Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവരാരാണ് എന്നെ ചീത്തപറയാൻ, അവരുടെ ചിലവിലല്ല ഞാൻ ജീവിക്കുന്നത്'; തുറന്നടിച്ച് റിയാസ് സലീം

കൊച്ചി: സൈബർ ആക്രമണങ്ങളോട് താൻ പ്രതികരിക്കാൻ താത്പര്യപ്പെടാറില്ലെന്ന് ബിഗ് ബോസ് സീസൺ 5 താരം റിയാസ് സലീം. എന്റെ പ്രതികരണം പോലും ഇക്കൂട്ടർ അർഹിക്കുന്നില്ല. അനാവശ്യമായി അവരുടെ പേര് ചർച്ചയാക്കി അവർക്ക് പബ്ലിസിറ്റി കൊടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റിയാസ് സലീം പറഞ്ഞു. മല്ലു ടോക്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബിഗ് ബോസ് ഷോയിലേക്ക് എത്തിയതിനെ കുറിച്ചും ഷോയിൽ വെച്ചുണ്ടായ സൗഹൃദങ്ങളെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ റിയാസ് പ്രതികരിച്ചു. വായിക്കാം

'ബിഗ് ബോസ് സീസൺ 4 ലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫൈനൽ 20 ൽ ഉണ്ടെന്ന് വിവരം ലഭിച്ചു. എന്നാൽ ഒരു ദിവസം വിളിച്ച് 17 പേരെയെ എടുക്കുന്നുള്ളൂവെന്ന് അവർ അറിയിച്ചു. സ്വാഭാവികമായും വിഷമമാകുമല്ലോ. വൈൽഡ് കാർഡ് ആണെന്ന് പോലും അറിയിച്ചില്ല. അങ്ങനെ പോകുമ്പോൾ 36 ദിവസം ഒരു കോൾ വന്നു. ഓഡിഷനാണെന്ന്. അത് കഴിഞ്ഞ് ഒരു ദിവസം വിളിച്ച് നാളെ മുംബൈയിലേക്ക് കയറണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ പോകുന്നത്. പ്രിപ്പയർ ചെയ്യാൻ സമയമില്ലായിരുന്നു. എന്നാൽ കൃത്യമായ ടാർഗറ്റ് ഉണ്ടായിരുന്നു.

 riyassalim-1

ആരുടേയും ഫാൻസിനെ എനിക്ക് പേടിയില്ലായിരുന്നു. അവരുടെ ചിലവിൽ അല്ലല്ലോ ഞാൻ ജീവിക്കുന്നത്. വൈൽഡ് കാർഡിന് വിജയിക്കാൻ സാധിക്കില്ലെന്ന് കരുതരുത്. ഫേക്കായി നിൽക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. മിക്കവരും ഫെയ്ക്കാണ്. റിയൽ ആയി നിന്നവർക്കാണ് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത്. എന്നെ ഒരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമാണ്. എന്നാൽ ഒരു വ്യക്തിയെ ആരാധിക്കുന്നതും അയാൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുകഴ്ത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല', റിയാസ് പറഞ്ഞു.

തന്റ െമേയ്ക്കപ്പ് വീഡിയോകൾ റിയാസ് പങ്കുവെയ്ക്കാറുണ്ട്. ഇതിനെതിരേയും കടുത്ത വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനും റിയാസ് മറുപടി നൽകി. 'ആളുകൾ ആരാണ് എന്റെ മേക്കപ്പിനെ കുറ്റംപറയാൻ. അവരാണോ എന്റെ മേക്കപ്പിന് കാശ് കൊടുക്കുന്നത്?', റിയാസ് ചോദിച്ചു.

ബിഗ് ബോസിൽ സംസാരിക്കുന്നതിരുന്ന ആളുമായി ഞാൻ ഇപ്പോഴും സംസാരിക്കാറില്ലെന്നും എന്നാൽ ദിൽഷയുമായി പിന്നീട് അടുപ്പം ഉണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസിലെ മറ്റ് സീസണുകളിലെ ആളുകളുമായും അടുപ്പമുണ്ടെന്നും റിയാസ് വ്യക്തമാക്കി.

'സീസൺ 4 തന്നെയാണ് എന്റെ ഇഷ്ടപ്പെട്ട ഷോ. കാരണം എന്താണ് നടക്കുന്നതെന്ന് അറിയാൻ ആളുകൾക്ക് താത്പര്യം ഉണ്ടായിരുന്നു. ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടായാൽ അവർ നല്ല പേയ്മെന്റ് തന്നാൽ തീർച്ചയായും പോകും. കൂടെ മത്സരിക്കുന്നവരുടെ മത്സരം എങ്ങനെ ആയിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും എന്റെ ഗെയിം.

ബിഗ് ബോസ് സീസൺ 6 ന്‌റെ ഓഡിഷൻ നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഷോയിൽ നിന്നും ഫെയിം നേടിയെടുക്കാൻ തീവ്രമായി ആഗ്രഹിക്കുന്നവരെയല്ല മികച്ച മത്സരാർത്ഥികളെയാണ് കൊണ്ടുവരാൻ അണിയറപ്രവർത്തകൾ ശ്രമിക്കേണ്ടത്', റിയാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+