Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ - ആരതി പൊടിയുമായി ബ്രേക്ക് അപ്പ് ആയില്ല? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരതി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. പ്രൊഫഷണല്‍പരമായി ഡോക്ടറായ റോബിന്‍ രാധാകൃഷ്ണന്‍, മോട്ടിവേഷന്‍ സ്പീക്കറുമായിരുന്നു. ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ തുടക്കം മുതല്‍ തന്നെ താരത്തിന്റെ മത്സര രീതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. താരത്തെ എതിർക്കുന്നവർ നിരവധി ഉണ്ടായിരുന്നെങ്കിലും അതിന്റെ പതിന്മടങ്ങായിരുന്നു അനുകൂലിക്കുന്നവർ.

ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ വിമർശകരും റോബിനുണ്ടായിരുന്നു. ഒടുവില്‍ സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ശാരീരികമയി നേരിട്ടുവെന്ന കുറ്റത്തിന് താരത്തെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പാതിവഴിയില്‍ ഷോയില്‍ നിന്നും പുറത്തായെങ്കിലും സീസണ്‍ ഫോറിലൂടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് റോബിന്‍ രാധാകൃഷ്ണനായിരുന്നു.

robin-aratihi

ബിഗ് ബോസിന് ശേഷം പുറത്ത് നിറഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു നടിയും സംരഭകയുമായ ആരതി പൊടിയുമായി പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹ നിശ്ചയത്തിലേക്കും എത്തി. ജുലൈയ് 26 നാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ഇടയിലാണ് റോബിനും ആരതിയും ബ്രേക്ക് അപ്പ് ആയെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ആരതിയുടേതെന്ന പേരില്‍ പ്രചരിച്ച ഒരു ഇന്‍സ്റ്റഗ്രാം കമന്റിന്റെ സ്ക്രീന്‍ഷോട്ടിലൂടെയായിരുന്നു എല്ലാത്തിന്റേയും തുടക്കം. ആരതി റോബിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ വർധിപ്പിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ കേള്‍ക്കുന്ന വാർത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 'നോ' എന്നായിരുന്നു ആരതിയുടെ മറുപടി.

സാധരണഗതിയില്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടാകുമ്പോള്‍ ശക്തമായ രീതിയില്‍ പ്രതികരിക്കുന്ന വ്യക്തിയായിരുന്നു റോബിന്‍. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഒരു അപ്ഡേഷന്‍ വന്നിരിക്കുകകയാണ്.

ആരതി പൊടി ഇന്‍സ്റ്റഗ്രാമില്‍ റോബിന്‍ രാധാകൃഷ്ണനെ വീണ്ടും ഫോളോ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് മാത്രമല്ല, റോബിന്‍ ഏറ്റവും അവസാനമായി പങ്കുവെച്ച പോസ്റ്റില്‍ ആരതി പൊടി ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരുടെ ആരാധകരും വലിയ സന്തോഷത്തിലാണ്.

അതേസമയം, കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ജനപ്രിയ മുഖം എന്ന വിഭാഗത്തിലുള്ള നാഷണൽ ഫെയിം 2024 അവാർഡായിരുന്നു കഴിഞ്ഞ ദിവസം റോബിന് ലഭിച്ചത്. റോബിന്‍ ആരാധകരും ഇത് വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

'ബിഗ് ബോസിന് പുറത്തു പോയാൽ നീ എന്ത് ചെയ്യും റോബിന്‍, എങ്ങനെ സ്ക്രീന്‍ സ്പെയിസ് ഉണ്ടാക്കും എന്ന് ചോദിച്ചവർ പലരും ഉണ്ട്. ഇപ്പോളും ഒന്ന് അറിഞ്ഞു ഇറങ്ങിയാൽ സോഷ്യല്‍ മീഡിയ കത്തിക്കാൻ ഈ ഒരു മൊതല് മതി എന്ന് കാലം തെളിയിച്ചു. ചോദിച്ചവർ പോയി എവിടെയോ മറഞ്ഞു. പക്ഷെ റോബിന്‍ ഇപ്പോളും ജനങ്ങളുടെ മനസ്സിൽ അതുപോലെ തന്നെ ഉണ്ട്' എന്നാണ് ഒരു ആരാധകന്‍ കുറിക്കുന്നത്.

മുന്നോട്ടുള്ള യാത്രയിൽ എത്ര പ്രതിസന്ധി ഉണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് മുന്നോട്ടു പോകണം ബ്രോ.. അതിനാണല്ലോ ഇത്രയും എല്ലാ കീടങ്ങളെയും തരണം ചെയ്ത് ഇവിടം വരെ എത്തിയത്. എല്ലാവരും ചേർന്ന് തളർത്തിയേക്കാം. വീണ് കൊടുക്കരുത്. ഇപ്പോഴും ഞങ്ങളുടെയൊക്കെ മനസ്സിൽ മായാതെ മറയാതെ നിൽപ്പുണ്ട്.. അതെന്നും കൂടെയുണ്ടാവും. പിന്നോട്ട് ചിന്തിക്കാതെ മുന്നോട്ടുള്ള യാത്ര തുടരണമെന്നും മറ്റൊരു പ്രേക്ഷകർ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+