Get Updates
Get notified of breaking news, exclusive insights, and must-see stories!

'നുണ പറയാൻ താത്പര്യമില്ല, കള്ളം പറഞ്ഞാൽ തന്നെ എത്രനാൾ അത് ഓടിക്കും'; സത്യാവസ്ഥ ഇതെന്ന് റെനീഷ

സീരിയൽ താരമായിരുന്നെങ്കിലും ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് റെനീഷ റെഹ്മാൻ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. ഷോയിൽ രണ്ടാം സ്ഥാനം നേടാൻ റെനീഷയ്ക്ക് സാധിച്ചിരുന്നു. തുടക്കം മുതൽ തന്നെ ശക്തയായ മത്സരമായിരുന്നു ബിഗ് ബോസ് ഹൗസിൽ റെനീഷ നടത്തിയത്. ഫിസിക്കൽ ടാസ്കുകളിലെന്ന പോലെ തന്നെ എന്റർടെയ്ൻമെന്റ് ടാസ്കുകളിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

മലയാള സിനിമയിലെ ചില പ്രശസ്ത താരങ്ങളായും കഥാപാത്രങ്ങളായും പ്രകടനം നടത്താൻ മത്സരാർഥികൾക്ക് അവസരം ലഭിച്ച ടാസ്‌കിൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയായി റെനീഷ നടത്തിയ പ്രകടനം വലിയ കൈയ്യടി നേടിയിരുന്നു. റെനീഷയുടെ അഭിനയത്തെ സംവിധായകൻ ഫാസിൽ അടക്കം വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതോടെ ബിഗ് ബോസ് കഴിയുമ്പോഴേക്കും താരത്തെ തേടി നിരവധി സിനിമാ അവസരങ്ങൾ എത്തിയേക്കുമെന്ന് മറ്റ് മത്സരാർത്ഥികളടക്കം പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ വലിയ അവസരങ്ങൾ റെനീഷയെ തേടി വന്നോയെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ആദ്യ ചിത്രമായ 'എക്സിറ്റ്' തീയറ്ററിൽ കാണാനെത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം.

reneeshathree

'നുണ പറയാൻ താത്പര്യമില്ല. എനിക്ക് പൊതുവെ അവസരങ്ങൾ വന്നിട്ടില്ല. വേണമെങ്കിൽ ചർച്ച നടക്കുന്നുവെന്നൊക്കെ പറയാം. എന്നാൽ എത്രകാലം അങ്ങെനെ പറഞ്ഞ് മുന്നോട്ട് പോകും. സീരിയലിൽ നിന്ന് അവസരം ലഭിച്ചിരുന്നു. നല്ലൊരു പ്രൊജക്ടും വന്നിരുന്നു. എന്നാൽ വിദേശത്തേക്ക് ഒരു പരിപാടിക്ക് പോകേണ്ടി വന്നു. അതിനിടയിൽ അവർക്ക് എന്നെ വിളിച്ചിട്ട് കിട്ടിയില്ല, മാത്രമല്ല അവർക്ക് വേഗത്തിൽ ഷൂട്ട് തുടങ്ങേണ്ടിയും വന്നു. ഡയറക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് വേണ്ടി ഫിറ്റായ ക്യാരക്ടർ ആണെന്ന്. അതിൽ എനിക്ക് സന്തോഷമുണ്ട്.

ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഓഡിഷനുകൾ കൊടുക്കുന്നുണ്ട്. കാസ്റ്റിംഗ് കോളുകൾക്ക് അയക്കുന്നുണ്ട്. സിനിമയെ നമ്മുക്കാണ് വേണ്ടത്. അതുകൊണ്ട് പരിശ്രമിക്കുന്നുണ്ട്. ശരിയായ സമയത്ത് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ക്യാരക്ടർ തന്നാലും ഏറ്റവും ബെസ്റ്റായി ചെയ്യാനായിരിക്കും നോക്കുക. വെല്ലുവിളിയുള്ള ക്യാരക്ടർ ചെയ്യാനും തയ്യാറാണ്', റെനീഷ പറഞ്ഞു.

ബിഗ് ബോസ് സീസൺ 6 ലേക്ക് അതിഥിയായി പോകാൻ അവസരം ലഭിച്ചാൽ പോകുമോയെന്നുള്ള ചോദ്യത്തിന് തീർച്ചയായും പോകുമെന്നും റെനീഷ മറുപടി നൽകി. അത് തീർച്ചയായും മറ്റൊരു അനുഭവമായിരിക്കും', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+