'ആരാണ് ആ പാലക്കാടുകാരി,റെനീഷയാണോ?';ചോദ്യവുമായി ശോഭയും..ഒടുവിൽ തുറന്ന് പറഞ്ഞ് റിനോഷ്
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 ൽ വളരെ പതിഞ്ഞ താളത്തിൽ തന്റെ ഗെയിം തുടങ്ങിയ താരമായിരുന്നു റിനോഷ് ജോർജ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മറ്റ് മത്സരാർത്ഥികളെ കടന്നാക്രമിച്ച് കൊണ്ടോ, ടാർഗറ്റ് ചെയ്ത് കൊണ്ടോ ആയിരുന്നില്ല റിനോഷിന്റെ ഗെയിം. പകരം തർക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെയായിരുന്നു ഗെയിം. ഈ രീതി ബിഗ് ബോസ് ഗെയിമിന് അനുയോജ്യമല്ലെന്ന വിമർശനവും താരം നേരിട്ടിരുന്നു.
അതേസമയം ഷോയിൽ വെച്ച് സഹമത്സരാർത്ഥികളോട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ് റിനോഷ്. ഷോയ്ക്ക് ശേഷവും ഈ സൗഹൃദങ്ങളിൽ പലരുമായും ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്ന് താരം പറയുന്നു. ജുനൈസുമായി വളരെ അടുത്ത ബന്ധം ഇപ്പോഴും ഉണ്ടെന്ന് റിനോഷ് പറഞ്ഞു.. ശോഭ വിശ്വനാഥും അടുത്ത സുഹൃത്താണെന്ന് മൈൽ സ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. അതിനിടെ അഭിമുഖത്തിനിടയിൽ റിനോഷുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മത്സരാർത്ഥിയായിരുന്ന ശോഭയും ചേർന്നു.

സീസൺ ഓഫ് 5 ൽ ഒറിജിനലായി നിന്നവരിൽ ഒരാൾ റിനോഷ് ആയിരുന്നുവെന്ന് അഭിമുഖത്തിൽ ശോഭ പറഞ്ഞു. ' റിനോഷ് ഒരു ജെനുവിൻ ആയിട്ടുള്ള വ്യക്തിയാണ്.ഇങ്ങനെത്തന്നെ തുടരൂ, മാററുത്. ബിഗ് ബോസിൽ പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ നമ്മുക്ക് പരിഹാരം ഉണ്ടാക്കിത്തരണമെന്നില്ല. ആളുകൾ നമ്മളെ കേട്ടാൽ മതിയെന്ന തോന്നലുണ്ടാക്കുന്ന അവസരങ്ങൾ ഉണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ സുഹൃത്തായും സഹോദരനായും റിനോഷ് ജോർജ് എനിക്ക് ഒപ്പം ഉണ്ടായിട്ടുണ്ട്. ബിഗ് ബോസിലെ വളരെ കുറച്ച് പേർ മാത്രമേ എന്റെ കൂടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ, അതിലൊരാൾ നീയാണ്. നീ എന്നും എന്റെ കൂടെ ഉണ്ടാകണം. ഞാനും നിനക്ക് വേണ്ടി എപ്പോഴും ഉണ്ടാകും', എന്നായിരുന്നു റിനോഷിനെ കുറിച്ചുള്ള ശോഭയുടെ വാക്കുകൾ.
അതിനിടയിൽ റിനോഷിനോട് ശോഭ രണ്ട് ചോദ്യങ്ങളും ചോദിച്ചു. റിനോഷ് ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്തത് ആരെയാണ് എന്നായിരുന്നു ശോഭയ്ക്ക് അറിയേണ്ടത്. ഇതിന് ഞാൻ എന്നെത്തന്നെയാണ് ഗൂഗിൾ ചെയ്ത് നോക്കാറുള്ളത് എന്നായിരുന്നു റിനോഷിന്റെ മറുപടി. ശോഭ വളരെ ജെനുവിൻ ആണ്. നല്ല ക്വാളിറ്റിയുള്ള , സ്കിൽ ഉള്ള ഒരാളാണെന്നും റിനോഷ് പറഞ്ഞു.
ശോഭയുടെ മറ്റൊരു ചോദ്യം, ആരാണ് ആ പാലക്കാടുകാരി എന്നായിരുന്നു.' നമ്മുടെ കൂടെ ഒരു പാലക്കാടുകാരിയെ ഉള്ളൂ, അത് എല്ലാവർക്കും അറിയുന്നതാണ്. ഇനി അതാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്', എന്നായിരുന്നു ശോഭ ചോദിച്ചത്.
ഇതിന് റിനോഷ് നൽകിയ മറുപടി ഇങ്ങനെ-'അത് ഒരു പാട്ട് ഞാൻ ഇറക്കിയിരുന്നു. അതിൽ റൈമായി ഒരു വരി ഉപയോഗിച്ചിരുന്നു. 'ഷീ ഈസ് ഫ്രം പാലക്കാടാ, അവൾ മൈ ലിറ്റിൽ ബേബിയാഡാ'എന്നായിരുന്നു വരി. അത് വെറുതെ എഴുതിയതാണ്. കുറേ പേർ കമന്റിൽ ചോദിച്ചിരുന്നു അത് റെനീഷയാണോയെന്ന്, അങ്ങനെയേ അല്ല, വെറുതെ എഴുതിയതാണ്', റിനോഷ് വ്യക്തമാക്കി.












Click it and Unblock the Notifications