'അതോടെ അഞ്ജൂസിന് ഗേൾഫ്രണ്ടിനെ നഷ്ടമായി, അവൾ ഡിപ്രഷനിലായി..കാരണം';തുറന്ന് പറഞ്ഞ് റെനീഷ
കൊച്ചി: ബിഗ് ബോസിൽ ചാലഞ്ചറായി പോകാൻ അവസരം ലഭിച്ചാൽ തീർച്ചയായും താൻ പോകുമെന്ന് മുൻ ബിഗ് ബോസ് താരം റെനീഷ റഹ്മാൻ. സീസൺ 6 ന്റെ പ്രമോയൊക്കെ രസകരമായിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ പുതിയ മത്സരാർത്ഥികൾക്കൊപ്പം 10 ദിവസം കിട്ടിയാൽ തീർച്ചയായും സ്വീകരിക്കും. എനിക്ക് കടപ്പാടുള്ളൊരു സ്ഥലമാണത്. ആളുകളിലേക്ക് എത്താൻ എന്നെ സഹായിച്ച വേദിയാണത്', റെനീഷ പറഞ്ഞു.
ബിഗ് ബോസിലേക്ക് വീണ്ടും ആർക്കൊപ്പം പോകാനാണ് താത്പര്യമെന്ന ചോദ്യത്തിന് അത് നടിയും മുൻ മത്സരാർത്ഥിയുമായ ധന്യയാണെന്നായിരുന്നു റെനീഷ നൽകിയ മറുപടി. 'ഞങ്ങൾ ഒരുമിച്ച് ഒരേ സീസണിലായിരുന്നുവെങ്കിൽ തീർച്ചയായും അടിയായേനെ. എന്റെ അണ്ണനെ പോലൊരാളാണ്. എന്റെ മെന്ററെ പോലൊരാളാണ്. ഇനി ഒരുമിച്ച് ഒരു സീസണിൽ ആയിരുന്നെങ്കിൽ പോലും ഞങ്ങൾ തർക്കിച്ചാലും അത് പുറത്ത് വന്നാൽ ഞങ്ങളെ ബാധിക്കില്ല. അതുപോലൊരു ബന്ധം ഞങ്ങൾക്ക് ഉണ്ട്', റെനീഷ പറഞ്ഞു.

അതേസമയം സീസൺ 5 ൽ റെനീഷയ്ക്ക് ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്ന അഞ്ജൂസുമായി വീണ്ടും ഷോയിലേക്ക് പോകാൻ അവസരം ലഭിച്ചാൽ താൻ അത് തിരഞ്ഞെടുക്കില്ലെന്നും റെനീഷ പറഞ്ഞു. അതിന്റെ കാരണവും റെനീഷ വിശദീകരിച്ചു. 'അഞ്ജൂസിന്റെ ജീവിതത്തിൽ കുറെ മാറ്റങ്ങൾ ബിഗ് ബോസ് കാരണം ഉണ്ടായിട്ടുണ്ട്. അഞ്ജൂസിന് ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു. ബിഗ് ബോസ് കാരണം അവൾക്കത് നഷ്ടമായി.
ഹൗസിൽ വെച്ച് പുള്ളിക്കാരിക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ അറിഞ്ഞോ അറിയാതെയോ അവരുടെ ബന്ധം തകരാൻ ഞാൻ കാരണമായോ എന്നൊരു തോന്നൽ എനിക്ക് എപ്പോഴും ഉണ്ട്. പക്ഷേ അഞ്ജൂസ് പറയാറുണ്ട് അത് അങ്ങനെയല്ല, അങ്ങനെ കരുതരുതെന്ന് . പക്ഷേ ഇനിയും അവസരം ലഭിച്ചാൽ പോകില്ല. കാരണം അവൾക്ക് കൊറേ നെഗറ്റിവിറ്റിയും കാരണങ്ങളുമൊക്കെ വന്നിട്ടുണ്ടായിരുന്നു. അവൾ വലിയ ട്രോമയിലും ഡിപ്രഷനിലുമൊക്കെയായിരുന്നു. അവൾ ഒരുപാട് അനുഭവിച്ചു. മോശമായിട്ടുള്ള കമന്റുകളൊക്കെ വന്നിട്ടുണ്ട്. ഇനിയും അവളെ അങ്ങനെയൊരു ട്രോമയിൽ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് അവളെ കൂടെ കൊണ്ടുപോകാൻ താത്പര്യപ്പെടാത്തത്.
അഞ്ജൂസിന് നല്ല സൗഹൃദ സർക്കിൾ ഉണ്ട്. അവൾ മാറി വരുന്നുണ്ട്. ഞാനുമായും കോൺടാക്ട് ഉണ്ട്. അടുത്തിടെ അവളെ കണ്ടിരുന്നു.
ഞാൻ ഞാനായിട്ടാണ് അവിടെ നിന്നത്, ലൗ സ്ട്രാറ്റജിയോടൊന്നും എനിക്ക് താത്പര്യമില്ലായിരുന്നു. എനിക്ക് പരമാവധി ദിവസം ബിഗ് ബോസിൽ നിൽക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം ', റെനീഷ പറഞ്ഞു.












Click it and Unblock the Notifications