തിയിരുന്ന് നോക്കി. ഒരു ഫ്രഞ്ച് കിസ്സ് ഉണ്ട്. അതാണ് ഈ സിനിമയിലെ സെക്സ്. വേറെ ഒന്നുമില്ല. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരത്തുകയാണ്. അതായത് നെഗറ്റീവ് പറഞ്ഞ്, നല്ല സിനിമയെ തകർക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+